കുവൈത്ത് സിറ്റി: ആറു പതിറ്റാണ്ട് കാലത്തെ കുവൈത്തിലെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കോഴിക്കോട് എലത്തൂര്‍ സ്വദേശി ഒ.അബ്ദുൽ ഖാദറിന് കുവൈത്ത് കേരള ഇസ്‌ലാഹി സെന്റര്‍ യാത്രയയപ്പ് നല്‍കി. 1955 കോഴിക്കോടിൽ നിന്നും ഉരുവില്‍ കുവൈത്തില്‍ എത്തിച്ചേര്‍ന്ന അദ്ദേഹം കുവൈത്ത് സീ പോര്‍ട്ട്‌ കമ്പനിയില്‍ ഒരു ക്ലര്‍ക്കായി അഞ്ചു വർഷം സേവനമനുഷ്ഠിച്ചു. പിന്നീട് അബ്ദുള്ള അസ്ഫൂര്‍ കമ്പനിയില്‍ മാനേജരായി ജോലി നോക്കുകയും കമ്പനിയുടെ ഉന്നതിയിലും, വളര്‍ച്ചയിലും നിസ്തുലമായ പങ്ക് വഹിച്ചു.

കുവൈത്ത് കേരള ഇസ്‌ലാഹി സെന്ററിന്റെ കാരണവരും, സെന്ററിന്റെ സഹചാരിയുമായിരുന്നു ഖാദര്‍. ഇസ്‌ലാഹി സെന്റെര്‍ ഖുര്തുബ ഇഹിയാതുരാസില്‍ സംഘടിപ്പിച്ച ഏക ദിന പഠന ക്യാംപിൽ നല്‍കിയ യാത്രയയപ്പില്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ്‌ പി.എന്‍.അബ്ദുല്‍ ലത്തീഫ്മ ദനി ഉപഹാരം നല്‍കി.ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.പി.അബ്ദുല്‍ അസീസ്‌ സംസാരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ