ദുബായ്: ഇറാനിൽ ഭൂചലനമുണ്ടായതിന് പിന്നാലെ യുഎഇയിലും ശക്‌തമായ പ്രകമ്പനം അനുഭവപ്പെട്ടതായി യുഎഇ നിവാസികൾ. ശനിയാഴ്ച പുലർച്ചെയാണ് ഇറാനിൽ റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതിനു പിന്നാലെ രണ്ടു തവണ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായി യുഎഇ നിവാസികൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
ശക്തമായ പ്രകമ്പനത്തിൽ വീട്ടിലെ ഫർണിച്ചറുകളും ലൈറ്റുകളും അനങ്ങിയതായും ഉറക്കത്തിൽ നിന്ന് ഞെട്ടിയെണീറ്റതായും യുഎഇയിലെ താമസക്കാർ സോഷ്യൽമീഡിയയിൽ കുറിച്ചു. യുഎഇയില്‍ ദുബായ്, ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ എന്നിവിടിങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം.
യുഎഇ നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി (എൻസിഎം) ദക്ഷിണ ഇറാനിലുണ്ടായ ഭൂചനലത്തിന്റെ ഭാഗമായി പുലർച്ചെ 1.32 ന് പ്രകമ്പനമുണ്ടായതായി അറിയിച്ചു. യുഎഇയിൽ പലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും നാശനഷ്ടങ്ങൾ ഒന്നും ഉണ്ടായില്ലെന്നും എൻസിഎം സ്ഥിരീകരിച്ചു. ശനിയാഴ്ച പുലർച്ചെ 3:24 ന് ആണ് ദക്ഷിണ ഇറാനിൽ ഭൂചലനമുണ്ടായത്.
Also Read: ബലിപെരുന്നാള്‍: യു എ ഇയില്‍ സ്വകാര്യ മേഖലയ്ക്ക് നാല് ദിവസത്തെ അവധി