റിയാദ്: സൗദിയിൽ സ്വകാര്യമേഖലയിൽ നാല് ലക്ഷത്തിലധികം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ (ഗോസി) വെളിപ്പെടുത്തൽ. കഴിഞ്ഞ വർഷം ജൂലൈ മുതൽ ഡിസംബർ വരെയുള്ള കണക്കിന്റെ അടിസ്ഥാനത്തിലാണ് പുതിയ റിപ്പോർട്ട്.

അതേസമയം 1,10,000 സ്വദേശികൾ പുതുതായി ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. തൊഴിൽ മന്ത്രാലയം വിവിധ വകുപ്പുകളുമായി സഹകരിച്ച് നടപ്പിലാക്കി വരുന്ന സ്വദേശിവൽക്കരണം ഊർജിതമാക്കിയതാണ് ഇത്രയധികം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടാനുള്ള പ്രഥമ കാരണമായി റിപ്പോർട്ട് പറയുന്നത്.

എണ്ണ വരുമാനത്തിൽ വന്ന ഗണ്യമായ കുറവ്, അതിനെ തുടർന്ന് സാമ്പത്തിക രംഗത്തുണ്ടായ തളർച്ച എന്നീ കാരണങ്ങളും സ്ഥാപനങ്ങളിൽ ജോലിക്കാരെ കുറയ്ക്കാൻ കാരണമായി പറയുന്നു. 2017 ആദ്യപകുതിയിൽ 83 ലക്ഷം വിദേശ ജോലിക്കാരാണ് ഗോസിയിൽ റജിസ്റ്റർ ചെയ്തിരുന്നെങ്കിൽ ഡിസംബർ ആയപ്പോൾ എണ്ണം 79 ലക്ഷമായി കുറഞ്ഞു. ഇതേ കാലയളവിൽ സ്വദേശികൾ 16.7 ലക്ഷത്തിൽ നിന്ന് 17.7 ലക്ഷമായി ഉയർന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ