അബുദാബി: ക്ലാസ് മുറികളിൽ പഠനം തുടരാൻ അബുദാബി വിദ്യാഭ്യാസ-വിജ്ഞാന വകുപ്പ് (അഡെക്) പച്ചക്കൊടി കാട്ടിയ പശ്ചാത്തലത്തിൽ, അടുത്ത അധ്യയന വർഷം(2020-21) അബുദാബിയിലെ വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക് തിരിച്ചെത്തും.
സ്കൂളുകളിലേക്ക് തിരിച്ചെത്തുന്ന അധ്യാപകർക്കും വിദ്യാർഥികൾക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കണമെന്ന കർശനമായ ഉപാധികളോടെയാണ് സ്കൂളുകൾ തുറക്കാൻ വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന 201 സ്കൂളുകൾക്കാണ് പുതിയ മാർഗ നിർദേശങ്ങൾ നൽകുന്നത്.
അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എല്ലാ ജീവനക്കാരും രക്ഷിതാക്കളും സ്മാര്‍ട്ട് മൊബൈല്‍ സംവിധാനമുള്ള വിദ്യാര്‍ത്ഥികളും കോവിഡ് രോഗികളുമായുള്ള ഇടപെടല്‍ കണ്ടെത്തുന്നതിന് അല്‍ ഹൊസ്ന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.
Read More: നിയന്ത്രണങ്ങൾ ലഘൂകരിക്കും; സെപ്റ്റംബർ ഒന്നിനു സ്കൂളുകൾ തുറക്കുമെന്ന് ഖത്തർ
എല്ലാ ജീവനക്കാരും വിദ്യാര്‍ഥികളും സമീപകാല യാത്രകളുടെ വിവരങ്ങള്‍ അറിയിക്കണം. 12 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും സ്കൂള്‍ അങ്കണത്തില്‍ പ്രവേശിക്കുന്നവര്‍ക്കും മാസ്ക് നിര്‍ബന്ധമാക്കി.
ഉച്ചഭക്ഷണത്തിനായി മാസ്ക് നീക്കം ചെയ്യാം. എന്നാല്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. എല്ലാ സ്കളൂകളും കൃത്യമായി ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും വേണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
“വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്കൂളുകളിലേക്ക് സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, കൂടാതെ ആഗോളതലത്തിലുള്ള മാറ്റങ്ങളുമായി പൊരുത്തപ്പെട്ടുകൊണ്ടും മറ്റെല്ലാ വശങ്ങളും പരിശോധിച്ചുകൊണ്ടുമാണ് സ്കൂളുകൾ തുറന്നു പ്രവർത്തിക്കുക,” അഡെക് അണ്ടർസെക്രട്ടറി അമീർ അൽ ഹമ്മദി പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അബുദാബി വിദ്യാഭ്യാസ സമൂഹത്തിലെ എല്ലാവരുടെയും ക്ഷേമത്തെ സഹായിക്കുന്നതിനുള്ള സംവിധാനങ്ങളും മാർഗ്ഗനിർദ്ദേശങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ജൂണിൽ രക്ഷിതാക്കൾക്കിടയിൽ അധികൃതർ നടത്തിയ സർവേയ്ക്ക് ശേഷമാണ് പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. സ്കൂൾ വീണ്ടും തുറക്കൽ, സ്കൂൾ ദിവസത്തിന്റെ ദൈർഘ്യം, ഗതാഗത സംവിധാനം തുടങ്ങിയ വിഷയങ്ങളിൽ, സമീപിച്ച 63 ശതമാനം രക്ഷിതാക്കളിൽ നിന്നും പ്രതികരണങ്ങൾ ലഭിച്ചു.
സർവേയിൽ, 45 ശതമാനം രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ സ്കൂളിലേക്ക് തിരിച്ചയയ്ക്കാൻ തയ്യാറാണെന്നും 21 ശതമാനം പേർ ഇപ്പോഴും ആശയക്കുഴപ്പത്തിലാണെന്നും കണ്ടെത്തി. അതേസമയം, 34 ശതമാനം പേർ വിദൂര പഠനം തുടരാൻ തയ്യാറാണ്. ഇതുവഴി തങ്ങളുടെ സമയം കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സാധിക്കുന്നു എന്നാണ് അവർ പറയുന്നത്.
ക്ലാസ് റൂം പഠനത്തിലേക്ക് കുട്ടികളെ തിരിച്ചയയ്ക്കാൻ സന്നദ്ധത പ്രകടിപ്പിച്ച രക്ഷിതാക്കളിൽ, 34 ശതമാനം പേർ പഴയതു പോലെ ദിവസം മുഴുവൻ ക്ലാസ് നടത്താൻ സമ്മതിച്ചപ്പോൾ, 16 ശതമാനം പേർ സുരക്ഷിതത്വവും പഠനവും തമ്മിലുള്ള സന്തുലിതാവസ്ഥ പരിഗണിച്ച് പകുതി സമയം ക്ലാസ് നടത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഓഗസ്റ്റ് മാസം അവസാനത്തോടെയോ സെപ്റ്റംബർ ആദ്യവാരത്തോടെയോ സ്കൂൾ തുറക്കും എന്നാണ് റിപ്പോർട്ട്.