scorecardresearch

Latest News

അബുദാബി സ്ഫോടനം: കൊല്ലപ്പെട്ട രണ്ട് ഇന്ത്യക്കാരെയും തിരിച്ചറിഞ്ഞതായി എംബസി

ആക്രമണത്തിൽ പരിക്കേറ്റ ആറ് പേരിൽ രണ്ട് പേർ ഇന്ത്യക്കാരാണെന്നും എംബസി

UAE drone attack, Abu Dhabi drone attack, Suspected drone attack in Abu Dhabi, drone attack in Abu Dhabi, Abu Dhabi airport, Indians killed, explosion in Abu Dhabi, Abu Dhabi, world news, overseas news, latest news, malayalam news, news in malayalam, indian express malayalam, ie malayalam

തിങ്കളാഴ്ച അബുദാബിയിൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് ഇന്ത്യക്കാരെ തിരിച്ചറിഞ്ഞതായി യുഎഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ആറ് പേരിൽ രണ്ട് പേർ ഇന്ത്യക്കാരാണെന്നും എംബസിയുടെ റിപ്പോർട്ടിൽ പറയുന്നു.

“മരിച്ച 2 ഇന്ത്യൻ പൗരന്മാരെ തിരിച്ചറിഞ്ഞു,” എന്ന് എംബസി ട്വീറ്റ് ചെയ്തു. എംബസി ഉദ്യോഗസ്ഥർ അവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും ട്വീറ്റിൽ കൂട്ടിച്ചേർത്തു. മൃതദേഹങ്ങൾ നേരത്തെ നാട്ടിലെത്തിക്കുന്നതിനായി അഡ്നോക് ഉൾപ്പെടെയുള്ള യുഎഇ അധികൃതരുമായി എംബസി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് പേരിൽ രണ്ട് ഇന്ത്യക്കാരും ഉൾപ്പെടുന്നു. ഒരു പാകിസ്ഥാനാണ് കൊല്ലപ്പെട്ടമൂന്നാമത്തെയാൾ.

“പരിക്കേറ്റ ആറ് പേരിൽ, രണ്ട് പേർ ഇന്ത്യൻ പൗരന്മാരാണ്. ചികിത്സയ്ക്ക് ശേഷം ഇന്നലെ രാത്രി അവരെ ഡിസ്ചാർജ് ചെയ്തു,” ഇന്ത്യൻ എംബസി ചൊവ്വാഴ്ച മറ്റൊരു ട്വീറ്റിൽ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് ആക്രമണമുണ്ടായത്. രാവിലെ 10 മണിയോടെ “അബുദാബിയിലെ ഞങ്ങളുടെ മുസ്സഫ ഇന്ധന ഡിപ്പോയിൽ ഒരു അപായം ഉണ്ടായി, അത് തീപിടുത്തത്തിന് കാരണമായി,” അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക്) ഒരു പ്രസ്താവനയിൽ പറഞ്ഞു.

സിവിൽ ഡിഫൻസ്, ഫയർ ആംബുലൻസ് റെസ്‌പോണ്ടേഴ്‌സ്, കൂടാതെ അഡ്നോക് എമർജൻസി റെസ്‌പോൺസ് ടീം എന്നിവയുൾപ്പെടെയുള്ള എമർജൻസി റെസ്‌പോൺസ് ടീമുകൾ സംഭവസ്ഥലത്തെത്തി തീ അണച്ചു. സംഭവത്തിൽ മൂന്ന് പേർ മരിച്ചതായും ആറ് പേർക്ക് പരിക്കേറ്റതായും “ഉടൻ സ്പെഷ്യലിസ്റ്റ് മെഡിക്കൽ കെയർ” ലഭിച്ചതായും അഡ്നോക് അറിയിച്ചു.

കൃത്യമായ കാരണം നിർണ്ണയിക്കാൻ ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അഡ്നോക് അറിയിച്ചിരുന്നു.

ആക്രമണത്തിന് യുഎഇ ഉടനടി ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് തിങ്കളാഴ്ച ഒരു പിടിഐ റിപ്പോർട്ട് പരാമർശിച്ചു. എന്നാൽ ഹൂതി സൈനിക വക്താവ് യഹിയ സരെയ് പറഞ്ഞത് അവരുടെ സംഘം “യുഎഇയിൽ” ആക്രമണം നടത്തിയെന്നാണ്. കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ലെങ്കിലും ഉടൻ പ്രസ്താവനയിറക്കുമെന്ന് സരെയ് പറഞ്ഞു.

അബുദാബി ഇന്റർനാഷണൽ എയർപോർട്ടിന്റെ പുതിയ നിർമ്മാണ മേഖലയിൽ മറ്റൊരു ചെറിയ തീപിടുത്തം ഉണ്ടായതായി സർക്കാർ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

“പ്രാരംഭ അന്വേഷണത്തിൽ ഒരു ചെറിയ വിമാനത്തിന്റെ ഭാഗങ്ങൾ രണ്ട് സ്ഥലങ്ങളിൽ നിന്നും കണ്ടെത്തി, ഒരു ഡ്രോൺ ആയിരിക്കാൻ സാധ്യതയുണ്ട്, അത് സ്ഫോടനത്തിനും തീപിടുത്തത്തിനും കാരണമായേക്കാം,” അബുദാബി പോലീസ് ഒരു പ്രസ്താവനയിൽ പറഞ്ഞതായി ഒരു റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Abu dhabi drone strike indians identified