അബുദാബി: അബുദാബിയില്‍ വന്‍കിട കടല്‍വെള്ള ശുദ്ധീകരണ പദ്ധതി ഒരുങ്ങുന്നു. 1.6 ദശലക്ഷം ദിര്‍ഹം ചെലവിട്ട് അല്‍ ധാദ്രയില്‍ സ്ഥാപിക്കുന്ന ശുദ്ധീകരണ പ്ലാന്റിന് 5.6 ഗാലന്‍ വെള്ളം സംഭരിക്കാം എന്നാണ് കണക്ക്. ഒരാള്‍ക്ക് 180 ലിറ്റര്‍ വീതം അബുദാബിയിലെ ഒരു ദശലക്ഷത്തോളം വരുന്ന ആളുകള്‍ക്ക് 90 ദിവസത്തോളം ഉപയോഗിക്കാവുന്നത്ര സംഭരണശേഷിയാണിത്.

പ്രതിവര്‍ഷം പത്ത് സെന്റിമീറ്ററില്‍ കുറവ് മാത്രം മഴ ലഭിക്കുന്ന അബുദാബിയുടെ ജലപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകാന്‍ പ്രാപ്തിയുള്ളതാണ് ഈ കടല്‍വെള്ള ശുദ്ധീകരണ പദ്ധതി. ലിവാ മരുഭൂമിയില്‍ 315 ഭൂഗര്‍ഭ കിണറുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് ശുദ്ധീകരണ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

പ്രതിവര്‍ഷം പത്ത് സെന്റിമീറ്ററില്‍ കുറവ് മാത്രം മഴ ലഭിക്കുന്ന അബുദാബിയുടെ ജലപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രാപ്തിയുള്ളതാണ് ഈ കടല്‍വെള്ള ശുദ്ധീകരണ പദ്ധതി. ആവശ്യമെങ്കില്‍ പ്രതിദിനം 100 ഗലോന്‍ വെള്ളം വരെ ശുദ്ധീകരിക്കാനുള്ള ശേഷിയതിനുണ്ട്.

അബുദാബി ജല വൈദ്യുതി വകുപ്പും അബുദാബി പരിസ്ഥിതി ഏജന്‍സിയും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. അബുദാബി നഗരത്തിനും അല്‍ ധാഫ പ്രദേശത്തിനും ഇരുപത്തിനാല് മണിക്കൂര്‍ ജലലഭ്യത ഉറപ്പുവരുത്തുന്നതാകും പദ്ധതി എന്ന് അബുദാബി പരിസ്ഥിതി ഏജന്‍സിയുടെ സെക്രട്ടറി ജനറല്‍ രസന്‍ ഖലീഫാ അല്‍ മുബാറക് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook