25 തമിഴ് മത്സ്യത്തൊഴിലാളികള്‍ ഇറാന്‍ തടവില്‍

ഇവര്‍ക്ക് മതിയായ വെള്ളമോ, ഭക്ഷണമോ കിട്ടുന്നില്ല. ഇവരെല്ലാം കന്യാകുമാരി ജില്ലക്കാരാണ്.

fisherman, tamilnadu, iran

മനാമ: ബഹ്‌റൈനില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ 25 തമിഴ് മത്സ്യത്തൊഴിലാളികള്‍ ഇറാന്‍ തടവില്‍. സമുദ്രാതിര്‍ത്തി ലംഘനമാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇറാന്‍ തീരത്ത് നങ്കൂരമിട്ട ബോട്ടിലാണ് ഇവരെ താമസിപ്പിച്ചത്. ഇവര്‍ക്ക് മതിയായ വെള്ളമോ, ഭക്ഷണമോ കിട്ടുന്നില്ല. മുഹഖില്‍ അഞ്ച് ബോട്ടുകളിലായി മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെ കഴിഞ്ഞ മാസം 13നാണ് ഇറാന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത്.

ഇവരെല്ലാം കന്യാകുമാരി ജില്ലക്കാരാണ്. യേശുദാസന്‍, ജഗന്‍, ജെനിഷ്, ജോസ് പ്രിന്‍സ്, അരുകില്‍ ബോര്‍ജിയോ, ബാസ്‌കിലസ്, ബോര്‍ജിയോ ഫ്രാന്‍സിസ്, ആന്റണി പിച്ചൈ, ആന്റണി സൂസൈ, ആന്റണി പ്രമോദ്, ജോണ്‍, വിക്ടര്‍, വിശുവാസം, റോകിയ ബെര്‍വിന്‍, അരുണ്‍ വിവേക്, അരുള്‍ പ്രജിടാന്‍, സാജന്‍, സാവിയോ, വില്യം പ്രഭു, ജോസഫ് ബെക്‌സി, ഡൊമിനിക് സാവിയോ, നിഷാന്ത്, മെറിന്‍ കുമാര്‍, രാജ് തിലക്, ആന്‍സണ്‍ എന്നിവരാണ് ഇറാനില്‍ തടവില്‍ കഴിയുന്നത്.

നാല് സ്‌പോണ്‍സര്‍മാരുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ടുകള്‍. തൊഴിലാളികളുടെ മോചനത്തെ കുറിച്ച് ഒരു വിവരവുമില്ലെന്ന് ഒരു സ്‌പോണ്‍സര്‍ പറഞ്ഞു. ഇറാനില്‍ മത്സ്യബന്ധന ജോലികള്‍ ചെയ്യുന്ന ചില തമിഴ്‌നാട് സ്വദേശികളാണ് ഇവര്‍ക്ക് ഭക്ഷണവും മറ്റും നല്‍കുന്നത്. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ തടവിലായിട്ടും ഇറാനിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും കാര്യമായ സഹായമോ ഇടപെടലോ ഉണ്ടായിട്ടില്ല. ഒരു സാമൂഹിക പ്രവര്‍ത്തകന്‍ എത്തി വിവരങ്ങള്‍ തിരക്കിപോയതൊഴിച്ചാല്‍, ഒരു നീക്കവും മോചനത്തിനായി നടന്നിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പിടിയിലായ തമിഴ്‌നാട്ടുകാരായ 15 മത്സ്യത്തൊഴിലാളികള്‍ കഴിഞ്ഞ ആഴ്ചയാണ് ബഹ്‌റൈനിലെത്തി നാട്ടിലേക്ക് മടങ്ങിയത്. ഇതിനുപിന്നാലെയാണ് 25 പേര്‍ ഇറാനില്‍ വീണ്ടും തടവിലായത്.

Get the latest Malayalam news and Overseas news here. You can also read all the Overseas news by following us on Twitter, Facebook and Telegram.

Web Title: 25 tamil fisherman in iran custody

Next Story
ഫ്രണ്ട്സ് ഓഫ് കേരള ചിത്രരചനാ മത്സരം സംഘടിപ്പിച്ചുFriends of kerala drawing competion, saudi arabia
The moderation of comments is automated and not cleared manually by malayalam.indianexpress.com
X