/indian-express-malayalam/media/media_files/uploads/2018/08/amir-muhammed.jpg)
റിയാദ്: സൗദി അറേബ്യയുടെ സ്വപ്ന ദേശമായ നിയോമിൽ കിരീടാവശി ആമീർ മുഹമ്മദ് ബിൻ സൽമാന്റെ മിന്നൽ സന്ദർശനം. സന്ദർശന സമയത്ത് പ്രദേശത്തുണ്ടായിരുന്ന ചെറുപ്പക്കാർക്കൊപ്പം സെൽഫി ഫോട്ടോക്ക് പോസ് ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതുമായ വീഡിയോ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി. സാധാരക്കാർക്കൊപ്പം ഒരു പാത്രത്തിൽ അവരോടൊപ്പം ഭക്ഷണം കഴിക്കുന്ന അമീറിന്റെ ചിത്രം വലിയ ആവേശത്തോടെയാണ് വിദേശികളും സ്വദേശികളും ഷയർ ചെയ്യുന്നത്.
Videos circulated on social media show #SaudiArabia Crown Prince #MohammedbinSalman having lunch and spending time with the youth in #NEOMhttps://t.co/vkYL4IOsLS@discoverneompic.twitter.com/vUXITUK5P8
— Arab News (@arabnews) August 1, 2018
സൗദിയുടെ വടക്ക് പടിഞ്ഞാറൻ അതിർത്തിയിൽ ചെങ്കടലിനോട് ചേർന്ന് കിടക്കുന്ന "അഖബ" തുറമുഖത്തിനടുത്ത് നിർമിക്കുന്ന മെഗാ സിറ്റിയാണ് "നിയോം". സൗദിക്ക് പുറമെ ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങളുടെ ഭൂപ്രദേശവും ഉൾപ്പെടുന്ന പ്രദേശമാണ് "നിയോം".
ഊർജം, ശുദ്ധജലം, ഗതാഗതം, സാങ്കേതിക വിദ്യ, ഭക്ഷ്യ വിഭവം, സയൻസ് ആന്റ് ഡിജിറ്റൽ ടെക്നോളജി, വ്യവസായം, മീഡിയ, വിനോദം, എന്നീ മേഖലകളാണ് പുതിയ പദ്ധതിയിൽ ഉൾപ്പെടുക. പദ്ധതി വഴി രാഷ്ട്രത്തിന്റെ വികസനം സാധ്യമാക്കലും തൊഴിലവസരങ്ങളും സൃഷ്‌ടിക്കലുമാണ് ലക്ഷ്യം. സൗദിക്ക് അകത്ത് നിന്നും പുറത്ത് നിന്നുമായി നിരവധി നിക്ഷേപങ്ങൾ രാജ്യത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാർത്ത: നൗഫൽ പാലക്കാടൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.