scorecardresearch
Latest News

മോദിണോമിക്‌സ് അര്‍ത്ഥമാക്കുന്നത് എന്താണ്?: ചെലവിടുന്നതിനേക്കാള്‍ പ്രവര്‍ത്തനസജ്ജമായ ഗവണ്‍മെന്റ്

കേന്ദ്രത്തിന്റെ സാമ്പത്തിക കമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി ഡി പി)3.2 ശതമാനത്തില്‍ തളയ്ക്കപ്പെട്ടു. 2014-15 ലെ 4.1 %ല്‍ നിന്നും 2017-18 ല്‍ 3 ശതമാനം കുറച്ചതില്‍ മോദി ഗവണ്‍മെന്റിന്റെ യഥാര്‍ത്ഥ റോഡ്‌മാപ്പിൽ നിന്ന് വളരെ ചെറിയ വ്യത്യാസമോ സംഭവിച്ചിട്ടുളളൂ.

New Delhi: Prime Minister Narendra Modi addresses at the Opening Session of the Second Raisina Dialogue, in New Delhi on Tuesday. PTI Photo by Manvender Vashist(PTI1_17_2017_000227B)

നരേന്ദ്ര മോദി ആരുമാകാം – നിങ്ങള്‍ ഏതുവശത്ത് നില്‍ക്കുന്നു എന്നതിനനുസരിച്ച് സൂപ്പര്‍മാന്‍ മുതല്‍ ജനദ്രോഹി വരെ, പക്ഷെ ഒരു കാര്യം തീര്‍ച്ചയാണ് – മോദി ഒരു ജനപ്രിയനല്ല. തെളിവിന് മോദി ഗവണ്‍മെന്റ് അവതരിപ്പിച്ച പുതിയ ബജറ്റിനേക്കാള്‍ അപ്പുറത്തേക്ക് പോകേണ്ട കാര്യമില്ല.

നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ അല്‍പ്പം ‘അയവ് ‘ കാണിക്കാന്‍ നിരവധി സാമ്പത്തിക വിദ്ഗദ്ധരരുടെയുും കോര്‍പറേറ്റുകളുടെയും ഉപദേശം ഉണ്ടായിരുന്നിട്ടും 2017-18 ലെ യൂണിയന്‍ ബജറ്റ്  ഫിസ്‌കൽ കൺസോളിഡേഷന്റെ (fiscal consolidation) പാതയില്‍നിന്ന് കഷ്ടിച്ചാണ് വ്യതിചലിച്ചത്.

കേന്ദ്രത്തിന്റെ സാമ്പത്തിക കമ്മി ജി ഡി പി യുടെ 3.2 ശതമാനത്തില്‍ തളയ്ക്കപ്പെട്ടു. 2014-15 ലെ 4.1 %ല്‍ നിന്നും 2017-18 ല്‍ 3 ശതമാനം കുറച്ചതില്‍ മോദി ഗവണ്‍മെന്റിന്റെ യഥാര്‍ത്ഥ റോഡ്മാപ്പില്‍ നിന്ന് വളരെ ചെറിയ വ്യത്യാസമോ സംഭവിച്ചിട്ടുളളൂ.

എന്നാല്‍ ജിഡിപി മൂല്യനിര്‍ണയത്തിന്റെ വിശ്വാസ്യത പ്രശ്‌നമാവുകയും, അത് നോട്ടുപിന്‍വലിക്കലിനു ശേഷം കൂടുതല്‍ വഷളാവുകയും ചെയ്തിരിക്കെ, വ്യക്തമായ കമ്മി സംഖ്യകളെ പരിഗണിക്കുകയാവും കൂടുതല്‍ നല്ലത്.
2007-08 നും 2011-12നും ഇടയ്ക്ക് അന്നു ഭരിച്ചിരുന്ന യുപിഎ ഭരണകൂടം 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയെ നേരിടാനെന്ന പേരില്‍ നടത്തിയ അതിരുവിട്ട ചെലവിടലില്‍ സാമ്പത്തിക കമ്മി നാലുമടങ്ങായി ഉയര്‍ന്ന് 126,912 കോടിയില്‍ നിന്ന് 515,990 കോടിയായി.

യുപിഎയുടെ അവസാന രണ്ടുവര്‍ഷങ്ങളില്‍ പി. ചിദംബരത്തിന്റെ കീഴില്‍ ഇത് 502,858 കോടിയായി കുറയ്ക്കാന്‍ കഴിഞ്ഞു. 2013-14ല്‍. ഇപ്പോഴത്തെ ഗവണ്‍മെന്റിന്റെ ഭരണകാലത്ത് ഇതില്‍ ചെറിയ മാറ്റമാണ് വന്നിട്ടുളളത്. 2016-17ലെ കമ്മി 534,274 കോടിയും (പുതുക്കിയ മൂല്യനിര്‍ണയം) 2017-18 ബജറ്റില്‍ 546,532 കോടിയും. ഇവയാകട്ടെ നാമമാത്രമായ സംഖ്യകളുമാണ്.

സാമ്പത്തിക വ്യവസ്ഥിതിയോടുളള മോദി ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയിലെ ശ്രദ്ധേയമായ കാര്യം അത് ഉളളില്‍നിന്നാണ് വരുന്നത് അല്ലാതെ നിയന്ത്രണം വിട്ട നാണയപ്പെരുപ്പത്തില്‍ നിന്നോ രൂപയിലുളള വിശ്വാസക്കുറവില്‍നിന്നോ അല്ലെന്നുളളതാണ്. യുപിഎയുടെ കാര്യത്തില്‍ അവസാന രണ്ടുവര്‍ഷങ്ങളില്‍ സംഭവിച്ചതുപോലെ.

മോദിക്ക് ബൃഹത് സാമ്പത്തിക സ്ഥിരത എന്നത്, വ്യക്തമായും, ഒരു വിശ്വാസപ്രമാണമാണ്. താഴ്ന്ന കമ്മി ഗവണ്‍മെന്റിന്റെ വാങ്ങലുകള്‍ കുറയ്ക്കുമെന്നും പണപ്പെരുപ്പത്തിനു മേലുളള നിയന്ത്രണത്തിനൊപ്പം ഇത് പലിശനിരക്കുകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നുമുളള യുക്തിയില്‍ അധിഷ്ഠിതമാണീ വിശ്വാസം. ഇത് സ്വകാര്യ നിക്ഷേപത്തിനും ഉപഭോഗ ചെലവിനും (consumption spending) പ്രേരകമാവും. അങ്ങനെ അടിസ്ഥാനപരമായി സ്വകാര്യമേഖല നയിക്കുന്ന ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനസജ്ജമാകുന്ന ഗവണ്‍മെന്റ് എന്ന നിലയിലാവും.

മോദിക്കു മുമ്പുളള ഒരു ഗവണ്‍മെന്റം വാര്‍ഷിക ഉപഭോഗ പെരുപ്പം 4% എന്ന ലക്ഷ്യത്തെ ഉന്നം വെച്ചുകൊണ്ടുളള ഒരു ധനനയത്തിന് രുപം കൊടുത്തിട്ടില്ല – കാര്‍ഷിക ഉറവിട വിലകള്‍ കൂറയ്ക്കാതെ ഇത് നടത്താനും കഴിയില്ല. നീളുന്ന (investment famine) വലയ്ക്കുന്ന കയറ്റുമതികള്‍, നവംബര്‍ എട്ടിലെ ഇരട്ട ആഘാതങ്ങളായ നോട്ടുപിന്‍വലിക്കലിനെയും ട്രംപിന്റെ വിജയത്തെയും തുടര്‍ന്നുണ്ടായ അനിശ്ചിതാവസ്ഥകള്‍ എന്നിവയ്ക്കുമുപരി ഈ ബജറ്റില്‍ പുതിയ നിക്ഷേപപദ്ധതികളൊന്നും അവലംബിച്ചിട്ടില്ല.

ഇത് അടിസ്ഥാന സാമ്പത്തികവും ധനപരവുമായ അര്‍ത്ഥത്തില്‍ മോദി ജനപ്രിയനല്ലെന്ന വസ്തുത ഒന്നുകൂടി ഉറപ്പിക്കുന്നു. ജനാധിപത്യ സിദ്ധാന്തത്തെക്കുറിച്ച് മുകളിലത്തെ വസ്തുത വാക്കില്‍മാത്രമാണ് – മോദി പ്രഖ്യാപിച്ച വിവിധ പദ്ധതികള്‍ക്കുളള യഥാര്‍ത്ഥ ബജറ്റ് നീക്കിയിരിപ്പിലും അത് നിഴലിക്കുന്നുണ്ട്.

ഏതാണ്ട് 17 ഓളം പദ്ധതികള്‍ നമുക്കതില്‍ തിരിച്ചറിയാന്‍ കഴിയും – മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാന്‍ഡ് അപ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, ജന്‍-ധന്‍, മുദ്ര (മൈക്രോ യൂണിറ്റ്‌സ് ഡവലപ്‌മെന്റ് & റീഫിനാന്‍സ് ഏജന്‍സി) സ്വച്ഛ് ഭാരത്, സ്മാര്‍ട്ട് സിറ്റീസ് മിഷന്‍, അമൃത് (ATAL MISSION for Rejuvenation and Urban Transformation), നമാമി ഗംഗ, അടല്‍ പെന്‍ഷന്‍ യോജന, പ്രധാനമന്ത്രി ഉജ്വൽ യോജന (Pradhan Mantri Ujjwala Yojana), പ്രധാൻമന്ത്രി ഫസൽ ബീമാ യോജന (Pradhan Mantri Fasal Bima Yojana) പ്രധാൻമന്ത്രി കൃഷി സിഞ്ചായി യോജന (Pradhan Mantri Krishi Sinchayee Yojana), പ്രധാൻമന്ത്രി ഗ്രാമീൺ ആവാസ് യോജന (Pradhan Mantri Gramin Awas Yojana), ദീൻദയാൽ ഉപാദ്ധ്യായ ഗ്രാം ജ്യോതി യോജന (Deen Dayal Upadyaya Gram Jyoti Yojana) എന്നിവ.
ഇവയ്‌ക്കെല്ലാമായുളള നീക്കിയിരിപ്പ് ഒന്നിച്ചെടുത്താല്‍- ഗവണ്‍മെന്റ് നേരിട്ട് നിക്ഷേപിക്കുന്ന പണം – 2017-18 വര്‍ഷത്തേക്ക് ഏതാണ്ട് 80,200 കോടിയോളം വരും. പരിഷ്‌ക്കരിച്ച മൂല്യനിര്‍ണയപ്രകാരം 70,660 കോടി രൂപയാണ് നിലവിലുളള പണം.

2008 ലെ യുപിഎ സര്‍ക്കാറിന്റെ അത്ര മതിപ്പുളളവാക്കാഞ്ഞ കാർഷിക കടമെഴുതിതള്ളലും കടാശ്വാസവും എന്ന ഒറ്റ പദ്ധതിയ്ക്കായി ചെലവിട്ട 52,500 കോടിയിലധികം രൂപയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇതത്ര ഭീമമായ തുകകളല്ല. അല്ലെങ്കില്‍ 2009-10 കാലയളവില്‍ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA) യ്ക്ക് നല്‍കിയ 40,000 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍. അത്രയേറെ ജനകീയമായിക്കഴിഞ്ഞ ഈ പദ്ധതി തുടരുകയല്ലാതെ നിവൃത്തിയല്ലാത്ത അവസ്ഥയാണ് മോദി ഗവണ്‍മെന്റിന്.

വാസ്തമെന്താണെന്നു വെച്ചാല്‍, മിക്ക പുതിയ സ്‌കീമുകളും നിലവിലുണ്ടായിരുന്നവ തന്നെയാണ്, പേരുകള്‍ മാത്രം മാറിയെന്നല്ലാതെ. ഇന്ദിര ആവാസ് യോജനയാണ് പി എം ജി എ വൈ ആയി മാറിയത്. രാജീവ് ഗാന്ധി ഗ്രാമീണ്‍ വൈദ്യുതികരണ്‍ യോജന ഡി ഡി ജി ജെ വൈ ആയി. ആക്സിലറേറ്റഡ് ഇറിഗേഷൻ ബെനിഫിറ്റ് ആൻഡ് ഇന്റഗ്രേറ്റഡ് വാട്ടർഷെഡ് പദ്ധതികളെ യാണ് പി എം കെ എസ് വൈ ആക്കിയതിലൂടെ ഈ ഗവണ്‍മെന്റ് പണം ചെലവഴിക്കുന്നതില്‍ വളരെയധികം ശ്രദ്ധ നല്‍കുന്നുണ്ടെന്നതില്‍ ഒന്നുകൂടി ഉറപ്പിക്കുന്നു. അതേസമയം, വിഭവശേഷി ഉയര്‍ത്താനുളള പുതിയവേദികള്‍ കണ്ടെത്തുന്നതില്‍ മോദി ഗവണ്‍മെന്റിന് ഒരു സങ്കോചവുമില്ല.

തുടരുന്ന സാമ്പത്തികവര്‍ഷത്തില്‍ ക്ലീന്‍ എന്‍വയോണ്‍മെന്റ് സെസ്സില്‍ നിന്നും 29,700 കോടിയും, സ്വച്ഛ് ഭാരത് സെസ്സില്‍ നിന്നും 13,300 കോടിയും, കൃഷി കല്യാണ്‍ സെസ്സില്‍ നിന്നും 8,800 കോടിയും അടിസ്ഥാന സൗകര്യവികസന സെസ്സില്‍ നിന്നും 4,050 കോടിയുമാണ് നികുതിയായി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ഇത്തരം പ്രത്യേകവിഭാഗങ്ങള്‍ക്കു പുറമേ, ആഗോള ക്രൂഡോയില്‍ വിലയില്‍ സംഭവിക്കുന്ന മാറ്റത്തിന്റെ ലാഭവും – ഡീസലിന്റെ എക്‌സൈസ് ഡ്യൂട്ടി 3.56 ല്‍നിന്നും ലിറ്ററിന് 17.33 ഉം പെട്രോളിന് 9.48 രൂപയില്‍ നിന്ന് ലിറ്ററിന് 21.48 ഉം ആക്കി വര്‍ദ്ധിപ്പിച്ചു. ഡീസലിന്റെ വാര്‍ഷിക ഉപഭോഗം 9 കോടി ലിറ്ററും പെട്രോളിന്റേത് 3.2 കോടി ലിറ്ററുമാകുമ്പോള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിക്കുന്ന നികുതി വരുമാനം 162,000 കോടിയിലധികമാണ്.

വളങ്ങളുടെ കാര്യത്തിലുമതെ, ആഗോളവിലയില്‍ ഉണ്ടാവുന്ന ഇടിവ് കര്‍ഷകര്‍ക്ക് കൈമാറുന്നതിനു പകരം സബ്‌സിഡി നിക്ഷേപത്തിലേക്ക് വകയിരുത്തുകയാണ് പ്രധാനമായും ചെയ്യുന്നത്. ഉദാഹരണത്തിന്, 2014 മാര്‍ച്ചിനും 2016 ഡിസംബറിനുമിടയില്‍ ഡൈ-അമോണിയം ഫോസ്‌ഫേറ്റിന്റെ തറവില ടണ്ണിന് 500 ഡോളറില്‍ നിന്നും 320 ഡോളറായി കുറഞ്ഞു. അതേ കാലയളവില്‍, ആഭ്യന്തരവിപണിയില്‍ ഇതിന്റെ റീട്ടെയ്ല്‍ വില ടണ്ണിന് 24,000 രൂപയുണ്ടായിരുന്നതില്‍ നിന്ന് 22,500 രൂപ എന്ന തുച്ഛമായ വിലക്കുറവാണ് ഉണ്ടായത്.

കേന്ദ്ര സബ്‌സിഡി പോലും 12,350 രൂപയില്‍ നിന്ന് 8,945 രൂപയായി. ജനങ്ങളെ പ്രീതീപ്പെടുത്തുന്നതില്‍ നിന്ന് അകന്നുനില്‍ക്കുന്ന ഒരു ഗവണ്‍മെന്റിനുളള മികച്ച ഉദാഹരണമാണിത്. ഇക്കാര്യത്തില്‍, ആഗോള ഉപഭോഗവസ്തുക്കളുടെ വിലക്കുറവില്‍ നിന്നുകിട്ടുന്ന ലാഭം കര്‍ഷകര്‍ക്കോ ഉപഭോക്താക്കള്‍ക്കോ കൊടുക്കുകയോ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തികലാഭമുണ്ടാക്കുന്ന പുതിയ പദ്ധതികള്‍ ആരംഭിക്കുകയോ ചെയ്യാതെ ഫിസ്കൽ കൺസോളിഡേഷന് ഉപയോഗിക്കുക.

‘വാക്കുകളിലൂടെ മാത്രമുളള ഈ ജനപ്രീണനമെന്ന’ നയം രാഷ്ട്രീയമായി എത്രമാത്രം നിലനില്‍ക്കുമെന്നുളളതാണ് ചോദ്യം. വോട്ടര്‍മാരെ കീഴടക്കുന്ന മോദിയുടെ പ്രസംഗപാടവം പ്രസിദ്ധമാണെങ്കിലും ജനപ്രീതിയ്ക്കു നേരെ എതിരാണ് ബജറ്റിന്റെ കടിഞ്ഞാൺ സ്വന്തം കൈകളിലേന്തുന്ന (deficit hawk) മോദി.
2019ല്‍ മോദി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇന്ത്യയില്‍ – വാജ്‌പേയിക്ക് കീഴിലുളള എന്‍ഡിഎ ശ്രമിച്ച് പരാജയപ്പെട്ട ചരക്ക്- സേവന ഉത്പാദന മേഖലയുടെ തടസ്സങ്ങളെ മറികടക്കുന്ന മൂലധന നിക്ഷപത്തിനുള്ള പ്രായോഗിക സാമ്പത്തിക വിവേക (fiscal prudence/ supply side economics selling) ന്റെ ആദ്യത്തെ ഉദാഹരണമായിരിക്കും അത്.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: What modinomics means government less a spender more an enabler