ഉം അല്‍ കുവൈന്‍: സ്വന്തം വൈ ഫൈ കണക്ഷന് ഉപയോഗിച്ച് ഇന്റര്‍നെറ്റ് നിയമവിരുദ്ധമയായി അയല്‍വാസികള്‍ക്കു വിറ്റ ഏഷ്യക്കാരനു യുഎഇയില്‍ പിഴശിക്ഷ. 50,000 ദിര്‍ഹം (10 ലക്ഷത്തോളം രൂപ) പിഴയടയ്ക്കാന്‍ ഉം അല്‍ കുവൈനിലെ കോടതിയാണു വിധിച്ചത്.
അനധികൃതമായി ബൂസ്റ്റര്‍ സ്ഥാപിച്ച് താന്‍ താമസിക്കുന്ന കെട്ടിടത്തിലെ മറ്റു താമസക്കാര്‍ക്ക് ഇന്റര്‍നെറ്റ് വിറ്റുവെന്നാണ് ഏഷ്യക്കാരനെതിരായ കുറ്റം.
ടെലികമ്യൂണിക്കേഷന്‍ കമ്പനി നല്കിയ പരാതിയില്‍ ഡിസംബറിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ കുറ്റം സമ്മതിച്ചു. പ്രതി പിഴത്തുകയ്ക്കൊപ്പം കോടതിച്ചെലവും അടയ്ക്കണം.
പ്രതി ഏതു രാജ്യക്കാരനാണെന്നാണോ മറ്റു വിവരങ്ങളോ വ്യക്തമല്ല. ഇയാള്‍ ഏഷ്യക്കാരനാണെന്നാണു മാത്രമാണ് ഔദ്യോഗിക വൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന വിവരം.