മനാമ: രണ്ടു ദിവസമായി ബഹ്‌റൈനില്‍ നടന്ന പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) ജിസിസി തല പ്രതിനിധി സംഗമത്തിനു സമാപനം.ആദ്യദിവസം നടന്ന ഗ്ലോബല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ചെയര്‍മാന്‍ ഡോ.ജോസ് കാനാട്ട് അധ്യക്ഷനായി. ജോസ് പനച്ചിക്കന്‍, ഷാഹിദ കമാല്‍, ബഷീര്‍ അമ്പലായി, ഡെയിസ് ഇടിക്കുള, ജോര്‍ജ് മാത്യു എന്നിവര്‍ പങ്കെടുത്തു.

സാമ്പത്തിക മേഖലയില്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഡെയിസ് ഇടിക്കുള വിഷയം അവതരിപ്പിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍, മഞ്ജു വിനോദ്, സുബൈര്‍ കണ്ണൂര്‍, എം.അബ്ദുല്‍ ജലീല്‍, ഷിബു ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു. കെടി മുഹമ്മദലി, കെവി അനീഷ്, എം അബ്ദുല്‍ ജലീല്‍, സി അഷ്‌റഫ്, എംഎ സിദ്ദീഖ്, ഒപി അസീസ് എന്നിവരെ ആദരിച്ചു. തുടര്‍ന്ന് ആരോഗ്യ ബോധവത്കരണ സെമിനാറില്‍ പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ദന്‍ ഡോ.വിപി ഗംഗാധരന്‍ സംസാരിച്ചു.

ബാങ് സാങ് തായ് ഓഡിറ്റോറിയത്തില്‍ നടന്ന സമാപന പരിപാടി എ ഡി ജി പി ശ്രീലേഖ ഉദ്ഘാടനം ചെയ്തു. കുറ്റകൃത്യങ്ങളില്‍ അറിയാതെ പെട്ടുപോയ നിരവധിപേരാണ് ജയിലുകളില്‍ കഴിയുന്നതെന്നും അവര്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്ന കാര്യം പ്രവാസികള്‍ ആലോചിക്കണമെന്നും ശ്രീലേഖ പറഞ്ഞു.
വികസന പദ്ധതികളില്‍ ജയിലില്‍ കഴിയുന്നവരുടെ സേവനം എങ്ങനെ ഉപയോഗപ്പെടുത്താകും എന്ന കാര്യം ആലോചിക്കുന്നുണ്ട്. പലരും വിവിധ ജോലികളില്‍ പ്രാവീണ്യമുള്ളവരാണ്. ഈ കഴിവ് ഉപയോഗിക്കാനും ശിക്ഷയനുഭവിക്കുന്നവരെ സമൂഹനിര്‍മാണത്തില്‍ പങ്കാളികളാക്കാനും പുതിയ പദ്ധതി വഴി സാധിക്കും. ഇത് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും തരണം ചെയ്ത് മുന്നോട്ട് പോകാനുള്ള ഇഛാശക്തി നാം നേടിയെടുക്കണമെന്നും അവര്‍ പറഞ്ഞു.

സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, ഡോ.ജോസ് കാനാട്ട്, ജോസ് മാത്യു പനച്ചിക്കല്‍, ജോര്‍ജ് പടിക്കാകുടി, അനിത പുല്ലിയില്‍, സോമന്‍ ബേബി, ജോണ്‍ ഫിലിപ്പ്, അനസ് കാസിം, മഞ്ജു വിനോദ്, ഡോ.അബ്ദുല്‍ നാസര്‍, സാബു ചെറിയാന്‍, ഷാഹിത കമാല്‍, അലക്‌സ് ബേബി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രവാസി സമ്മാന്‍ ജേതാവ് വികെ രാജശേഖരന്‍ പിള്ള, സി രാജന്‍, മുഹമ്മത് റഫീഖ്, ലത്തീഫ് പയ്യോളി, അബ്ദുല്‍ ഖാദര്‍ എന്നിവരെ ആദരിച്ചു. ഷാഹിത കമാല്‍ സമാപന സമ്മേളനം നിയന്ത്രിച്ചു. കലാപരിപാടികളും അരങ്ങേറി. ജോര്‍ജ് മാത്യു അധ്യക്ഷനായി. പികെ വേണുഗോപാല്‍ സ്വാഗതവും അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook