മനാമ: മലയാളിയായ വീട്ടുജോലിക്കാരനോട് മോശമായി പെരുമാറിയെന്ന ആരോപണം നേരിടുന്ന ബഹ്‌റൈനി വയോധികക്കെതിരെ അറസ്റ്റ്‌ വാറന്റ്. കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയ കായംകുളം സ്വദേശി അബ്ദുല്‍ ഷുക്കൂറിന്റെ(22) സ്‌പോണ്‍സറായ 84കാരിക്കെതിരെയാണ് വാറന്റ് പുറപ്പെടുവിച്ചത്.

Read More: ദുരിതങ്ങളുടെ ഭാണ്ഡമിറക്കി; ഷുക്കൂര്‍ നാടണഞ്ഞു

ഷുക്കൂറിന്റെ പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുകയും എംബസി ആവശ്യപ്പെട്ടിട്ടും നല്‍കാതിരിക്കുകയും ചെയ്തുവെന്നതാണ് ഇവര്‍ക്കെതിരായ പ്രധാന കേസ്. ഇവരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായി വാദിയുടെ അഭിഭാഷകയെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ എംബസിക്കുവേണ്ടിയാണ് അഭിഭാഷക കേസില്‍ ഇടപെട്ടത്. പ്രായാധിക്യം കാരണം ഇവരുടെ അറസ്റ്റ് വൈകിയേക്കും.

Read More: ബഹ്‌റൈനില്‍ പട്ടികളോടൊപ്പം ജീവിക്കാന്‍ വിധിക്കപ്പെട്ട യുവാവിന് ഒടുവില്‍ മോചനമായി

തൊഴില്‍ നിയമത്തിന്റെ പരിധിയില്‍വരുന്ന തൊഴിലാളികള്‍ക്കുള്ളത്ര നിയമ പരിരക്ഷ വീട്ടുജോലിക്കാര്‍ക്കില്ല എന്നത് ഇത്തരം കേസുകളില്‍ തിരിച്ചടിയാണെന്ന് അഭിഭാഷക അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ഷുക്കൂർ മടങ്ങിയത്. ഷുക്കൂറിന് ഇവരുടെ വീട്ടില്‍ പട്ടിയോടൊപ്പമായിരുന്നു ജീവിതമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ