ഭാഗ്യമെത്തിയത് ശ്രീക്കുട്ടിയുടെ നമ്പറിലൂടെ; 30 കോടിയുടെ ബിഗ് ടിക്കറ്റ് നേടിയതിനെ കുറിച്ച് സനൂപ്

ഹരിശ്രീ അശോകന്റെ മകൾ ശ്രീക്കുട്ടിയുടെ ഭർത്താവാണ് സനൂപ്

abudhabi bigticket winner, Harisree Ashokan son in law, Sanoop Sunil, Sreekutty, അബുദാബി ബിഗ് ടിക്കറ്റ്, ഹരിശ്രീ അശോകൻ മരുമകൻ

അപ്രതീക്ഷിതമായി ഭാഗ്യം തേടിയെത്തിയിരിക്കുകയാണ് ഹരിശ്രീ അശോകന്റെ മകൾ ശ്രീക്കുട്ടിയുടെ വീട്ടിലേക്ക്. ശ്രീക്കുട്ടിയുടെ ഭർത്താവ് സനൂപ് സുനിലും സുഹൃത്തുക്കളും ചേർന്ന് എടുത്ത അബുദാബി ബിഗ് ടിക്കറ്റിൽ 30 കോടി രൂപയുടെ ബംപർ പ്രൈസാണ് അടിച്ചിരിക്കുന്നത്.

ഭാര്യ ശ്രീക്കുട്ടിയുടെ മൊബൈല്‍ നമ്പറായിരുന്നു ടിക്കറ്റ് എടുത്തപ്പോൾ നൽകിയതെന്നും ഭാഗ്യം തുണയ്ക്കുമെന്ന് ശ്രീകുട്ടിയ്ക്ക് വിശ്വാസമുണ്ടായിരുന്നുവെന്നും സനൂപ് പറയുന്നു. മനോരമയ്ക്ക് നല്‍കിയ പ്രതികരണത്തിനിടയിലാണ് സനൂപ് സന്തോഷം പങ്കുവച്ചത്.

ഓണ്‍ലൈനിലൂടെയായിരുന്നു സനൂപും സഹപ്രവര്‍ത്തകരായ സുഹൃത്തുക്കളും ചേർന്ന് സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത്. ജൂലൈ 13ന് ഓൺലൈനിലൂടെ എടുത്ത 183947 നമ്പർ ടിക്കറ്റിനാണ് ഭാഗ്യം കൈവന്നത്.

സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിട്ട് എടുക്കുമെന്നും സനൂപ് പറയുന്നു. നാട്ടിലുള്ളപ്പോഴും ലോട്ടറി എടുക്കുന്ന ശീലമുള്ള ആളാണ് താനെന്നും സനൂപ് കൂട്ടിച്ചേർത്തു. എറണാകുളം സ്വദേശിയാണ് സനൂപ്. സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയില്‍ പര്‍ച്ചേസറായി ജോലി ചെയ്യുന്ന സനൂപും ശ്രീക്കുട്ടിയും മക്കൾക്കൊപ്പം ഖത്തറിലാണ് താമസം.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Arisree ashokan s son in law sanoop sanil win abu dhabi big ticket

Next Story
India-UAE Flight News: ദുബായിലേക്കും ഷാർജയിലേക്കും തിരിച്ചെത്തി പ്രവാസികൾ; അബുദാബിയിലേക്ക് 10ന് ശേഷംIndia-UAE Flight News, UAE eased flight restrictions, UAE travel update Abu Dhabi, UAE travel update quarantine, UAE travel update Ras Al Khaimah, UAE travel update Ras Al Khaimah quarantine, UAE travel update Sharjah, UAE travel update Dubai, how to check vis validity, how to apply UAE re-entry, How to apply for UAE travel permit, UAE travel permit visa lapse, UAE travel permit re-entry, UAE travel permit visa expired, Dubai GDRFA approval, Dubai ICA approval, India-UAE flight service, Air India Express, Fly dubai, Air Arabia, Emirates, Etihad airways, Kochi-Dubai flght fare, Kochi-Dubai flight ticket price, Kochi-Dubai flight ticket fare, Kochi-Abu Dhabi flight fare, Kochi-Abu Dhabi flight ticket price,Kochi-Abu Dhabi flight ficket fare, Kochi-Sharjah flight fare, Kochi-Sharjah flight ticket fare, Kochi-Sharjah Dhabi flight ticket price, Kochi-Dubai flight Emirates, Kochi-Dubai flight fare Emirates, Kochi-Abu Dhabi flights, Kochi-Abu Dhabi flights Etihad airways, Kochi-Abu Dhabi flight fare, Kochi-Abu Dhabi flight ticket fare, Kochi-Abu Dhabi flight ticket price, UAE Flights From India, india to uae flight news today, india to uae flight news latest, india to uae flight news emirates, india to uae flight news today in malayalam, india to uae flight news gulf news, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com