അജയ് സിങ് ഒരു പ്രധാന പുസ്തകം എഴുതിയിട്ടുണ്ട് (The Architect of the New BJP: How Narendra Modi Transformed the Party) ഭാരതീയ ജനതാ പാർട്ടിയെ (ബിജെപി) ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ പാർട്ടിയായി കെട്ടിപ്പടുക്കുന്നതിന് നരേന്ദ്ര മോദി വഹിച്ച സംഘടനാ വൈദഗ്ദ്ധ്യം പുസ്തകം വിശകലനം ചെയ്യുന്നു. ഈ പ്രക്രിയ്ക്കൊപ്പം പ്രധാന മന്ത്രി സ്ഥാനത്തേക്കുള്ള മോദിയുടെ കരിയർ തെളിക്കുന്നതിലെ വളർച്ചയുമുണ്ട്.ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ രാഷ്ട്രീയ കൗശലം വീണ്ടും കണ്ടു. മാർച്ച് 10 ന്, ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിലെ തിളക്കമാർന്ന വിജയത്തോടെ, തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും ബിജെപി വിജയിച്ചു.
ഈ സംസ്ഥാനങ്ങളിലെ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രകടനങ്ങൾ, പാർട്ടി സംഘടനാ സംവിധാനത്തെ ജനങ്ങൾക്കും അവർ ആഗ്രഹിക്കുന്നതെന്തും എന്നതിനും ബന്ധിപ്പിക്കുന്നതായി ഒരു വശത്തും സർക്കാർ/ബ്യൂറോക്രസി തമ്മിലുള്ള സമ്പർക്കമുഖമായി മറുവശത്തും വിജയകരമായി ഉപയോഗിക്കാനുള്ള മോദിയുടെ കഴിവിനെ കുറിച്ചുള്ളതാണ് സിങ്ങിന്റെ പുസ്തകത്തിലെ പ്രധാന നിരീക്ഷണങ്ങൾ. മോദി രാഷ്ട്രീയ രംഗത്ത് നിന്ന് മാറിയാലും ഈ ശൈലി നിലനിൽക്കുമെന്നും അത് എന്തുകൊണ്ടാണെന്നതിന്റെ വിശകലനമാണ് പുസ്തകത്തിന്റെ ഉള്ളടക്കത്തിൽ പ്രധാനം.
ഏതൊരു സംഘടനയുടെയും പഠനത്തിന് അതിന്റെ പ്രവർത്തനത്തെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ച ആവശ്യമാണ്, അതിനാലാണ് രാഷ്ട്രീയ പാർട്ടികളെ വിശകലനം ചെയ്യുന്ന പല ഗവേഷകരും പ്രയാസകരമായ ഈ രീതി ഒഴിവാക്കുകയോ തട്ടിക്കൂട്ട് വിശകലനം നടത്തുകയോ മാത്രം ചെയ്യുന്നത്. സിങ് ഇതിനൊരു അപവാദമാണ്; പുസ്തകത്തിന്റെ ഉള്ളടക്കത്തിൽ ഉൾപ്പെടുന്ന പല പ്രധാന വ്യക്തികളെയും അദ്ദേഹത്തിന് അറിയാം, മാത്രമല്ല, ദേശീയ രാഷ്ട്രീയ വിഷയങ്ങളിൽ ശ്രദ്ധിക്കുന്ന പത്രപ്രവർത്തകനെന്ന നിലയിലുള്ള ഉൾക്കാഴ്ചകളും ബന്ധങ്ങളും തന്റെ പുസ്തകരചനയിൽ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. മോദിയെ കുറിച്ചുള്ള പല പഠനങ്ങളെ പോലെ, വാർത്തകളെ മാത്രം ആശ്രയിച്ച് എഴുതപ്പെട്ടിട്ടുള്ള പുസ്തകമല്ലിത്. മാത്രമല്ല, പ്രശംസയോ നിന്ദയോ പോലുള്ള അജണ്ടകളും ഈ പുസ്തകത്തിനില്ല.
മോദിയുടെ സംഘടനാ വൈദഗ്ധ്യത്തിന് കാരണമായ ഘടകങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശകലനമാണ് ഈ പുസ്തകത്തിന്റെ ശക്തികളിലൊന്ന്. അതിലദ്ദേഹത്തിന്റെ പ്രധാനപ്പെട്ട വൈദഗ്ധ്യങ്ങളായി പറയുന്നവ ഇവയാണ് (1) തന്റെ പാവപ്പെട്ട, മതപരമായ ചായ്വുള്ള ഗുജറാത്തി കുടുംബത്തിലെ ഓരോ അംഗവും പ്രതീക്ഷിക്കുന്ന ക്ഷേമത്തിനായി വ്യവസ്ഥാപിതമായി ഒരുമിച്ച് പ്രവർത്തിക്കുന്ന ഏകാഗ്രതയോടെയുള്ള അച്ചടക്കം. (2) എട്ട് വയസ്സ് മുതൽ പ്രാദേശിക രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) ശാഖയിലെ ദൈനംദിന യോഗങ്ങളിൽ അച്ചടക്കത്തിലും ഹിന്ദു സാംസ്കാരിക പശ്ചാത്തലത്തിൽ ഒരു ഏകീകൃത രാഷ്ട്രം കെട്ടിപ്പടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് അദ്ദേഹത്തിന്റെ പങ്കാളിത്തം. ആർഎസ്എസിന്റെ പ്രവർത്തന ശൈലിയുടെ പ്രധാന ഘടകങ്ങൾ (ആർഎസ്എസ് നിർവചനമനുസരിച്ച് “സ്വഭാവ നിർമ്മാണം”) മോദിയെ ആകർഷിച്ചു, ആർഎസ്എസ് അദ്ദേഹത്തിന് കുടുംബത്തിന് പകരമായി മാറി.
ആർഎസ്എസിന്റെയും അതിന്റെ അനുബന്ധ സംഘടനകളുടെയും പ്രവർത്തനത്തെക്കുറിച്ചുള്ള “ദ് ബ്രദർഹുഡ് ഇൻ സാഫ്രോൺ” എന്ന ഞങ്ങളുടെ പുസ്തകത്തിൽ (ശ്രീധർ ദാംലെയ്ക്കൊപ്പം സഹ-രചയിതാവ്; പെൻഗ്വിൻ 2019 വീണ്ടും പ്രസിദ്ധീകരിച്ചത്), സൂചിപ്പിച്ചതുപോലെ, അതിന്റെ യോജിപ്പിനും സ്വാധീനത്തിനും ഒരു പ്രധാന കാരണം അതിന്റെ തീരുമാനമെടുക്കൽ സംവിധാനമാണ്. ഓർഗനൈസേഷൻ സെക്രട്ടറിമാരെ ആശ്രയിക്കുന്ന സംവിധാനം (സംഘടൻ മാതൃക എന്ന് വിളിക്കപ്പെടുന്നു) സംഘടനയുടെ പ്രത്യയശാസ്ത്രപരമായ മാനദണ്ഡങ്ങൾക്കുള്ളിൽ നിർദ്ദിഷ്ട ലക്ഷ്യങ്ങൾ കൈവരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ആർഎസ്എസിനോടും അതിന്റെ പ്രത്യയശാസ്ത്രത്തോടും വിശ്വസ്തത പ്രകടിപ്പിച്ചവരിൽ ഭൂരിഭാഗവും ഇതിൽ ഉൾപ്പെടുന്നു.

കാര്യങ്ങൾ ചെയ്യാനുള്ള മോദിയുടെ പ്രതിജ്ഞാബദ്ധതയെ ഈ സമ്പ്രദായം ആകർഷിക്കുന്നതായി സിങ് പുസ്തകത്തിലുടനീളം രേഖപ്പെടുത്തിയിട്ടുണ്ട്.അത് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പ്രത്യേകിച്ച്, അമ്മയുടെ സ്വാധീനം കൊണ്ടുണ്ടായതാണ്. 1982-ൽ നിലവിലെ ആഭ്യന്തര മന്ത്രിയും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത വിശ്വസ്തനും രാഷ്ട്രീയ ഉപദേഷ്ടാവുമായ അമിത് ഷായുമായി തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽ ബന്ധപ്പെടാൻ മോദിക്ക് ഭാഗ്യമുണ്ടായി. ഗുജറാത്തിലും പിന്നീട് ദേശീയ തലത്തിലും വിഭാഗീയമായ ബിജെപിയെ ഏകീകരിക്കുന്നതിൽ ഇരുവരും വിജയിച്ചു. ബിജെപിയുടെ വിജയകരമായ രണ്ട് ദേശീയ പാർലമെന്ററി കാമ്പെയ്നുകളും (2014, 2019) ഷാ സംഘടിപ്പിച്ചു.
ആർ.എസ്.എസിന്റെ സങ്കുചിത സംഘടനാ ശൈലിക്ക് അപ്പുറത്തേക്ക് നീങ്ങി, സിങ് ചൂണ്ടിക്കാണിച്ചതുപോലെ, മുഴുവൻ സമയ ആർ എസ് എസ് പ്രവർത്തകരെ ആശ്രയിച്ച് പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഉന്നതതലങ്ങളിൽ പാർട്ടിയുടെ സംഘടനാ സ്ഥാനങ്ങൾ ഏൽപ്പിക്കാനും കഴിയുന്ന തരത്തിൽ മോദി അത് നിലനിർത്തി. . മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന സമയത്തും ഗുജറാത്തിൽ അമിത് ഷായുമായി ചേർന്ന് പ്രവർത്തിച്ചപ്പോഴും, എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും സ്വാധീനമുള്ള നേതാക്കളെ അവരുടെ മുൻകാല രാഷ്ട്രീയം നോക്കാതെ റിക്രൂട്ട് ചെയ്യുന്നത് ഉൾപ്പടെയുള്ള തിരഞ്ഞെടുപ്പ് തന്ത്രം മോദി സൃഷ്ടിച്ചു. ഇത് കോൺഗ്രസ് പാർട്ടി ദീർഘകാലം പയറ്റിയ തന്ത്രമായിരുന്നു. എന്നാൽ ഈ റിക്രൂട്ട്മെന്റ് തന്ത്രം ബി ജെ പിയുടെ വിശാലമായ ഹൈന്ദവ പ്രത്യയശാസ്ത്ര ആഭിമുഖ്യത്തെ തുരങ്കം വച്ചില്ല, കാരണം എല്ലാ തലത്തിലും പാർട്ടിയുടെ നേതൃത്വം പ്രധാനമായും ആർഎസ്എസിൽ നിന്നായിരുന്നു എന്നതാണ്.
കഴിഞ്ഞ 10 വർഷമായി, മോദി, ഷായുടെ സഹായത്തോടെ, പാർട്ടിയിലും ബ്യൂറോക്രസിയിലും ഒരുപോലെ അധികാരം കേന്ദ്രീകരിച്ചു. മുൻ ദേശീയ ബദലായ കോൺഗ്രസ് ശിഥിലമാകുകയാണ്, അസൂയാലുക്കളായ പ്രാദേശിക മാടമ്പിമാരാൽ നിറഞ്ഞ പ്രതിപക്ഷത്തിന് യോജിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. പല ഇന്ത്യക്കാരും സദ്ഭരണവുമായി പൊരുത്തപ്പെടുന്നതും ദേശീയ സ്വത്വത്തിന്റെ പ്രതീകമായി കണക്കാക്കുന്നതും രാജ്യത്തിന്റെ നിയന്ത്രണ സ്ഥാനത്ത് ഇരിക്കുന്ന ശക്തനായ വ്യക്തിയാണ് അദ്ദേഹം.
യുപിയിലെ സമീപകാല സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാര്യമെടുക്കുക. 403 സീറ്റുകളിൽ 255 സീറ്റുകളും (രണ്ട് ചെറിയ സഖ്യകക്ഷികളെ കണക്കാക്കിയാല് 273 സീറ്റുകളും) ബിജെപി വിജയിക്കുകയും തുടർച്ചയായി രണ്ടാം തവണയും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുകയും ചെയ്തു. കർഷകരുടെ പ്രതിഷേധവും ഗണ്യമായ തൊഴിലില്ലായ്മയും കോവിഡ് പ്രതിസന്ധികളും അഭിമുഖീകരിച്ചപ്പോഴാണ് ഇത് സംഭവിച്ചത്. “മോദി-ഷാ ദ്വന്ദം തിരഞ്ഞെടുപ്പുകളുടെ സൂക്ഷ്മ മൈക്രോമാനേജ്മെന്റ് കലയെ പരിപൂർണ്ണമാക്കിയിരിക്കുന്നു” എന്ന സിങ്ങിന്റെ ആശയത്തെ ഈ ഫലങ്ങൾ സ്ഥിരീകരിക്കുന്നതായി കാണാം.
ഈ തിരഞ്ഞെടുപ്പ് പദ്ധതിക്ക് ഒരു പ്രത്യയശാസ്ത്ര കാഴ്ചപ്പാടും ഉണ്ടായിരുന്നു: സിങ് സൂചിപ്പിക്കുന്നത് പോലെ, “കോൺഗ്രസ് എന്ന സംവിധാനം പശ്ചാത്യവിദ്യാഭ്യാസമുള്ള വരേണ്യ വർഗം വിഭാവനം ചെയ്തതാണ്.” എന്നാൽ, സമ്പൂർണമായിി ഭാരതീയവും സ്വദേശീയവുമായ പാർട്ടി ബദലായി കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമമാണ്”. മോദിക്ക് ശേഷം ഈ പദ്ധതി തുടരുമോ എന്നതാണ് ചോദ്യം. മോദിക്ക് ശേഷവും ശക്തമായ സംഘടനാ സംവിധാനം നിലനിൽക്കാൻ സാധ്യതയുള്ളതിനാൽ അത് തുടരുമെന്ന് സിങ് കരുതുന്നു.
- യുഎസിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് അഡ്വാൻസ്ഡ് ഇന്റർനാഷണൽ സ്റ്റഡീസിലെ സൗത്ത് ഏഷ്യ സ്റ്റഡീസിന്റെ മുൻ മേധാവിയാണ് ആൻഡേഴ്സൺ. അജയ് സിങ് എഴുതി പെൻഗ്വിൻ റാൻഡം ഹൗസ് പ്രസിദ്ധീകരിക്കുന്ന ‘ദ ആർക്കിടെക്റ്റ് ഓഫ് ദ ന്യൂ ബി.ജെ.പി: നരേന്ദ്ര മോദി ബി ജെപിയെ എങ്ങനെ മാറ്റിത്തീർത്തു’ എന്ന പുസ്തകത്തിന്റെ മുഖവുരയിൽ നിന്ന് എഡിറ്റ് ചെയ്ത ഭാഗമാണ് ഈ ലേഖനം