അബുദാബി: ഏത് ഭക്ഷണം കഴിക്കണമെന്നുള്ളത് ഓരോ പൗരന്റേയും അവകാശമാണെന്നും അത് തടയാന്‍ കേന്ദ്ര സ്രക്കാരിന് അവകാശമില്ലെന്നും അത്തരം നീക്കം ഫാസിസ്റ്റ് പ്രവണതയുടെ ഭാഗമാണെന്നും അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ 38-ാമത് വാര്‍ഷിക സമ്മേളനം അഭിപ്രായപ്പെട്ടു. ഭക്ഷണം ലഭ്യമല്ലാത്ത ജനങ്ങള്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ അവര്‍ കഴിക്കുന്ന ഭക്ഷണം തട്ടിപ്പറിക്കുന്ന പ്രവണത ഒരിക്കലും ഭൂഷണമല്ല. കന്നുകാലി സംരക്ഷണത്തിന്റെ പേരില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഉത്തരവ് സാധാരണ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം കൂടിയാണെന്ന് സമ്മേളനം അവതരിപ്പിച്ച പ്രമേയത്തില്‍ വ്യക്തമാക്കി.

ശക്തി പ്രസിഡന്റ് വി.പി.കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം മുന്‍ രാജ്യസഭാംഗം എന്‍.എന്‍.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഏറെ വൈവിധ്യങ്ങളും വൈജാത്യങ്ങളും നിറഞ്ഞുനില്‍ക്കുന്ന ഇന്ത്യയ്ക്ക് ഒരിക്കലും ഏതെങ്കിലും ഒരു ഏക സംസ്‌കാരത്തിലേയ്ക്ക് എത്താന്‍ സാധ്യമല്ല. ഈ വൈവിധ്യങ്ങളുടേയും വൈജാത്യങ്ങളുടേയും ഇടയില്‍ ഞാന്‍ ഇന്ത്യക്കാരനാണ് എന്ന ഒരു അന്തര്‍ധാരയാണ് ഇന്ത്യക്കാരെ യോചിപ്പിക്കുന്നത്. ഈ വസ്തുത നിലനില്‍ക്കുന്നിടത്ത് അതിന് പകരമായി ഒരു മതമാണ് ഇന്ത്യയുടെ ഏറ്റവും വലിയ യോജിപ്പിന്റെ ഘടകമെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്യവേ കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.

കൈരളി ടിവി കോര്‍ഡിനേറ്റര്‍ കെ.ബി.മുരളി, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് പി.പത്മനാഭന്‍, കൈരളി കള്‍ച്ചറല്‍ ഫോറം മുസഫ പ്രതിനിധി ശാന്തകുമാര്‍, മാസ് ഷാര്‍ജ പ്രതിനിധി തുളസിദാസ്, മുന്‍ ശക്തി ജനറല്‍ സെക്രട്ടറി രവി ഇടയത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
തുടര്‍ന്ന് നടന്ന ജനറല്‍ ബോഡി കെ.ബി.മുരളി, വി.പി.കൃഷ്ണകുമാര്‍, പത്മനാഭന്‍, ബീരാന്‍ കുട്ടി എന്നിവരുള്‍പ്പെട്ട പ്രസീഡിയം നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി സുരേഷ് പാടൂര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സഫറുള്ള പാലപ്പെട്ടി രക്തസാക്ഷി പ്രമേയവും റഫീഖ് കൊല്ലിയത്ത് അനുശോചനപ്രമേയവും അവതരിപ്പിച്ചു.

krishnadas, abudhabi

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ജാഫര്‍ കുറ്റിപ്പുറം, ഷിജു ബഷീര്‍, മിനി രവീന്ദ്രന്‍, അഡ്വ. അബ്ദുറഹ്മാന്‍, ഹര്‍ഷന്‍ കൊയിലാണ്ടി, എ.അബൂബക്കര്‍, ഷോബി, പ്രമോദ്, അബ്ദുല്‍ വാഹിദ്, നാസര്‍ വയനാട്, ഗോപകുമാര്‍, പ്രമീളാ രവീന്ദ്രന്‍, പ്രിയ ബാലു, ബിന്ദു ഷോബി, സുഭാഷ് മടക്കേകാട്, പി. അബ്ദുല്‍ അസീസ്, ഫൈസല്‍, ജുനൈദ്, ഹംസ ക്ലാരി, എ.എല്‍.സിയാദ്, നാസര്‍ അകലാട് എന്നിവര്‍ പങ്കെടുത്തു.

വി.പി.കൃഷ്ണകുമാര്‍ (പ്രസിഡന്റ്), സഫറുള്ള പാലപ്പെട്ടി, അജിത് കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), സുരേഷ് പാടൂര്‍ (ജനറല്‍ സെക്രട്ടറി), ബാലചന്ദ്രന്‍, നൗഷാദ് യൂസഫ് (ജോ. സെക്രട്ടറിമാര്‍), ലായിന മുഹമ്മദ് (ട്രഷറര്‍), വിനോദ് പട്ടം (അസി. ട്രഷറര്‍), ജയേഷ് നിലമ്പൂര്‍ (കലാവിഭാഗം സെക്രട്ടറി), മുഹമ്മദലി കൊടുമുണ്ട (അസി. കലാവിഭാഗം സെക്രട്ടറി), റഫീഖ് സക്കരിയ (സാഹിത്യവിഭാഗം സെക്രട്ടറി), രാഗേഷ് രവി (അസി. സാഹിത്യവിഭാഗം സെക്രട്ടറി), രാജന്‍ കാഞ്ഞങ്ങാട് (കായിക വിഭാഗം സെക്രട്ടറി), അനീബ് (അസി. കായിക വിഭാഗം സെക്രട്ടറി), അയൂബ് അക്കിക്കാവ് (വെല്‍ഫെയര്‍ സെക്രട്ടറി), റഫീഖ് കൊല്ലിയത്ത് (മീഡിയ സെക്രട്ടറി) എന്നിവരടങ്ങിയ 16 അംഗ മാനേജിംഗ് കമ്മിറ്റിയും 152 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും യോഗം തിരഞ്ഞെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ