റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവശ്യയായ ദമാമിൽ നീന്തൽക്കുളത്തിൽ വീണ് സഹോദരങ്ങളടക്കം മൂന്നു കുട്ടികൾ മരിച്ചു. ഇന്നലെ വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം നടന്നത്. പടനായർകുളങ്ങര നായ്ക്കാന്റയ്യത്തു നവാസ് ബഷീർ-സൗമി ദമ്പതികളുടെ മക്കളായ സൗഫാൻ (4) സൗഹാൻ (6) ഗുജറാത്തി ബാലൻ ഹർദും (6) എന്നിവരാണ് മരിച്ചത്.

കുളിക്കാൻ പോയ കുട്ടികളെ ഏറെ സമയത്തിനു ശേഷവും കാണാതായപ്പോഴാണ് അന്വേഷിച്ചത്. ഇതേത്തുടർന്നാണ് ഇവർ നീന്തൽക്കുളത്തിൽ മരിച്ചുകിടക്കുന്നത് കണ്ടത്. പിന്നീട് മറ്റു കുട്ടികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് മുതിര്‍ന്നവര്‍ എത്തി പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നുപേരും മരിച്ചിരുന്നു. മൃതദേഹം ദമാം അല്‍മന ആശുപത്രിയില്‍.

ദമാം ഇൻഡസ്ട്രിയൽ സിറ്റിയിൽ ജോലി ചെയ്യുന്ന നവാസും രവിയും കുടുംബസമേതം കമ്പനിയുടെ അടുത്ത് തന്നെയാണ് താമസിക്കുന്നത്. ദമാം ബേസിക് കെമിക്കല്‍ ഇന്‍ഡസ്ട്രീസില്‍ ഉദ്യോഗസ്ഥനാണ് നവാസ്. ആലപ്പുഴ നൂറനാട് സ്വദേശിയാണ് സൗമി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ