Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

യുഎഇ യാത്രാവിലക്ക്: എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ പുനഃക്രമീകരിച്ചു

യുഎഇയിൽ യാത്രാവിലക്ക് തുടങ്ങുന്നതിന് മുമ്പ് അടിയന്തിരമായി എത്തിചേരേണ്ടവർക്കായി എയർ ഇന്ത്യ എക്സ്പ്രസ് ഇന്ന് കോഴിക്കോട് -റാസൽ ഖൈമ റൂട്ടിൽ അധിക വിമാന സർവ്വീസ് നടത്തും

Air India, എയര്‍ ഇന്ത്യ, NORKA Roots, നോര്‍ക്ക റൂട്സ് , NORKA Roots signs MOU with Air India,  എയര്‍ ഇന്ത്യയുമായി നോര്‍ക്ക റൂട്സ് ധാരണാപത്രം ഒപ്പുവച്ചു, Malayali expatriates, പ്രവാസി മലയാളികൾ, Fee airlift of bodies of Malayali expatriates, പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി എത്തിക്കും, Latest news, ലേറ്റസ്റ്റ് ന്യൂസ്, Gulf news, ഗൾഫ് ന്യൂസ്,  IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം/കോഴിക്കോട്: യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള വിമാന സർവീസുകൾ എയര്‍ ഇന്ത്യ എക്സ്പ്രസ് പുനഃക്രമീകരിച്ചു.

ഇന്ന് (ഏപ്രിൽ 24, ശനി) പുറപ്പെടേണ്ട തിരുവനന്തപുരം- കോഴിക്കോട് – അബുദാബി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നേരത്തെയാക്കി. തിരുവനന്തപുരത്ത് നിന്ന് വിമാനം ഇന്ന് വൈകിട്ട് 6.00 ന് പുറപ്പെടും. കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് വിമാനം വൈകിട്ട് 07.45 ന് പുറപ്പെടും.

Read More: കോവിഡ്: ഇന്ത്യയിൽ നിന്ന് വരുന്നവർക്ക് വിലക്കേർപ്പെടുത്തി യുഎഇ

യുഎഇയിൽ യാത്രാവിലക്ക് തുടങ്ങുന്നതിന് മുമ്പ് അടിയന്തിരമായി എത്തിചേരേണ്ടവർക്കായി എയർ ഇന്ത്യ എക്സ്പ്രസ് ഇന്ന് കോഴിക്കോട് -റാസൽഖൈമ റൂട്ടിൽ അധിക വിമാന സർവ്വീസ് നടത്തും. രാത്രി 8.15 നാണ് കോഴിക്കോട് നിന്ന് ഈ വിമാനം പുറപ്പെടുക. വിമാന ടിക്കറ്റുകൾ എയർ ഇന്ത്യ ബുക്കിങ് ഓഫീസുകളിൽ നിന്നോ വിമാനത്താവളങ്ങളിൽനിന്നോ വാങ്ങാം.

ഏപ്രിൽ 24 ശനിയാഴ്ച മുതൽ പത്തു ദിവസത്തേക്കാണ് ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് യുഎഇ വിലക്കേർപ്പെടുത്തിയത്. സ്ഥിതിഗതികൾ പരിശോധിച്ച ശേഷം തീരുമാനം പുനഃപരിശോധിക്കും.

Read More: വൈറസിന് ഏതറ്റം വരെ പോകാം; ഇന്ത്യയെ വിമർശിച്ച് ലോകാരോഗ്യ സംഘടന

കഴിഞ്ഞ 14 ദിവസം ഇന്ത്യയിൽ താമസിച്ചവർക്കും ഇന്ത്യയിലൂടെ ട്രാൻസിറ്റ് യാത്ര ചെയ്തവർക്കും വിലക്ക് ബാധകമാണ്. ഇരു കൂട്ടരെയും യുഎഇയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുകയില്ല. ഇത് സംബന്ധിച്ച അറിയിപ്പ് യുഎഇ വിമാന കമ്പനികൾക്കും ട്രാവൽ കമ്പനികൾക്കും നൽകി.

കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്ര വിലക്കുന്ന നാലാമത്തെ അറബ് രാജ്യമാണ് യുഎഇ. സൗദി, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങൾ നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

അതേസമയം, ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിൽ സ്ഥിരീകരിച്ചത് മൂന്ന് ലക്ഷത്തിലധികം കോവിഡ് കേസുകളാണ്. 3,14,835 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇന്ത്യയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ലോകത്ത് ആദ്യമായാണ് ഒരു രാജ്യത്ത് പ്രതിദിന സംഖ്യ മൂന്നു ലക്ഷം കടക്കുന്നത്.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: Air india express flights reschedule from kozhikode and thiruvananthapuram to abu dhabi reschedule after uae travel ban and introduced new flight to ras al khaimah

Next Story
കോവിഡ്: ഇന്ത്യയിൽ നിന്ന് വരുന്നവർക്ക് വിലക്കേർപ്പെടുത്തി യുഎഇ
The moderation of comments is automated and not cleared manually by malayalam.indianexpress.com