റിയാദ്: ആലപ്പുഴക്കാരുടെ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) സ്‌നേഹ സംഗമവും നാട്ടിലേക്കു മടങ്ങുന്ന പ്രവര്‍ത്തകര്‍ക്കുളള യാത്രയയപ്പും സംഘടിപ്പിച്ചു. ഇവ സ്ഥാപക അംഗം ഉദയഭാനു, പ്രവര്‍ത്തക സമിതി അംഗം സുധീര്‍ എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. സാംസ്‌കാരിക സമ്മേളനം രക്ഷാധികാരി അന്‍വാസ് ആലപ്പുഴ ഉദ്ഘാടനം ചെയ്തു.

ഷിഹാബ് പോളക്കുളം അധ്യക്ഷത വഹിച്ചു. നിസാര്‍ അഹമദ്, ഹരി നായര്‍, നസ്‌റുദ്ദീന്‍ വി.ജെ, ജലീല്‍ ആലപ്പുഴ, ഷാനവാസ് മാക്കിയിഫ, സൈഫുദ്ദീന്‍ വിളക്കേഴം, സുധീര്‍ കുമ്മിള്‍, ഷക്കീല വഹാബ്, ധന്യ ശരത് ആശംസകള്‍ നേര്‍ന്നു. ടാഗോര്‍ ആര്യാട്, സിജു പീറ്റര്‍, ഷാജി പുന്നപ്ര, ശരത്, ജലീല്‍ പുന്നപ്ര, സുധര്‍ശന കുമാര്‍, നഹാസ് പക്കിപറമ്പില്‍ എന്നിവര്‍ ഉപഹാരം സമ്മാനിച്ചു.

ഒപ്പന, സംഘനൃത്തം, ഗാനമേള എന്നിവയും അരങ്ങേറി. സുരേഷ് ആലപ്പുഴ, അബ്ദുല്‍ വഹാബ്, സഹീര്‍, സജ്ജാദ്, സലിം, ജമാല്‍ ബാബു, അബ്ദുല്‍ അസീസ്, സമീര്‍ ആലവേലില്‍, സീഹീര്‍ അസീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ