അബുദാബി: അബുദാബിയിലെ സ്വകാര്യ സ്കൂളുകളിൽ 2021 ജനുവരി മുതൽ എല്ലാ തലത്തിലുമുള്ള വിദ്യാർത്ഥികൾക്കും ക്ലാസുകൾ പുനരാരംഭിക്കുമെന്ന് എമിറേറ്റിലെ വിദ്യാഭ്യാസ വകുപ്പും ദുരന്ത പ്രതിരോധ സമിതിയും അറിയിച്ചു.

എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി ഫോർ കോവിഡ് -19 പാൻഡെമിക്, വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (എഡിഇകെ) എന്നിവ ചൊവ്വാഴ്ച വൈകുന്നേരമാണ് ഈ പ്രഖ്യാപനം നടത്തിയത്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് നിർത്തിവച്ചതിന് ശേഷമാണ് സ്കൂളുകളിൽ ക്ലാസുകൾ പുനരാരംഭിക്കുന്നത്.

എല്ലാ സ്വകാര്യ സ്കൂളുകളുമായും ഏകോപനം നടത്തി വിദ്യാർത്ഥികളുടെയും സ്കൂൾ ജിവനക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പ്രതിരോധ, മുൻകരുതൽ നടപടികൾ നടപ്പിലാക്കുമെന്ന് എഡിഇകെ അറിയിച്ചു. അതിൽ സ്കൂളുകൾക്ക് പിന്തുണ നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook