തിരുവനന്തപുരം: ഓണത്തിരക്ക് പരിഗണിച്ച് ഗൾഫ് മലയാളികൾക്കായി എയർ ഇന്ത്യ കൂടുതൽ സർവ്വീസ് നടത്തും. നിയമസഭയിൽ ഉന്നയിച്ച സബ്‌മിഷന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പറഞ്ഞത്.

ആഗസ്ത് 27 മുതൽ സെപ്തംബർ പത്ത് വരെയുള്ള ദിവസങ്ങളിൽ ആകെ 18 സർവ്വീസുകൾ നടത്തുമെന്നാണ് എയർ ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പകരം എയർ അറേബ്യയ്ക്ക് സർവ്വീസ് നടത്താൻ അനുമതി നൽകണമെന്ന് ഷാർജ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനോട് അനുമതി തേടിയെന്നും മുഖ്യമന്ത്രി പിണറായി വിശദീകരിച്ചു.

സഭയിൽ രാജു എബ്രഹാമാണ് ഗൾഫ് മലയാളികളുടെ ഓണക്കാലത്തെ തിരക്ക് കുറയ്ക്കാൻ നടപടിയെടുത്തോയെന്ന് ചോദിച്ചത്. ഓണക്കാലത്ത് വിമാനക്കന്പനികളുടെ നിരക്ക് കുത്തനെ ഉയർത്തുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ