അബുദാബിയിൽ സാമ്പത്തിക, സാംസ്കാരിക, വിനോദ, വിനോദ സഞ്ചാര മേഖലകളിലെ പ്രവർത്തനങ്ങൾ രണ്ടാഴ്ചക്കുള്ളിൽ സാധാരണ നിലയിലെത്തിക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചതായി അബുദാബിയുടെ കോവിഡ് -19 അടിയന്തര ദുരന്ത പ്രതിരോധ സമിതി അറിയിച്ചു. കോവിഡിനെതിരായ പ്രതിരോധപ്രവർത്തനങ്ങൾ വിജയിച്ചതിന്റെ ഫലമായി കോവിഡ് രോഗബാധ കുറയ്ക്കാൻ കഴിഞ്ഞ സാഹചര്യത്തിലാണ് നടപടി. ഇതിനായി ബന്ധപ്പെട്ട അധികൃതരുമായി സംയോജിച്ചുള്ള പ്രവർത്തനങ്ങൾ നടത്തുകയാണെന്ന് സമിതി അറിയിച്ചു.

നിലവിൽ സ്വീകരിച്ചിട്ടുള്ള മുൻകരുതൽ, പ്രതിരോധ നടപടികൾ വിലയിരുത്താനും അവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികൾ സ്വീകരിക്കും. ഇതിനായി അധികാരികളുമായി പ്രവർത്തിക്കുമെന്ന് സമിതി അറിയിച്ചു.

എമിറേറ്റിൽ കോണ്ടാക്ട് ട്രേസിംഗും മാസ് ടെസ്റ്റിംഗും ഉൾപ്പെടെ, കോവിഡ്-19 വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള എല്ലാ ശ്രമങ്ങളും തുടരും, ഉയർന്ന ജനസാന്ദ്രതയുള്ള ഇടങ്ങളിലും, വ്യാവസായിക മേഖലയിലുള്ള തൊഴിലാളികളും അടക്കം ഉള്ളവടർക്ക് സൗജന്യ പരിശോധനകൾ നടത്തുന്നുണ്ട്. ഒപ്പം ഷോപ്പിംഗ് മാളുകൾ, റെസ്റ്റോറന്റുകൾ എന്നിവ പോലുള്ള ആളുകൾ കൂടുതലായി എത്തിച്ചേരുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് രണ്ടാഴ്ച കൂടുമ്പോൾ കോവിഡ് പരിശോധന നടത്തും. സമൂഹത്തെ സുസ്ഥിരമാക്കുന്നതിനും അതിലെ എല്ലാ അംഗങ്ങളുടെയും ആവശ്യങ്ങൾ പരിഹരിക്കുന്നതിനും ഈ കാലയളവിൽ നടത്തിയ മാനുഷിക ശ്രമങ്ങളും സമിതി തുടരും.

Read More: 37 ആഴ്ചയ്ക്ക് ശേഷം യുഎഇയിലെ പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥനകൾ പുനരാരംഭിച്ചു

പ്രതിരോധ, മുൻകരുതൽ നടപടികളും മഹാമാരിയെ പ്രതിരോധിക്കുന്നതിലുണ്ടാ. സഹകരണവും പ്രതിബദ്ധതയും തുടരാനും സമിതി ആഹ്വാനം ചെയ്തു. തങ്ങളെയും കുടുംബങ്ങളെയും മുഴുവൻ സമൂഹത്തെയും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തവും കൂട്ടുത്തരവാദിത്തവും നിലനിർത്തുകയും പൊതുജനാരോഗ്യം നിലനിർത്തുന്നതിനുള്ള അബുദാബിയുടെ ശ്രമങ്ങളുടെ വിജയം ഉറപ്പാക്കാൻ സഹകരിക്കുകയും ചെയ്യേണ്ട പ്രാധാന്യം പൊതുജനങ്ങളെ വീണ്ടും ഓർമ്മപ്പെടുന്നുവെന്നും സമതി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook