/indian-express-malayalam/media/media_files/uploads/2022/09/Abu-Dhabi-road.jpg)
അബുദാബി: അബുദാബിയിലെ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡില്‍ (അല്‍ ഖുറം സ്ട്രീറ്റ്) ഷെയ്ഖ് സായിദ് പാലം മുതല്‍ ഖാസര്‍ അല്‍ ബഹര്‍ ഇന്റര്‍സെക്ഷന്‍ വരെ വേഗം 100 കിലോമീറ്ററായി കുറച്ചു.
അല്‍ ഖുറം സ്ട്രീറ്റില്‍ ഇരു ദിശകളിലേക്കും തിങ്കളാഴ്ച മുതല്‍ വേഗനിയന്ത്രണം ബാധകമാണെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി.
ട്രാഫിക് സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ജോയിന്റ് ട്രാഫിക് സേഫ്റ്റി കമ്മിറ്റിയുടെ സഹകരണത്തോടെയാണ അബുദാബി പൊലീസ് ജനറല്‍ കമാന്‍ഡ് നിയന്ത്രണം പ്രഖ്യാപിച്ചത്.
പുതിയ സ്പീഡ് പ്ലേറ്റുകള്‍ പാലിക്കാനും സുരക്ഷിതമായ ഡ്രൈവിങ് ഉറപ്പാക്കാനും പൊലീസ് അഭ്യര്‍ത്ഥിച്ചു. വേഗപരിധിക്കുള്ളില്‍ വാഹനമോടിക്കുന്നതു പ്രത്യേകിച്ചും ട്രാഫിക് സാഹചര്യത്തില്‍ നല്ല ഫലങ്ങള്‍ നല്‍കുമെന്നും തിരക്കുള്ള സമയങ്ങളില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിലൂടെ അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ കാണിക്കുന്നതായി പൊലീസ് അഭിപ്രായപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.