ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ നടക്കുന്ന മൂന്ന് ഉച്ചകോടികൾക്ക് മക്കയിൽ തുടക്കമായി. ലോകത്തിന്റെ ശ്രദ്ധ മക്കയിലേക്ക് ആകർഷിക്കുന്ന പതിനാലാമത് ഇസ്‌ലാമിക് ഉച്ചകോടി, സൽമാൻ രാജാവ് അടിയന്തരമായി വിളിച്ച് ചേർത്ത ഗൾഫ് ഉച്ചകോടി, അറബ് ഉച്ചകോടിയുമാണ് രണ്ടു ദിവസമായി മക്കയിൽ നടക്കുന്നത്.

ഇറാന്റെ കടന്നുകയറ്റത്തിനെതിരെ അമേരിക്ക നടത്തുന്ന പരിശ്രമങ്ങൾക്ക് ജിസിസി അടിയന്തര ഉച്ചകോടിയും അറബ് ഉച്ചകോടിയും പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ഉച്ചകോടി വ്യക്തമാക്കി. ഇറാനെതിരായ പ്രമേയത്തില്‍ നിന്ന് ഇറാഖ് വിട്ടു നിന്നു. ഖത്തര്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യം ഉച്ചകോടിയില്‍ ശ്രദ്ധേയമായി. ഇസ്‌ലാമിക രാജ്യങ്ങളുടെ ഉച്ചകോടി വെള്ളിയാഴ്ച നടക്കും. 56 രാജ്യങ്ങളാണ് ഇതിൽ പങ്കെടുക്കുന്നത്.

arab summit, saudi arabia, ie malayalam

ഫോട്ടോ: സൗദി പ്രസ് ഏജൻസി

സൗദി അറേബ്യയിലെ എണ്ണ പൈപ്പ് ലൈനിൽ പമ്പിങ് നിലയങ്ങൾക്ക് നേരെ അടുത്തിടെയുണ്ടായ ആക്രമണങ്ങളും, യുഎഇ തീരത്ത് എണ്ണക്കപ്പലുകൾക്ക് നേരെ നടന്ന ആക്രമണങ്ങളും അറബ് ഉച്ചകോടി വിശകലനം ചെയ്യുമെന്ന് അറബ് ലീഗ് വക്താവ് അംബാസഡർ മഹ്മൂദ് അഫീഫി മക്കയിൽ പറഞ്ഞു. അറബ് ദേശീയ സുരക്ഷക്ക് നേരെയുള്ള വെല്ലുവിളിയുമായി ബന്ധപ്പെട്ട് അറബ് രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് വ്യക്തമായ നിലപാടുകൾ ഉച്ചകോടിയിൽ ഉണ്ടാകുമെന്നും മഹ്മൂദ് അഫീഫി പ്രത്യാശ പ്രകടിപ്പിച്ചു.

വാർത്ത: നാസർ കാരക്കുന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook