ദുബായ്: ദുബായില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. ദുബായിലെ അല്‍ ജെലിസ് തെരുവിലാണ് അപകടം ഉണ്ടായത്. 41 യാത്രക്കാരുമായി പോയ ബസാണ് അപകടത്തില്‍പെട്ടതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നാല് ഇന്ത്യക്കാരും രണ്ട് നേപ്പാളികളും ഒരു പാക്കിസ്ഥാന്‍ പൗരനുമാണ് മരിച്ചത്. ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബ​സ് ഡി​വൈ​ഡ​റി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യ ശേ​ഷം ട്രക്കുമായി കൂ​ട്ടി​യി​ടി​ക്കുകയായിരുന്നു. പ​രുക്കേ​റ്റ​വ​രി​ൽ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ റാ​ഷി​ദ് ആ​ശു​പ​ത്രി​യി​ലേ​ക്ക് വ്യോ​മ​മാ​ർ​ഗം കൊ​ണ്ടു​പോ​യി. സംഭവത്തില്‍ ബ്രിഗേഡിയര്‍ അല്‍ മസ്റൂഹി അന്വേഷണം പ്രഖ്യാപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ