/indian-express-malayalam/media/media_files/uploads/2022/12/Labours.jpg)
പ്രതീകാത്മക ചിത്രം
അബുദാബി: അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് (എ ഡി ജെ ഡി) അബുദാബി എമിറേറ്റിലെ ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്കായി ബോധവല്‍ക്കരണം ആരംഭിച്ചു. തൊഴിലാളികള്‍ക്കിടയില്‍ നിയമസംസ്‌കാരം പ്രചരിപ്പിക്കുക, നിയമം ഉറപ്പുനല്‍കുന്ന അവകാശങ്ങളെയും കടമകളെയു കുറിച്ച് തൊഴിലാളികളെ ബോധവാന്മാരാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ബോധവത്കരണം നടത്തുന്നത്.
ഒരു വര്‍ഷം നീളുന്ന ബോധവത്കരണ പരിപാടി, പുതിയ തൊഴില്‍ നിയമത്തിലെ പ്രധാനപ്പെട്ട വ്യവസ്ഥകളെക്കുറിച്ച് തൊഴിലാളികളെ ബോധവാന്മാരാക്കുന്നു. പ്രചാരത്തിന്റെ ഭാഗമായി തയാറാക്കിയ ആപ്ലിക്കേഷന്റെ വ്യാപ്തി, അത് അവതരിപ്പിച്ച പുതിയ തൊഴില്‍ മാതൃകകള്‍, സ്ഥാപനങ്ങളിലെയും കമ്പനികളിലെയും തൊഴിലാളികളുടെ തൊഴിലില്‍ അത് ഉറപ്പുനല്‍കുന്ന വഴക്കം, അതു വാഗ്ദാനം ചെയ്യുന്ന ഗ്യാരണ്ടികള്‍ കൂടാതെ തൊഴിലാളികളുടെ അവകാശങ്ങളും ബാധ്യതകളും തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരിക്കാന്‍ സഹായിക്കുന്നു.
അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും നിയമം അനുശാസിക്കുന്ന കടമകള്‍ നിറവേറ്റുന്നതിലും തൊഴിലാളികള്‍ക്കു നിയമപരമായ അറിവ് നല്‍കുന്നതിന് ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയും അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് ബോധവത്കരണമെന്ന് എഡിജെഡി അണ്ടര്‍ സെക്രട്ടറി യൂസഫ് സയീദ് അല്‍ അബ്രി പറഞ്ഞു.
നിക്ഷേപത്തിനും വിദഗ്ധ തൊഴിലാളികള്‍ക്കും ആകര്‍ഷകമായ അന്തരീക്ഷം ഒരുക്കുന്നതിലൂടെ പുതിയ നിയമനിര്‍മാണവും മുന്‍കൈയെടുക്കുന്ന നീതിന്യായ വ്യവസ്ഥയും കണക്കിലെടുത്ത് ഒരു വലിയ വിഭാഗം തൊഴിലാളികളിലേക്ക് അവരുടെ നിയമാവബോധ നിലവാരം ഉയര്‍ത്താനും കരാര്‍ ബന്ധത്തില്‍ ഇരു കക്ഷികളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലെ പ്രാധാന്യവും ബോധവല്‍ക്കരണ കാമ്പയിന്‍ ലക്ഷ്യമിടുന്നതായി അല്‍ അബ്രി പറഞ്ഞു.
Abu Dhabi launches awareness campaign for workers in labour camps
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.