scorecardresearch

വായനയുടെ നാളുകള്‍; ഷാര്‍ജ പുസ്തമേളയ്ക്ക് തുടക്കം

13 വരെ നടക്കുന്ന മേളയിൽ കേരളത്തിൽനിന്ന് ഉൾപ്പെടെ ഇന്ത്യയില്‍നിന്നു 112 പ്രസാധകരാണു പങ്കെടുക്കുന്നത്. മുന്നൂറിലേറെ മലയാള പുസ്തകങ്ങൾ മേളയില്‍ പ്രകാശനം ചെയ്യും

Sharjah Book fair 2022, Sharjah International Book fair, Sharjah International Book fair 2022, Sharjah International Book festival 2022, ie malayalam

ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര പുസ്തമേളയുടെ 41-ാം പതിപ്പിനു ഗംഭീര തുടക്കം. ഷാര്‍ജയിലെ എക്സ്പോ സെന്ററില്‍ 13 വരെ നടക്കുന്ന മേള, സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി
ഉദ്ഘാടനം ചെയ്തു.

‘വാക്ക് പ്രചിരിപ്പിക്കുക’ പ്രമേയത്തില്‍ നടത്തുന്ന 12 ദിവസത്തെ മേളയില്‍ ഇന്ത്യ ഉള്‍പ്പെടെ 95 രാജ്യങ്ങളില്‍നിന്നുള്ള 2,213 പ്രസാധകരാണു 15 ലക്ഷം തലക്കെട്ടുകളുമായി പങ്കെടുക്കുന്നത്. 1298 അറബ് പ്രസാധക സ്ഥാപനങ്ങളും 915 വിദേശ പ്രസാധക കമ്പനികളും ഇക്കൂട്ടത്തിലുണ്ട്.

ഇന്ത്യയില്‍നിന്നു 112 പ്രസാധകരാണു പങ്കെടുക്കുന്നത്. കേരളത്തിലെ പ്രമുഖ പുസ്തകപ്രസാധകരെല്ലാം മേളയുടെ ഭാഗമാണ്. മലയാളത്തിലെ മുന്നൂറിലേറെ പുസ്തകങ്ങളാണു മേളയില്‍ പ്രകാശനം ചെയ്യുന്നത്.

Sharjah Book fair 2022, Sharjah International Book fair, Sharjah International Book fair 2022, Sharjah International Book festival 2022, ie malayalam

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 125 പ്രമുഖ എഴുത്തുകാരും ചിന്തകരും മറ്റു പ്രമുഖ വ്യക്തികളും മേളയുടെ ഭാഗമാകും. ഇറ്റലിയാണ് ഇത്തവണത്തെ അതിഥി രാജ്യം.

”41-ാമതു മേളയുടെ ഉദ്ഘാടനം 12 ദിവസത്തെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ആഘോഷത്തിന്റെ തുടക്കമായി അടയാളപ്പെടുത്തുന്നു. യുഎഇയിലുടനീളമുള്ള കുട്ടികള്‍ക്കും യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കും കലയിലും ശാസ്ത്രത്തിലും അവരുടെ പഠനം സമ്പന്നമാക്കാനും അടുത്ത ബന്ധം സ്ഥാപിക്കാനുമുള്ള അവസരമാണിത്,”ഷാര്‍ജ ഭരണാധികാരി പറഞ്ഞു.

സുഡാനീസ് ചരിത്രകാരന്‍ യൂസഫ് ഫദല്‍ ഹസനെ ‘കള്‍ച്ചറല്‍ പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍’ ആയി ഉദ്ഘാടനച്ചടങ്ങില്‍ ഷാര്‍ജ ഭരണാധികാരി ആദരിച്ചു. ഷാര്‍ജ ബുക്ക് അതോറിറ്റി (എസ് ബി എ) ചെയര്‍മാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി, യൂസഫ് ഫദല്‍ ഹസന്‍, യു എ ഇയിലെ ഇറ്റലി അംബാസഡര്‍ ലോറെന്‍സോ ഫനാര എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.

ക്രിയേറ്റീവ് ഡിജിറ്റല്‍ ഇമേജറിയുടെ സമന്വയവും തത്സമയ പ്രകടനങ്ങളും ഉള്‍ക്കൊള്ളുന്ന കലാപരമായ ഷോയോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. വാക്കിന്റെ പ്രാധാന്യത്തെക്കുറിച്ചും നാഗരികതകള്‍ കെട്ടിപ്പടുക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലും അതിന്റെ സ്വാധീനത്തെക്കുറിച്ചും സന്ദേശം പ്രതിഫലിപ്പിക്കുന്നതായിരുന്നു ഇത്. അറബി ഭാഷയുടെ ചരിത്രരേഖയുടെ പുരോഗതി രേഖപ്പെടുത്തുന്ന ഹ്രസ്വചിത്രവും പ്രദര്‍ശിപ്പിച്ചു. ഉദ്ഘാടനച്ചടങ്ങിനു ശേഷം ചില പ്രസാധക സ്റ്റാളുകള്‍ ഷാര്‍ജ ഭരണാധികാരി സന്ദര്‍ശിച്ചു.

പകര്‍പ്പവകാശം വാങ്ങുന്നതിലും വില്‍ക്കുന്നതിലും ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായി തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഉയര്‍ന്നുവന്നതായി എസ് ബി എ ചെയര്‍മാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി അറിയിച്ചു. 12 ദിവസത്തെ മേളയുടെ ഭാഗമായി ഇരുന്നൂറിലേറെ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: 41th edition of sharjah international book fair begins