ഷാർജ: യുഎഇക്കും ഖത്തറിനുമിടയിലെ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. എമിറാത്തി വിമാനക്കമ്പനിയായ എയർ അറേബ്യയാണ് ആദ്യ ഘട്ടത്തിൽ യുഎഇ-ഖത്തർ സർവീസ് പുനരാരംഭിക്കുന്നത്. യുഎഇയിലെ ഷാർജയിൽ നിന്ന് ഖത്തരി തലസ്ഥാനമായ ദോഹയിലേക്കുള്ള എയർ അറേബ്യ സർവീസുകൾ ഈ മാസം 18 മുതൽ പുനരാരംഭിക്കും.
Air Arabia announces the resumption of direct flights to Qatar with daily flight between Sharjah and Doha starting January 18, 2021
العربية للطيران تعلن عن استئناف رحلاتها من مطار الشارقة الدولي الى العاصمة القطرية “الدوحة” بدءً من 18 يناير الجاري pic.twitter.com/AdDlwEpIdB
— Air Arabia (@airarabiagroup) January 14, 2021
ഖത്തറിനെതിരായ സൗദി അറേബ്യയുടെയും യുഎഇ അടക്കമുള്ള സഖ്യകക്ഷികളുടെയും ഉപരോധത്തിന്റെ ഭാഗമായി 2017ലാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ വിമാന സർവീസുകൾ നിർത്തിവച്ചത്. മൂന്നു വർഷത്തിന് ശേഷം ഉപരോധം അവസാനിച്ചതോടെ രാജ്യങ്ങൾക്കിടയിലെ വിമാന സർവീസുകളും പുനരാരംഭിക്കാൻ ധാരണയിലത്തിയിരുന്നു.
Read More: സൗദിയില്‍ കോവിഡ് കാര്‍മേഘം നീങ്ങുന്നു; ശുഭപ്രതീക്ഷയില്‍ സംരംഭകര്‍
ഖത്തറും സൗദി സഖ്യരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനസ്ഥാപിക്കുന്നതിനായി അടുത്തിടെ ഒപ്പുവച്ച അൽ ഉല ഉടമ്പടിയുടെ ഭാഗമായാണ് വിമാന സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനമായത്. ഷാർജയിൽ നിന്ന് ദോഹയിലേക്കുള്ള ആദ്യ വിമാനം 18ന് പ്രാദേശിക സമയം വൈകുന്നേരം 4.10 ന് പുറപ്പെടും. പ്രാദേശിക സമയം വൈകുന്നേരം 5.10 ന് ദോഹയിലെത്തും. പ്രതിദിന വിമാന സർവീസുകളാണ് എയർ അറേബ്യ പുനസ്ഥാപിക്കുന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook