ദുബായ്: ഏറെക്കാലമായി പ്രവാസി സംഘടനകൾ മുന്നോട്ട് വച്ച ആവശ്യത്തിന് ഒടുവിൽ വിമാനക്കമ്പനികളുടെ പച്ചക്കൊടി. ഗൾഫിൽ മരിക്കുന്നവരുടെ മൃതദേഹം തൂക്കി നോക്കി മാത്രം നാട്ടിലേക്ക് കൊണ്ടുവരുന്നതിന്റെ നിരക്ക് നിശ്ചയിക്കുന്ന രീതി ഇന്നത്തോടെ അവസാനിപ്പിച്ചു.

ഗൾഫിൽനിന്നു മൃതദേഹം കൊണ്ടുവരാനുള്ള ടിക്കറ്റ് നിരക്കുകൾ ഏകീകരിച്ചുളള ഉത്തരവ് എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ് എന്നീ വിമാനക്കമ്പനികളാണ് ഏകീകരിച്ചത്. മരണമടയുന്നവരുടെ പ്രായം 12 വയസ്സിന് താഴെയാണെങ്കിൽ 750 ദിർഹമാണ് നിരക്ക്.

മരണമടയുന്നത് 12 വയസിന് മുകളിൽ പ്രായമുളളവരാണെങ്കിൽ നിരക്ക് 1500 ദിർഹമാണ്. നിരക്ക് മാറ്റിയ കാര്യം എയർ ഇന്ത്യ, അവരുടെ അംഗീകൃത കാർഗോ സ്ഥാപനങ്ങളെ അറിയിച്ചിട്ടുണ്ട്. നാളെ മുതലാണ് നിരക്ക് പ്രാബല്യത്തിൽ വരുന്നത്.

പ്രവാസികളുടെ പ്രതിഷേധത്തെത്തുടർന്നാണു തീരുമാനം. ഗൾഫ് രാജ്യങ്ങളിൽ എവിടെ നിന്നും ഇന്ത്യയിലെ ഏത് വിമാനത്താവളത്തിലേക്കും മൃതദേഹം കൊണ്ടുവരാൻ നിരക്ക് ഏകീകരിച്ചു. 160 ഒമാനി റിയാൽ, 175 കുവൈറ്റ് ദിനാർ, 2200 സൗദി റിയാൽ, 225 ബഹ്റൈനി ദിനാർ, 2200 ഖത്തറി റിയാൽ എന്നിങ്ങനെയാണു നിരക്ക്. ഇക്കാര്യം ദുബായിൽ ഇന്ത്യൻ കോൺസുലേറ്റിൽ അറയിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ