scorecardresearch
Latest News

വരവര റാവുവിനും വികാസ് ദുബെയ്ക്കും വേണ്ടി എന്തിനു ശബ്ദമുയര്‍ത്തണം?

വരവര റാവു കോവിഡ്-19 നെ അത്ഭുതകരമായി അതിജീവിക്കുകയാണെങ്കില്‍, അതിന്റെ നേട്ടം ഭരണകൂടത്തിനു ലഭിക്കില്ല. മറുവശത്ത്, അദ്ദേഹത്തിന് അതിജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൂര്‍ണ ഉത്തരവാദി ഭരണകൂടമാണ്

വരവര റാവുവിനും വികാസ് ദുബെയ്ക്കും വേണ്ടി എന്തിനു ശബ്ദമുയര്‍ത്തണം?

ഭീമ-കൊറേഗാവ് കേസില്‍ അറസ്റ്റിലായ തെലുഗ് വിപ്ലവ കവിയും ‘വീരസം’ എന്ന റവല്യൂഷണറി റൈറ്റേഴ്സ് അസോസിയേഷന്റെ നട്ടെല്ലുമായ വരവര റാവുവിന്റെ ജാമ്യാപേക്ഷയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) എതിര്‍ത്തിരിക്കുകയാണ്. കോവിഡ്-19 മഹാമാരി, പ്രായാധിക്യം എന്നീ ഘടകങ്ങളുടെ അനാവശ്യ ആനുകൂല്യം (‘Undue Benefit’) നേടാന്‍ വരവര റാവു ശ്രമിക്കുന്നുവെന്നാരോപിച്ചാണ് എന്‍ഐഎയുടെ ഈ നീക്കം. 22 മാസമായി ജയിലില്‍ കഴിയുന്ന എണ്‍പത്തിയൊന്നുകാരനായ റാവുവിനു കോവിഡ് -19 സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വസ്തുതകള്‍ എന്‍ഐഎ തള്ളുന്നില്ലെന്നതിനാല്‍, ‘അനാവശ്യ ആനുകൂല്യം’ എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം പ്രതിഫലിപ്പിക്കാന്‍ വിവേകമുള്ള വായനക്കാരന്‍ നിര്‍ബന്ധിതനാവുന്നു. ആരാണ് ഇവിടെ അനാവശ്യ ആനുകൂല്യത്തിനു ശ്രമിക്കുന്നത്?

ഈ ചോദ്യത്തിന് മറ്റൊരു താരതമ്യത്തിലൂടെ മികച്ച ഉത്തരം ലഭിക്കുന്നു: ഗുണ്ടാത്തലവന്‍ വികാസ് ദുബെയെ ഉത്തര്‍പ്രദേശ് പൊലീസ് അടുത്തിടെ വെടിവച്ചുകൊന്നതും റാവുവിന്റെ നിലവിലെ സാഹചര്യവുമായി പൊതുവായി എന്താണുള്ളത്? പ്രകടമായ വ്യത്യാസങ്ങള്‍ കാരണം ഇതൊരു വിചിത്ര ചോദ്യമായി തോന്നാം.

ഗുണ്ടാത്തലവന്‍ മരിച്ചു, കവി മരിച്ചിട്ടില്ല. മാത്രമല്ല, ദുബെ സ്വയം വെടിവച്ചതാണെന്നും അയാളെ കസ്റ്റഡിയിലെടുത്തുകൊണ്ടുവരികയായിരുന്ന പൊലീസുകാര്‍ നിസഹായരായി നോക്കിനില്‍ക്കേണ്ടി വന്നതായുമുള്ള അവകാശവാദത്തിന് അടുത്തുവരെ യുപി അധികൃതര്‍ എത്തിയതിനാല്‍ മരണം ആസൂത്രിതമാണെന്നു വ്യക്തമായി. ഇതിനു വിപരീതമായി, കവിയുടെ കാര്യത്തില്‍, അണുബാധയ്ക്ക് തങ്ങള്‍ കാരണമല്ലാത്തതിനാല്‍ ‘കുറ്റം പറയാൻ കഴിയാത്ത ബൈസ്റ്റാൻഡർ’ ആണെന്ന് എന്‍ഐഎയ്ക്ക് അവകാശപ്പെടാം.

Also Read: ജോര്‍ജ് ഫ്‌ളോയ്‌ഡ് മുന്നേറ്റം ഇന്ത്യയില്‍ എന്തുകൊണ്ട് ഉണ്ടാവുന്നില്ല?

സാമൂഹ്യസ്വത്വത്തിന്റെ വലിയ ഭിന്നതകള്‍ പൊതു കാഴ്ചപ്പാടില്‍ കൂടുതല്‍ ഭാരം വഹിക്കുന്നു. ദുബെയും റാവുവും ‘ചെയ്യുന്നതാണ്’ അവരുടെ സ്വത്വത്തിന്റെ ഒരു വശം. ഗുണ്ടാത്തലവന്‍, കവി തുടങ്ങിയ വിവക്ഷകള്‍ പക്ഷപാതപരമായി കണക്കാക്കാം. ജോലിഭാരമുള്ള രാഷ്ട്രീയക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമര്‍പ്പിക്കപ്പെട്ട സാമൂഹികസേവകനായി ദുബെയെ വിശേഷിപ്പിക്കാം. റാവുവിന്റെ വിശേഷണമോ ഭീകരനായ അർബൻനക്‌സല്‍ എന്നും. സമൂഹത്തിന്റെ കണ്ണില്‍ അവര്‍ ആരാണ് എന്നതാണ് സ്വത്വത്തിന്റെ മറ്റൊരു വശം. യാദൃശ്ചികമായി, ദുബെയും റാവുവും ഹിന്ദുവായി, ബ്രാഹ്മണനായി, പുരുഷനായി ജനിച്ചവരാണ്. പക്ഷേ ഈ ഗുണങ്ങളോടുള്ള അവരുടെ മനോഭാവം മിക്കവാറും വിഭിന്നമാണ്. ഉദാഹരണത്തിന്, ആദ്യത്തെയാള്‍ ‘അമ്പലവാസി’യും രണ്ടാമത്തെയാള്‍ പ്രഖ്യാപിത നിരീശ്വരവാദിയുമാണ്.

Varavara Rao, വരവര റാവു, Free Varvara Rao, വരവര റാവുവിന്റെ മോചനം, Vvaravara Rao arrest, വരവര റാവുവിന്റെ അറസ്റ്റ്, NIA opposed Varavara rao's bail plea,  വരവര റാവുവിന്റെ ജാമ്യത്തെ എതിർത്ത് എൻഐഎ, Varavara Rao tests covid-19 positive, വരവര റാവുവിന് കോവിഡ്-19 സ്ഥിരീകരിച്ചു, Vikas Dubey, വികാസ് ദുബെ, Vikas Dubey encounter killing, വികാസ് ദുബെ ഏറ്റുമുട്ടൽ കൊല, UP police, യുപി പൊലീസ്, ie malayalam, ഐഇ മലയാളം
വരവര റാവു

അത്തരം ഭിന്നതകള്‍ പെരുകിയേക്കാം. പക്ഷേ അവ അടിസ്ഥാന സമാനതയാല്‍ ചെറുതാകുന്നു. തങ്ങളെ ദ്രോഹിക്കാനുള്ള അധികാരത്തിന്റെ അനാവശ്യ ആനുകൂല്യം പൊലീസും ഭരണകൂടവും സ്വീകരിച്ചപ്പോള്‍ ദുബെയും റാവുവും സ്വമേധയാ പൊലീസ് കസ്റ്റഡിയില്‍ കീഴടങ്ങി. ഈ പീഡ ഒരു കേസില്‍ മരണത്തിനു കാരണമായപ്പോള്‍ മറ്റൊന്നില്‍ മാരകമായേക്കാവുന്ന അണുബാധ ‘മാത്രം’ എന്നത് അപ്രസക്തമാണ്. പ്രായാധിക്യവും മുന്‍കാല രോഗാവസ്ഥകളുമുണ്ടായിട്ടും റാവു കോവിഡ്-19 നെ അത്ഭുതകരമായി അതിജീവിക്കുകയാണെങ്കില്‍, അതിന്റെ നേട്ടം ഭരണകൂടത്തിനു ലഭിക്കില്ല. മറുവശത്ത്, അദ്ദേഹത്തിന് അതിജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൂര്‍ണ ഉത്തരവാദി ഭരണകൂടമാണ്.

ഭരണകൂട കസ്റ്റഡിയുടെ സ്വഭാവം കാരണം ഇത് അന്യായമല്ല. നിയമത്താല്‍ പ്രവര്‍ത്തിക്കുന്ന ഭരണകൂടം കുറ്റാരോപിതരായ പൗരന്മാരെ തടവിലാക്കുമ്പോള്‍, അവരുടെ ക്ഷേമത്തിന്റെ ഉത്തരവാദിത്തം കൂടി സ്വയമേവ ഏറ്റെടുക്കുന്നു. കസ്റ്റഡി ഉത്തരവാദിത്തമെന്നത് സ്വാതന്ത്ര്യത്തിന്റെ നിയമപരമായ നഷ്ടത്തിന്റെ അല്ലെങ്കില്‍ തടവുശിക്ഷയെന്ന നാണയത്തിന്റെ മറുവശമാണ്. ഇത്, വിചാരണത്തടവുകാരുടെ കാര്യത്തില്‍ നിയമപരമായി ഉയര്‍ത്തുന്നില്ലെങ്കില്‍ ധാര്‍മികമായി വര്‍ധിക്കും. അതുകൊണ്ടുകൂടിയാണു ജാമ്യമെന്നത് ചട്ടവും ജയില്‍ എന്നത് മാറ്റിനിര്‍ത്തലുമാണെന്നു പൊതുവായി പറയുന്നത്. ഭീമ കൊറേഗാവ് കേസിലെ പ്രതിയായ റാവുവിനും രാജ്യത്തുടനീളം അറിയപ്പെടാത്ത മറ്റു നിരവധി പേര്‍ക്കുമെതിരെ കര്‍ശന ജാമ്യ വ്യവസ്ഥകളുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) ചുമത്തിയിട്ടുണ്ട്. ഇതനുസരിച്ച്, ഭരണകൂടത്തിനെതിരായ കുറ്റകൃത്യങ്ങളില്‍ ആരോപണവിധേയരായവരെ സംശയത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ അനിശ്ചിതകാലത്തേക്ക് ജയിലില്‍ അടയ്ക്കണമെന്നാണ് എന്‍ഐഎ വാദിക്കുന്നത്. കുറ്റം ആരോപിക്കപ്പട്ടയാൾ 81 വയസുയാളും കോവിഡ് പോസിറ്റീവ് ആണെങ്കില്‍ പോലും.

Varavara Rao, വരവര റാവു, Free Varvara Rao, വരവര റാവുവിന്റെ മോചനം, Vvaravara Rao arrest, വരവര റാവുവിന്റെ അറസ്റ്റ്, NIA opposed Varavara rao's bail plea,  വരവര റാവുവിന്റെ ജാമ്യത്തെ എതിർത്ത് എൻഐഎ, Varavara Rao tests covid-19 positive, വരവര റാവുവിന് കോവിഡ്-19 സ്ഥിരീകരിച്ചു, Vikas Dubey, വികാസ് ദുബെ, Vikas Dubey encounter killing, വികാസ് ദുബെ ഏറ്റുമുട്ടൽ കൊല, UP police, യുപി പൊലീസ്, ie malayalam, ഐഇ മലയാളം
വികാസ് ദുബെ

പ്രത്യേക നിയമപ്രകാരം റാവുവിനെതിരെ കുറ്റം ചുമത്തിയിരിക്കെ, ദുബെക്കെതിരെ ഇതുവരെ ഒരു നിയമം അനുസരിച്ചും കുറ്റം ചുമത്തിയിട്ടില്ലെന്ന വസ്തുത, അവര്‍ പങ്കിടുന്ന അവശ്യ സാമ്യത നമ്മളെ വിവേകശൂന്യരാക്കരുത്. അവരുടെ മേല്‍ ഭരണകൂടത്തിന്റെ കസ്റ്റഡി അധികാരം അന്യായമായി പ്രയോജനപ്പെടുത്തി. എന്നാല്‍ അത്തരം കേസുകള്‍ സൃഷ്ടിക്കുന്ന യഥാര്‍ഥ അപകടം, എപ്പോഴും അവരുടെ പശ്ചാത്തലത്തില്‍ ജനകീയ പിന്തുണയുടെ ആശയം വഹിക്കുന്നു എന്നതാണ്, അത് ചിലപ്പോള്‍ വ്യക്തമായ അവകാശവാദത്തിലേക്ക് പാകമാകും.

Also Read: രാഷ്ട്രീയ മൂല്യത്തകർച്ചയും അസംബന്ധങ്ങളുടെ സാമൂഹ്യവ്യാപനവും

നിയമം എല്ലാവരോടും തുല്യമായി പെരുമാറുന്നുവെന്ന് കുട്ടികളെ പഠിപ്പിക്കുന്നു, കാരണം അത് എല്ലാ സാമൂഹിക സ്വത്വങ്ങളോടും നിഷ്പക്ഷത പാലിക്കണം. എന്നാല്‍ അതങ്ങനെയല്ലെന്ന് ഓരോ കൗമാരക്കാരനും അറിയാം. അത് ആവശ്യമില്ലെന്ന് പല പ്രായപൂര്‍ത്തിയാവരും വിശ്വസിക്കാനും തുടങ്ങുന്നു. സ്വേച്ഛാധിപത്യത്തിന്റെ നിയമസാധുത ആരംഭിക്കുന്നത് ആളുകള്‍ ‘റിയലിസം’ എന്ന് വിളിക്കാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളില്‍ നിന്നാണ്. ഇത് ശരിക്കും ഒരുതരം സ്ഥിരസ്ഥിതി അപകര്‍ഷതാബോധത്തിന്റെ തിരഞ്ഞെടുപ്പാണ്. കൊലപാതകം എല്ലായ്‌പ്പോഴും കുറ്റകരമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. കാരണം ദുബെ ആക്രമണ സ്വഭാവമുള്ള ആള്‍ക്കൂട്ടത്തെ നയിക്കുകയോ ശരിയായ തരത്തിലുള്ള ഇരകള്‍ക്കെതിരെ കലാപത്തിനു പ്രേരിപ്പിക്കുകയോ ചെയ്തിരുന്നെങ്കില്‍ അദ്ദേഹത്തെ ആരാധ്യപുരുഷനായി വാഴ്ത്തും.

ആക്രമണോത്സുക ഭൂരിപക്ഷവാദവും ഇരയെ സംബന്ധിച്ച വസ്തുതയെ പ്രതിരോധിക്കുന്ന ബോധവും ഒരുമിച്ച് ചേര്‍ത്താല്‍ സ്വേച്ഛാധിപത്യത്തിന്റെ മാരകമായ ഘട്ടമെത്തും. എന്നാലത് ഹ്രസ്വമായിരിക്കില്ല. ഇന്ന് ലോകമെമ്പാടും പുതിയ ‘സ്വേച്ഛാധിപത്യജനാധിപത്യ സിദ്ധാന്തത്തിന്റെ’ ആവിര്‍ഭാവം നാം കാണുന്നു, അവിടെ ഇരകള്‍ക്കെതിരായ മനോഭാവമുള്ള സാമൂഹിക മേധാവിത്വമുള്ള സംഘങ്ങളുടെ പിന്തുണയുള്ള ഭരണകൂടങ്ങള്‍ രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് നിയന്ത്രണം പിടിച്ചെടുത്തു.

Also Read: പദ്മനാഭദാസനല്ലാത്ത ഒരു പൗരൻ്റെ സന്ദേഹങ്ങൾ

ഭരണകൂട അധികാരം വ്യക്തിഗതമാക്കുകയും നിയമസഭ, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയുടെ പ്രവര്‍ത്തനപരമായ വ്യത്യാസവും പരസ്പര സ്വയംഭരണവും ഇല്ലാതാക്കാനും തുടങ്ങുന്ന വ്യക്തിപ്രഭാവമുള്ള സ്വേച്ഛാധിപതികളാണ് അവരെ നയിക്കുന്നത്. അവര്‍ ലിബറല്‍ ഭരണകൂട യന്ത്രത്തെ അകത്തേക്ക് തിരിക്കുകയും അതിന്റെ നിഷ്പക്ഷതയെ നിരാകരിക്കുകയും അതിനെ തങ്ങളോട് വിയോജിക്കാന്‍ ധൈര്യപ്പെടുന്നവര്‍ക്കെതിരെ ഉപയോഗിക്കാനുള്ള ആയുധമാക്കി മാറ്റുകയും ചെയ്യുന്നു.

സ്വേച്ഛാധിപത്യ ജനാധിപത്യ ഭരണകൂടങ്ങള്‍ വിളയാടുമ്പോള്‍, ഭരണകൂട ജാഗ്രത നിയമങ്ങളില്ലാത്ത മാരകമായ കളിയായി മാറുന്നു. ജനസമ്മിതിയുള്ള ഭരണകൂട ആഖ്യാനങ്ങളുടെ കാര്യക്ഷമമായ നിര്‍മാണവും പ്രചാരവും വ്യാപകമായ നിയമവിരുദ്ധതയെ ന്യായീകരിക്കാനും ക്രമേണ സാധാരണവല്‍ക്കരിക്കാനും സഹായിക്കുന്നു. ഇത് ശിക്ഷാനടപടികള്‍ ഉണ്ടാവില്ലെന്ന ഉറച്ച ബോധം സൃഷ്ടിക്കുകയും അത് സ്ഥാപനങ്ങളെ ശാശ്വതമായി തകര്‍ക്കുകയും ചെയ്യുന്നു. നശിപ്പിക്കപ്പെട്ട സ്ഥാപനങ്ങള്‍ നിയമത്തെക്കാളുപരി യജമാനന്മാരുടെ താല്‍പ്പര്യങ്ങള്‍ അനുസരിക്കുന്നതിനാല്‍ സ്വേച്ഛയാ പെരുമാറുന്നു.

Also Read:സ്വപ്ന സുരേഷ് വിഷയത്തിൽ അഭിപ്രായം പറയുന്നില്ലേ എന്ന് ചോദിക്കുന്നവരോട്

അതുകൊണ്ട്, അവര്‍ വ്യക്തികളെന്ന നിലയില്‍ വിഷയമാകുന്നില്ലെങ്കിലും, അവരുടെ രാഷ്ട്രീയത്തോട് നമ്മള്‍ വിയോജിക്കുകയോ അതിനെ പുച്ഛിക്കുകയോ ചെയ്താലും, വികാസ് ദുബെയുടെ കൊലപാതകത്തെയും വരവര റാവുവിന്റെ ജീവന്‍ അപകടത്തിലാക്കുന്നതിനെയും നാം എതിര്‍ക്കണം. കാരണം, ന്യായമായ പ്രക്രിയയെ ‘അനാവശ്യ ആനുകൂല്യം’ എന്ന് പുനര്‍നിര്‍വചിക്കുമ്പോള്‍ സങ്കല്‍പ്പിക്കാവുന്ന എല്ലാ തരത്തിലുള്ള രാഷ്ട്രീയവും ഭീഷണിപ്പെടുത്തുന്നതാണ്.

  • ഡല്‍ഹി സര്‍വകലാശാലയില്‍ അധ്യാപകനാണ് ലേഖകന്‍. കാഴ്ചപ്പാട് വ്യക്തിപരം.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Varavara rao covid positive bail plea nia vikas dubey encounter killing