അബുദാബി: പുതിയ വ്യവസായ മേഖലയിലേക്കുള്ള റോഡ് 2020 ജനുവരി ഒന്നു മുതൽ മേയ് 30 വരെ അടച്ചിടുമെന്ന് അബുദാബി ഗതാഗത അതോറിറ്റി അറിയിച്ചു.
ജനുവരി ഒന്നു മുതൽ മേയ് 30 വരെ ഗായതി – അൽ റുവൈസ് റോഡ് ഇ 15 (ഗായതി) ലൂടെയുളള ഗതാഗതം നിരോധിച്ചിരിക്കുന്നുവെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ഐടിസി) അറിയിക്കുകയായിരുന്നു. ഈ 5 മാസവും റോഡിന്റെ ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.
Road Closure on Ghayathi – Al Ruwais Road (Ghayathi), Wednesday 1 January 2020 to Saturday 30 May 2020 pic.twitter.com/kTtjiiaaOW
— "ITC" مركز النقل المتكامل (@ITCAbuDhabi) December 31, 2019
വാഹനമോടിക്കുന്നവർ ജാഗ്രതയോടെ വാഹനമോടിക്കാനും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.