അബുദാബി: അബുദാബി എമിറേറ്റില്‍ സൗജന്യ പാര്‍ക്കിങ്, ടോള്‍ ആനുകൂല്യം ഇനി മുതല്‍ ഞായറാഴ്ചകളില്‍. നേരത്തെ വെള്ളിയാഴ്ചകളിലായിരുന്നു ഈ സൗജന്യം.
അബുദാബി മുനിസിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗമാണു മാറ്റം പ്രഖ്യാപിച്ചത്. ഇതു 15 മുതല്‍ പ്രാബല്യത്തില്‍ വരും.
തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ അര്‍ധരാത്രി 12 വരെ പാര്‍ക്കിങ്ങിനു ഫീസ് നല്‍കണം. പ്രീമിയം പാര്‍ക്കിങ്ങിനു (നീല, വെള്ള നിറങ്ങള്‍) മണിക്കൂറിനു മൂന്നു ദിര്‍ഹമാണു നല്‍കേണ്ടത്. പരമാവധി നാലു മണിക്കൂറാണു പാര്‍ക്കിങ് സമയം.
സ്റ്റാന്‍ഡേര്‍ഡ് പാര്‍ക്കിങ്ങിനു (നീലയും കറുപ്പും) മണിക്കൂറിനു രണ്ടു ദിര്‍ഹം അല്ലെങ്കില്‍ ദിവത്തേക്കു 15 ദിര്‍ഹമോ ആണ് ഈടാക്കുക.
തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ തിരക്കുള്ള സമയത്തു മാത്രമേ ദര്‍ബ് ടോളിനു നിരക്ക് ഈടാക്കൂ. അതായത്, രാവിലെ ഏഴു മുതല്‍ ഒന്‍പതു വരെയും വൈകീട്ട് അഞ്ചു മുതല്‍ ഏഴു വരെയും പണം ഈടാക്കും. ഞായറാഴ്ചകളിലും പൊതു അവധി ദിനങ്ങളിലും ടോള്‍ സൗജന്യമായിരിക്കും.