/indian-express-malayalam/media/media_files/uploads/2021/08/Sanoop-Sreekutty.jpg)
അപ്രതീക്ഷിതമായി ഭാഗ്യം തേടിയെത്തിയിരിക്കുകയാണ് ഹരിശ്രീ അശോകന്റെ മകൾ ശ്രീക്കുട്ടിയുടെ വീട്ടിലേക്ക്. ശ്രീക്കുട്ടിയുടെ ഭർത്താവ് സനൂപ് സുനിലും സുഹൃത്തുക്കളും ചേർന്ന് എടുത്ത അബുദാബി ബിഗ് ടിക്കറ്റിൽ 30 കോടി രൂപയുടെ ബംപർ പ്രൈസാണ് അടിച്ചിരിക്കുന്നത്.
ഭാര്യ ശ്രീക്കുട്ടിയുടെ മൊബൈല്‍ നമ്പറായിരുന്നു ടിക്കറ്റ് എടുത്തപ്പോൾ നൽകിയതെന്നും ഭാഗ്യം തുണയ്ക്കുമെന്ന് ശ്രീകുട്ടിയ്ക്ക് വിശ്വാസമുണ്ടായിരുന്നുവെന്നും സനൂപ് പറയുന്നു. മനോരമയ്ക്ക് നല്‍കിയ പ്രതികരണത്തിനിടയിലാണ് സനൂപ് സന്തോഷം പങ്കുവച്ചത്.
ഓണ്‍ലൈനിലൂടെയായിരുന്നു സനൂപും സഹപ്രവര്‍ത്തകരായ സുഹൃത്തുക്കളും ചേർന്ന് സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത്. ജൂലൈ 13ന് ഓൺലൈനിലൂടെ എടുത്ത 183947 നമ്പർ ടിക്കറ്റിനാണ് ഭാഗ്യം കൈവന്നത്.
സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിട്ട് എടുക്കുമെന്നും സനൂപ് പറയുന്നു. നാട്ടിലുള്ളപ്പോഴും ലോട്ടറി എടുക്കുന്ന ശീലമുള്ള ആളാണ് താനെന്നും സനൂപ് കൂട്ടിച്ചേർത്തു. എറണാകുളം സ്വദേശിയാണ് സനൂപ്. സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയില്‍ പര്‍ച്ചേസറായി ജോലി ചെയ്യുന്ന സനൂപും ശ്രീക്കുട്ടിയും മക്കൾക്കൊപ്പം ഖത്തറിലാണ് താമസം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us