വിലക്ക് നീങ്ങി; എയർ ഇന്ത്യ എക്‌സ്‌പ്രസ് ദുബായ് സർവീസ് നാളെ മുതൽ വീണ്ടും

കോവിഡ് പോസിറ്റിവായ രണ്ടുപേരെ യാത്ര ചെയ്യാൻ അനുവദിച്ചതിനെത്തുടർന്നാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനങ്ങൾക്ക് 15 ദിവസത്തേക്ക് ദുബായ് സിവില്‍ ഏവിയേഷൻ വിലക്കേർപ്പെടുത്തിയത്

hong kong bans air india flights, എയര്‍ ഇന്ത്യയ്ക്ക് ഹോങ്കോങില്‍ വിലക്ക്, air india international flights, എയര്‍ ഇന്ത്യ അന്താരാഷ്ട്ര സര്‍വീസുകള്‍, air india international flights 2020, എയര്‍ ഇന്ത്യ അന്താരാഷ്ട്ര സര്‍വീസുകള്‍ 2020, air india flights coronavirus,എയര്‍ ഇന്ത്യ സര്‍വീസ് കൊറോണവൈറസ്, iemalayalam, ഐഇമലയാളം

ന്യൂഡൽഹി: വന്ദേ ഭാരത് മിഷനിലെ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് ഏർപ്പെടുത്തിയ വിലക്ക്  പിൻവലിച്ചു. നാളെ മുതൽ യഥാർഥ ഷെഡ്യൂൾ പ്രകാരം ദുബായിലേക്ക് സർവീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് അറിയിച്ചു.

കോവിഡ് പോസിറ്റിവ് ആയ രണ്ടുപേരെ ദുബായിയില്‍ എത്തിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 15 ദിവസത്തേക്കായിരുന്നു എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ദുബായ് സിവില്‍ ഏവിയേഷന്റേതായിരുന്നു നടപടി. സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ രണ്ടുവരെയായിരുന്നു വിലക്ക്. വിലക്കിനെത്തുടര്‍ന്ന് സര്‍വീസുകള്‍ ഷാര്‍ജയിലേക്ക്  പുനഃക്രമീകരിച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് നേരത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ മാസം കോവിഡ് രോഗിയെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായിൽ എത്തിച്ചതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ എയര്‍ ഇന്ത്യയ്ക്ക് നോട്ടീസ് നല്‍കി. എന്നാല്‍ ഈ മാസം നാലിന് ജയ്‌പുരില്‍നിന്ന്‌ മറ്റൊരു കോവിഡ് രോഗി കൂടി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായിയിലേത്തി.

രോഗിയുടെയും മറ്റു യാത്രക്കാരുടെയും ചികിത്സാ ചെലവും ക്വാറന്റൈൻ ചെലവും വഹിക്കണമെന്ന ദുബായ് അധികൃതര്‍ എയര്‍ ഇന്ത്യ എക്‌സ്‌പ്രസിനു നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടത്. പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് മിഡിൽ ഈസ്റ്റ് റീജിയണല്‍ മാനേജര്‍ മോഹിത് സെയിനിന് അയച്ച നോട്ടീസില്‍ അതോറിറ്റി ആവശ്യപ്പെട്ടു.

സംഭവിക്കാൻ പാടില്ലാത്ത പിഴവാണുണ്ടായതെന്നും ഗ്രൗണ്ട് സ്റ്റാഫിനെതിരെ നടപടി സ്വീകരിക്കുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കിയിരുന്നു. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയോട് ക്ഷമാപണം നടത്തുന്നതായും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണു വിലക്ക് നീങ്ങിയത്.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: All air india express flights to and from dubai suspended for 15 days

Next Story
കാരുണ്യത്തിന്റെ കോവിഡ് കാലം; സൗദിയില്‍ ഇതുവരെ നടന്നത് 60 ലക്ഷത്തോളം സൗജന്യ പരിശോധനsaudi arabia, സൗദി അറേബ്യ, saudi king salman, സല്‍മാന്‍ രാജാവ്, saudi king salman bin abdulaziz al saud സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ്, saudi arabia covid-19, സൗദി അറേബ്യ കോവിഡ്-19, saudi arabia free covid test, സൗദി സൗജന്യ കോവിഡ് ടെസ്റ്റ്, saudi arabia flight service, സൗദി അറേബ്യ വിമാന സർവീസ്, saudi visa renewal, സൗദി വിസ പുതുക്കൽ, saudi iqama renewal, saudi ikkama renewal, സൗദി ഇഖാമ പുതുക്കൽ, saudi flight service resumption news, സൗദി അറേബ്യ വിമാന സർവീസ്  വാർത്തകൾ, saudi arabia covid-19 news, സൗദി കോവിഡ് വാർത്തകൾ, gulf news, ഗൾഫ് വാർത്തകൾ, gulf covid-19 news, ഗൾഫ് കോവിഡ് വാർത്തകൾ, indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com