റിയാദ്: സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ന് മുതൽ പ്രാബല്യത്തിലായി. രാവിലെ മുതൽ രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലെയും പ്രധാന നഗരങ്ങളിൽ ജവാസാത്ത (പാസ്പോർട്ട് വിഭാഗം) സേവനവുമായി രംഗത്തുണ്ട്, ഇതിന് പുറമെ നിയമ ലംഘകർക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനുമായി എംബസിയും സാമൂഹ്യ പ്രവർത്തകരും, സംഘടനകളും സജീവമാണ്.

റിയാദ് അന്താരാഷ്ട്ര വിമാനത്താവളമുൾപ്പെടെ രാജ്യത്തിന്റെ കവാടങ്ങൾ പ്രത്യേക കൗണ്ടറുകൾ ഇതിനായി ഒരുങ്ങിക്കഴിഞ്ഞു. യാത്ര രേഖയായ പാസ്സ്പോർട്ട് കൈവശമുള്ളവർ ടിക്കറ്റുമായി കൗണ്ടറിലെത്തിയാൽ വിരലടയാളവും, കണ്ണും പരിശോധിച്ച് സുരക്ഷാ വകുപ്പുകൾ അന്വേഷിച്ചു വരുന്നവരല്ലെങ്കിൽ രാജ്യത്തിന് പുറത്ത് കടക്കാനുള്ള എക്സിറ്റ് നൽകും. ഈ അവസരം ഉപയോഗപ്പെടുത്തുന്ന നിയമ ലംഘകരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തില്ല. പുതിയ വീസയിൽ അവർക്ക് സൗദിയിലേക്ക് മടങ്ങിയെത്തുന്നതിന് തടസ്സമുണ്ടാകില്ല.

പൊതുമാപ്പ്; എക്സിറ്റ് വീസകൾ നൽകി തുടങ്ങി

റിയാദ്: സൗദി അറേബ്യയിൽ പൊതുമാപ്പ് നടപടികൾ ഇന്ന് രാവിലെ മുതൽ ആരംഭിച്ചു. നിയമ ലംഘകർക്ക് രാവിലെ മുതൽ രാജ്യത്തിന് പുറത്ത് കടക്കാനുള്ള എക്സിറ്റ് വീസകൾ വിതരണം ചെയ്ത് തുടങ്ങി. സൗദിയുടെ വിവിധ പ്രവിശ്യകളിൽ ആരംഭിച്ച ജവാസാത്ത് സേവന കേന്ദ്രങ്ങളാണ് എക്സിറ്റ് വീസകൾ നൽകുന്നത്.

amnesty, saudi arabia

പൊതുമാപ്പ് സേവനങ്ങൾക്കായി റിയാദിൽ ആരംഭിച്ച ജവാസാത്ത് സേവന കേന്ദ്രത്തിൽ നിന്ന്‍

തൊഴിൽ നിയമം ലംഘിച്ചവർ, ഇഖാമ (താമസ രേഖ) കാലാവധി കഴിഞ്ഞിട്ടും പുതുക്കാനാവാത്തവർ, അതിർത്തി നിയമം ലംഘിച്ച് രാജ്യത്തേക്ക് പ്രവേശിച്ചവർ, ഹുറൂബ് (ഒളിച്ചോടിയെന്ന് സ്പോൺസർ പരാതി നൽകിയ) സ്റ്റാറ്റസിലുള്ളവർ തുടങ്ങിയവർക്കാണ് ജവാസാത്ത് നേരിട്ട് എക്സിറ്റ് വീസകൾ നൽകുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌ സൈറ്റ് വഴി മുൻ കൂട്ടി അപ്പോയിന്റ്മെന്റ് എടുത്തവർക്ക് മാത്രമാണ് രാവിലെ മുതൽ എക്സിറ് വീസ നൽകി തുടങ്ങിയത്.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ