റിയാദ്: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യ സന്ദർശനത്തിൽ സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഇന്ത്യക്കാരും പ്രതീക്ഷയിലാണ്. പ്രധാനമന്ത്രിയുമായുള്ള കിരീടാവകാശിയുടെ കൂടിക്കാഴ്ചയിൽ സൗദി ജയിലിൽ കഴിയുന്ന ഇന്ത്യക്കാരെ കുറിച്ച് ചർച്ചയുണ്ടാകുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തിൽ കിരീടാവകാശിയുടെ ഭാഗത്ത് നിന്നും അനുകൂല പ്രതികരണമുണ്ടായാൽ ചെറിയ കേസുകളിൽ ശിക്ഷിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന മലയാളികൾ ഉൾപ്പടെയുള്ള നിരവധി ഇന്ത്യക്കാർക്ക് തടവിൽ നിന്ന് മോചിതരാകാം.

ഏഷ്യൻ പര്യാടനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെത്തിയ കിരീടവകാശിക്ക് നൽകിയ സ്വീകരണ ചടങ്ങിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പാക്കിസ്ഥാൻ സ്വദേശികൾ ജയിലിൽ കഴിയുന്ന കാര്യം സൂചിപ്പിച്ചിരുന്നു. ഇക്കാര്യം അദ്ദേഹം ഉടൻ പരിഗണിക്കുകയും 2,107 പാക്കിസ്ഥാൻ പൗരന്മാരെ ജയിൽ മോചിതരാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകുകയും ചെയ്തു. ഈ വാർത്ത പുറത്തു വന്നതോടെ തങ്ങളുടെ കാര്യത്തിലും കനിവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സൗദി ജയിലിൽ കഴിയുന്ന ഇന്ത്യൻ തടവുകാർ.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook