ദോഹ: എയർ ഇന്ത്യാ എക്‌സ്പ്രസ് ദോഹ – കോഴിക്കോട് വിമാനം തിരുവനന്തപുരത്തേക്കു നീട്ടി. പ്രാദേശിക സമയം ഉച്ചയ്‌ക്ക് 2.30ന് ദോഹയിൽനിന്നു പുറപ്പെടുന്ന ഐഎക്‌സ് 374 വിമാനം രാത്രി 9.10ന് കോഴിക്കോട്ടെത്തും. ഈ വിമാനമാണ് തിരുവനന്തപുരത്തേക്കു കൂടി നീട്ടിയത്. കോഴിക്കോട് നിന്ന് രാത്രി 10.50ന് പുറപ്പെട്ട് 11.45ന് തിരുവനന്തപുരത്ത് എത്തും.

തിരുവനന്തപുരത്തു നിന്ന് ഐഎക്‌സ് 373 വിമാനം പ്രാദേശിക സമയം രാവിലെ 7.00ന് പുറപ്പെട്ട് 7.55ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ടു നിന്നു രാവിലെ 11.40ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം ഒന്നരയ്‌ക്കാണ് ദോഹയിൽ എത്തുന്നത്. ബഹ്റൈനിൽനിന്ന് ഇതേ വിമാനത്തിൽ കോഴിക്കോട് – തിരുവനന്തപുരം കണക്‌ഷൻ സർവീസും ഇന്നു മുതൽ നിലവിൽ വരും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ