scorecardresearch

ഷെൽ ആക്രണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ ആത്മഹത്യ ചെയ്തു, മൃതദേഹം നാട്ടിലെത്തിക്കാൻ തടസ്സം നേരിടുന്നു.

ഷെല്ലാക്രമണത്തിൽ മരിച്ച ആന്ധ്രസ്വദേശിയായ സുബ്ബറെഢിയുടെ മക്കൾ മൂന്നാം ക്ലാസിലും എൽ കെ ജിയിലുമാണ് പഠിക്കുന്നത്.

ഷെല്ലാക്രമണത്തിൽ മരിച്ച ആന്ധ്രസ്വദേശിയായ സുബ്ബറെഢിയുടെ മക്കൾ മൂന്നാം ക്ലാസിലും എൽ കെ ജിയിലുമാണ് പഠിക്കുന്നത്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Murder

ജിദ്ദ: ഭർത്താവ് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടതറിഞ്ഞ ഭാര്യ ആത്മഹത്യ ചെയ്തതോടെ കൊല്ലപ്പെട്ട ആന്ധ്രസ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ തടസ്സം നേരിടുന്നു. ആന്ധ്ര സ്വദേശി അരവണ വെങ്കിട സുബ്ബറെഢി(38)യാണ് ഏപ്രിൽ ഏഴിന് നജ്റാനിൽ ഹൂതി ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആന്ധ്ര പ്രദേശിലെ കടപ്പ ജില്ലയിലെ കമലകുരു സ്വദേശിയാണ് ഷെൽ ആക്രണത്തിൽ കൊല്ലപ്പെട്ട അരവണ വെങ്കിട സുബ്ബറെഢി. ഇദ്ദേഹത്തിന്റെ ഭാര്യ ഇൗശ്വരമ്മ (32 )യുടെ മൃതദേഹം കഴിഞ്ഞ ബുധനാഴ്ച വീട്ടിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടെത്തിയതെന്ന് കടപ്പ ജില്ല പൊലീസ് സ്ഥിരീകരിച്ചു.

Advertisment

ഭാര്യ മരിച്ചതോടെ സുബ്ബറെഢിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമ നടപടികൾക്ക് തടസ്സം നേരിട്ടിരിക്കയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ രേഖകളിൽ ഒപ്പിട്ട് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലേക്ക് അയക്കാൻ പ്രായപൂർത്തിയായ ആരും കുടുംബത്തിലില്ലാത്ത അവസ്ഥയായി. മൂന്നാം ക്ലാസിലും എൽ.കെ.ജിയിലും പഠിക്കുന്ന രണ്ട് മക്കൾ മാത്രമാണ് കുടുംബത്തിൽ അവശേഷിക്കുന്നത്. സുബ്ബറെഢിയുടെ മാതാപിതാക്കൾ നേരത്തെ മരിച്ചതാണ്.

നിരാശ്രയരായ മക്കളെ സഹായിക്കാനും മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ആന്ധ്രയിലെ സന്നദ്ധ സംഘടനയായ 'റെഡ്സ്' മുന്നോട്ട് വന്നിട്ടുണ്ട്. വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ ഊർജ്ജിതപ്പെടുത്തണമെന്ന് 'റെഡ്സ്' ചെയർ പേഴ്സൺ ഭാനുജ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒമ്പത് മാസം മുമ്പാണ് റെഢി സൗദിയിലെത്തിയത്. കാർവാഷിങ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് യമൻ അതിർത്തിയിൽ നിന്ന് നജ്റാനിലേക്ക് ഷെല്ലാക്രമണമുണ്ടായത്. അപകടത്തിൽ സുബ്ബറെഢിയുടെ സുഹൃത്ത് അഭിലാഷ് റെഢിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടനില തരണം ചെയ്ത ഇയാൾ ചികിത്സയിലാണ്.

Advertisment
Jeddah Riyadh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: