മനാമ: ഹിന്ദി ഗായകന്‍ ആതിഫ് അസ്‌ലമിന്റെ നേതൃത്വത്തില്‍ സംഗീത നിശ നവംബര്‍ 24ന് ബഹ്‌റൈനില്‍ നടക്കും. വൈകീട്ട് 7.30ന് ഇസ ടൗണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ് ലൈവ് മെഗാ മ്യൂസിക്കല്‍ ഷോ അരങ്ങേറുകയെന്നു സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയില്‍ നിരവധി കലാകാരന്മാരും പങ്കെടുക്കും. കൂടാതെ സൗത്ത് ഇന്ത്യയിലെ രണ്ടു പ്രമുഖ ഗായകരും ഈ സംഗീതവിരുന്നിനെത്തും. ഗള്‍ഫിലെ പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ റാമി പ്രൊഡക്ഷന്‍സ് നേതൃത്വത്തിലാണു ലൈവ് മ്യൂസിക്കൽ ഷോ.

പാക്കിസ്ഥാനില്‍ നിന്നുള്ള ഗായകനായ ആതിഫ് അസ്‌ലം നിരവധി ബോളിവുഡ് ഹിറ്റ് ഗാനങ്ങള്‍ക്കുടമയാണ്. ഹോളിവുഡ് സിനിമകളിലും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഇടം പിടിച്ചു. ഗാനരചയിതാവും സിനിമാ താരവും കൂടിയായ ആതിഫ് അമേരിക്ക, കാനഡ, ബ്രിട്ടന്‍ എന്നിവിടങ്ങളിലടക്കം നിരവധി സംഗീത നിശകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആദ്യമായാണ് ബഹ്‌റൈനില്‍ വരുന്നത്. 7,000 പേരെങ്കിലും പരിപാടിയില്‍ സംബന്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രോഗ്രാം ഡയറക്ടര്‍ റഹീം ആതവനാട് പറഞ്ഞു. ഇത് ബഹ്‌റൈനിലെ സംഗീത ആസ്വാദകര്‍ക്ക് പുതിയ അനുഭവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

bahrain

അഞ്ച് ദിനാര്‍ മുതല്‍ 75 ദിനാര്‍ വരെയാണ് ടിക്കറ്റ് നിരക്ക്. യുഎഇ എക്‌സ്‌ചേഞ്ച്, ഷറഫ് ഡി.ജി, ഫുഡ് സിറ്റി ഔട്‌ലെറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നും www.wafiapps.com,www.virginmegastore.me, www.togetherbahrain.com എന്നീ വെബ്‌സൈറ്റുകള്‍ വഴിയും ടിക്കറ്റ് വാങ്ങാം. വിവരങ്ങള്‍ക്ക് 33307369, 39057612, 33418211 എന്നീ നമ്പറുകളില്‍ വിളിക്കാം. വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ ഓയില്‍ പരിപാടിയുടെ പ്രധാന സ്‌പോണ്‍സര്‍മാരും സന്നിഹിതരായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook