മനാമ: പള്ളിയുടെ നിര്‍മ്മാണത്തിലെ ആര്‍ക്കിടെക്ചറിര്‍ മികവിന് നല്‍കുന്ന അബ്ദുള്‍ലത്തീഫ് അല്‍ ഫോസണ്‍ പുരസ്‌കാരം ബഹ്‌റൈനിലെ അര്‍ക്യാപിറ്റ മോസ്‌ക്കിന് ലഭിച്ചു. പുരസ്‌കാരത്തിനായി നിര്‍ദ്ദേശിച്ചിരുന്ന ജിസിസി രാജ്യങ്ങളിലെ 122 പള്ളികളില്‍ നിന്നാണ് അര്‍ക്യാപിറ്റ മോസ്‌ക്ക് ഈ പുരസ്‌കാരം സ്വന്തമാക്കിയത്.

കെട്ടിടത്തിന്റെ പരമ്പരാഗത ഇസ്‌ലാമിക തനിമ വിളിച്ചോതുന്നതും ഭംഗി നിറഞ്ഞതുമായ നൂതന നിര്‍മ്മാണ രീതികളും, ഡിസൈനുകളും കണക്കിലെടുത്താണ് പുരസ്‌കാരം. മനാമയിലെ ബഹ്‌റൈന്‍ ബേയിലുള്ള സ്‌കിഡ്‌മോര്‍ ഓവിങ്‌സ് ആന്‍ഡ് മെറില്‍ (എസ്ഒഎം) ആണ് പള്ളി ഡിസൈന്‍ ചെയ്തത്. പള്ളിയുടെ മൂന്നുവശങ്ങളില്‍ നിന്നും സ്വാഭാവികമായ വെളിച്ച ഉള്ളില്‍ കടക്കുന്ന നിലയിലുള്ളതാണ് പള്ളിയുടെ രൂപകല്‍പന. പള്ളികളുടെ നിര്‍മ്മാണത്തിലും, ആര്‍ക്കിടെക്ചറിലുമുള്ള മികവിന് അംഗീകാരം നല്‍കുന്നതിനായി 2011ല്‍ ആരംഭിച്ച പുരസ്‌കാരമാണ് അബ്ദുള്‍ലത്തീഫ് അല്‍ ഫോസണ്‍.

ജിദ്ദയില്‍ നടന്ന ചടങ്ങില്‍ മക്ക റീജിയണ്‍ ഗവര്‍ണര്‍ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസല്‍ പുരസ്‌കാരം സമ്മാനിച്ചു. അവാര്‍ഡ് ട്രസ്റ്റിയുടെ ബോര്‍ഡ് ചെയര്‍മാന്‍ പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍അസീസ്, മറ്റു വിശിഷ്ടവ്യക്തികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ