ദുബായ്: ദുബായില്‍ ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ട് 17 പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് 5.40 ന് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ മെട്രോ സ്റ്റേഷനടുത്തുള്ള അല്‍ റാഷിദിയ എക്സിറ്റിലെ സൈന്‍ ബോര്‍ഡില്‍ ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ബസിൽ 31 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 17 പേർ മരിച്ചു. മരിച്ച 10 ഇന്ത്യക്കാരിൽ 6 പേർ മലയാളികളാണ്. അഞ്ച് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

മരിച്ച ആറ് മലയാളികളുടെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ദീപക് കുമാര്‍, ജമാലുദ്ദീന്‍, വാസുദേവന്‍, തിലകന്‍, തലശ്ശേരി സ്വദേശികളായ ഉമ്മർ, അദ്ദേഹത്തിന്റെ മകൻ നബീൽ ഉമ്മർ എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ട മലാളികൾ. റാഷിദ് ആശുപത്രിയിലായിരുന്ന മൃതദേഹങ്ങള്‍ പൊലീസ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Read in English: Dubai: Eight Indians among 17 killed in fatal bus crash

ഒമാന്‍ നമ്പര്‍ പ്ളേറ്റുള്ള ടൂറിസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്. ഒമാനില്‍ നിന്ന് ഈദ് അവധി ആഘോഷിച്ച് മടങ്ങി വരുന്നവരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook