/indian-express-malayalam/media/media_files/2025/03/04/EqFdByV8CyiOYfyE2KTl.jpg)
യുക്രൈയ്ൻ യുദ്ധത്തിന്റെ ഏറ്റവും പുതിയ അധ്യായത്തിൽ, സംഘർഷം ലഘൂകരിക്കാനും റഷ്യയെ ഉത്തരവാദിയാക്കിക്കൊണ്ട് സംഘർഷത്തിന് സമാധാനപരമായ പരിഹാരം കാണാനും ആവശ്യപ്പെടുന്ന യൂറോപ്പിന്റെ പിന്തുണയുള്ള ഐക്യരാഷ്ട്രസഭയുടെ പ്രമേയം തടയാൻ അമേരിക്ക വോട്ട് ചെയ്തു. തൽഫലമായി, റഷ്യ, ബെലാറസ്, ഇറാൻ, ഉത്തരകൊറിയ എന്നിവയുമായും ഇസ്രായേൽ, ഹംഗറി, ആഫ്രിക്കയിലെയും പസഫിക്കിലെയും ദരിദ്രരും ആശ്രിതരുമായ ഒരു കൂട്ടം രാഷ്ട്രങ്ങളുമായും അമേരിക്ക സഖ്യത്തിലായി. അമേരിക്ക അതിന്റെ യൂറോപ്യൻ സഖ്യകക്ഷികളെ ഉപേക്ഷിച്ചതിനെക്കുറിച്ച് വളരെയധികം ചർച്ചകൾ നടക്കുമ്പോൾതന്നെ, ഗാസയിലെ ഇസ്രായേലിന്റെ യുദ്ധത്തെ അപലപിക്കാൻ വിസമ്മതിച്ചുകൊണ്ട് അടുത്തിടെ യൂറോപ്പ് ലോകത്തിന്റെ മറ്റു രാജ്യങ്ങളുടെ എതിർഭാഗത്ത് നിലയുറപ്പിച്ചു.
ലോകാഭിപ്രായത്തിനും എല്ലാ യുഎൻ ഏജൻസികളുടെയും കോടതിയുടെയും തീരുമാനങ്ങൾക്ക് എതിരായി ഗാസയിലും ലെബനനിലും നടന്ന യുദ്ധത്തെ പിന്തുണച്ചുകൊണ്ട് അമേരിക്കയ്‌ക്കൊപ്പം നിന്ന യൂറോപ്പ്, ഇപ്പോൾ ഈ അന്താരാഷ്ട്ര ക്രമത്തെ പ്രതിരോധിക്കേണ്ടിവരുന്നു. ഗാസയിൽ പടിഞ്ഞാറൻ രാജ്യങ്ങൾ ഒന്നിച്ചുനിന്നത് യുക്രൈനിലെ യുദ്ധം സൃഷ്ടിച്ച ഐക്യദാർഢ്യത്തെ പ്രതിഫലിപ്പിക്കാനും ഉറപ്പുനൽകാനുമായിരിക്കാം. എന്നാൽ , രണ്ട് യുദ്ധങ്ങളും പടിഞ്ഞാറിന്റെ ശക്തി വർദ്ധിപ്പിക്കുന്നതിനേക്കാൾ നശിപ്പിക്കാൻ കൂടുതൽ സഹായിച്ചു, കാരണം രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം മുതൽ പടിഞ്ഞാറിന് ഐക്യം നൽകിയ അന്താരാഷ്ട്ര ക്രമത്തെ അട്ടിമറിക്കുന്നതായിരുന്നു ഓരോ യുദ്ധവും.
ജിയോ-പൊളിറ്റിക്കൽ ആക്ടര്‍ എന്ന നിലയിൽ പടിഞ്ഞാറൻ രാജ്യങ്ങൾ നേരിടുന്ന ഏറ്റവും ഗുരുതരമായ ഭീഷണി റഷ്യയുടെ സൈന്യമോ ചൈനയുടെ സമ്പദ്‌വ്യവസ്ഥയോ അല്ലെന്ന് യൂറോപ്യൻ രാഷ്ട്രീയക്കാർക്ക് ഇപ്പോൾ മനസ്സിലായിത്തുടങ്ങിയിരിക്കുന്നു. യൂറോപ്പിലെ ജനപ്രിയരാഷ്ട്രീയക്കാരുടെ "പ്രിയപ്പെട്ട" ആഭ്യന്തര ശത്രുക്കളായിരുന്ന മുസ്‌ലിങ്ങളും കുടിയേറ്റക്കാരും പോലും, റഷ്യ, യുക്രൈൻ, കാനഡ, മെക്സിക്കോ എന്നിവയ്‌ക്കെതിരായ യുഎസ് നയം ഉയർത്തുന്ന ബാഹ്യ ഭീഷണിക്കും യൂറോപ്പിന്റെ സൈനിക, സാമ്പത്തിക നിലയ്ക്കും മുന്നിൽ നിസ്സാരരാണ്. ഈ വെല്ലുവിളി ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് മാത്രമായി ആരോപിക്കാൻ പ്രലോഭിപ്പിക്കുമെങ്കിലും, റിപ്പബ്ലിക്കൻ ഭരണകൂടങ്ങളേക്കാൾ ഡെമോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള ഭരണകൂടങ്ങൾക്ക് കീഴിൽ ഇത് വളരെക്കാലമായി രൂപപ്പെട്ടുവരികയാണ്.
ശീതയുദ്ധം അവസാനിച്ചതോടെ അമേരിക്കയ്ക്ക് പഴയ സഖ്യകക്ഷികളെയും ഇല്ലാതായ ശത്രുക്കളും ഒഴിവാക്കാവുന്നവയായി, കാരണം പഴയ ശത്രുക്കളില്ലാതായതോടെ പഴയ സഖ്യകക്ഷികൾക്ക് മുൻപുള്ള പ്രാധാന്യം ഇല്ലാതായി. ലോക സമ്പദ്‌വ്യവസ്ഥയെ ആഗോളവൽക്കരിക്കുന്നതിനും മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളെ യൂറോപ്യൻ യൂണിയനിലേക്ക് കൊണ്ടുവരുന്നതിനും അമേരിക്കക്കാർ യൂറോപ്പുമായി ചേർന്ന് പ്രവർത്തിച്ചതിനാൽ ഈ മാറ്റം കുറച്ചുകാലം അദൃശ്യമായിരുന്നു. എന്നാൽ ഇതിലൂടെ, രണ്ടാം ലോക മഹായുദ്ധത്തിനുശേഷം നിലവിൽ വന്ന അന്താരാഷ്ട്ര ക്രമത്തെ ഇല്ലാതാക്കി, ശത്രുക്കളെ ഐക്യരാഷ്ട്രസഭയുടെ ഭാഗമായി ഉൾപ്പെടുത്തുന്നതിനെയും അവരുമായി ഇടപഴകുന്നതിനെയും ആശ്രയിച്ചിരുന്ന ഒന്നായിരുന്നു അത്.
അത്തരം ശത്രുക്കളിൽ നിന്ന് മോചിതരായിക്കഴിഞ്ഞാൽ, സെർബിയ, ഇറാഖ് തുടങ്ങിയ സ്ഥലങ്ങളിൽ യുഎസ് നേതൃത്വത്തിലുള്ള സേനയുടെ ഏകപക്ഷീയമായ സൈനിക നടപടിയിലൂടെ ഐക്യരാഷ്ട്രസഭ പ്രതിനിധീകരിക്കുന്ന അന്താരാഷ്ട്ര ക്രമം മാറ്റിനിർത്തപ്പെടാൻ സാധ്യതയുണ്ട്. ആഗോളവൽക്കരിക്കപ്പെട്ട ഒരു സമ്പദ്‌വ്യവസ്ഥയിൽ നിന്ന് വിമതരായ രാഷ്ട്രങ്ങളെ, രാഷ്ട്രീയ സ്വാധീനമുള്ളതും ഭരണകൂടങ്ങളുടെയോ രാഷ്ട്രത്തിന്റെയോ ഭാഗമല്ലാതെയുള്ളവരുമായ ഒഴിവാക്കാൻ ശ്രമിച്ചു ഏകപക്ഷീയമായ ഉപരോധങ്ങളുമായി ഇവ പലപ്പോഴും ബന്ധപ്പെട്ടിരുന്നു. അപൂർവ്വമായി മാത്രം വിയോജിപ്പുകൾ പ്രകടിപ്പിച്ച യൂറോപ്പ്, ഈ നീക്കങ്ങളിൽ നിന്ന് നേട്ടമുണ്ടാകുമെന്ന് കരുതി അമേരിക്കയെ പിന്തുണച്ചു. അന്താരാഷ്ട്ര ക്രമം തകർക്കുന്നത് ക്രമേണ അവരെ സഖ്യകക്ഷികളല്ല, സാമന്തന്മാരാക്കി മാറ്റുമെന്ന് ആ രാജ്യങ്ങളുടെ നേതൃത്വം മനസ്സിലാക്കിയില്ല.
ശീതയുദ്ധത്തിന്റെ അവസാനത്തോടെയുണ്ടായ ഈ മാറ്റം അമേരിക്കക്കാർക്കും യൂറോപ്യന്മാർക്കും ഒരുപോലെ ആഭ്യന്തരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. സോവിയറ്റ് ഭീഷണിയെ നേരിടുന്നതിൽ നിർണായകമായ ജനകീയ പിന്തുണ അവരുടെ രാജ്യങ്ങൾക്ക് ആവശ്യമില്ലായിരുന്നു. കെയ്‌നീഷ്യനിസത്തെയും ക്ഷേമരാഷ്ട്രത്തെയും ഉപേക്ഷിച്ച് മൂലധനത്തിന്റെ ആഗോളവൽക്കരണത്തിലൂടെ ഇത് പ്രകടമായി. അത് ഉൽപ്പാദന മേഖലയെ ഏഷ്യയിലേക്ക് മാറ്റുകയും പഴയ വ്യാവസായിക തൊഴിലാളിവർഗത്തെയും അതോടൊപ്പം മുഴുവൻ സാമൂഹിക ഘടനയെയും ഛിന്നഭിന്നമാക്കുകയും ചെയ്തു. എന്നാൽ പരമ്പരാഗത മേഖലകളില്ലാതെയായപ്പോൾ , ആഭ്യന്തര രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം പോലെ തന്നെ നിരർത്ഥകമായി.
ആഗോളവൽക്കരണം ആഭ്യന്തര വിഷയങ്ങളെയും അന്താരാഷ്ട്ര വിഷയങ്ങളെയും വേർതിരിക്കുന്നത് അസാധ്യമാക്കുന്ന ഒരു അവസ്ഥയിലേക്ക് നയിച്ചു.ലോകമെമ്പാടുമുള്ള സ്വതന്ത്ര വ്യാപാര കരാറുകളിലും യുദ്ധങ്ങളിലും സൈനിക ഇടപെടലുകളിലും അന്താരാഷ്ട്ര പരിഗണനകൾക്കായി രാഷ്ട്രീയക്കാർ ആഭ്യന്തര ആവശ്യങ്ങൾ കൂടുതൽ കൂടുതൽ കൈയ്യൊഴിയുമ്പോൾ, തീവ്രവാദവും കുടിയേറ്റവും സംബന്ധിച്ച ജനപ്രിയ ധാരണയിൽ ഈ അതിർവരമ്പുകളില്ലാതായി. ഇറാഖിലെയും ഗാസയിലെയും പോലുള്ള ഇടപെടലുകളെ ശക്തമായി എതിർക്കുന്ന പാശ്ചാത്യലോകത്തെ പൊതുജനാഭിപ്രായം, വേതന പ്രശ്‌നങ്ങൾക്കും ആഭ്യന്തര ശത്രുക്കൾക്കെതിരായ സാംസ്കാരിക യുദ്ധങ്ങൾക്കും അനുകൂലമായി അത്തരം കാര്യങ്ങളെക്കുറിച്ചുള്ള രാഷ്ട്രീയ ചർച്ചകളിൽ നിന്ന് പതിവായി ഒഴിവാക്കപ്പെടുന്നു.
ഗണ്യമായതും ദീർഘകാലമായി നിലനിൽക്കുന്നതുമായ തിരഞ്ഞെടുപ്പ് മണ്ഡലങ്ങളെ പ്രതിനിധീകരിക്കാതെ, അമേരിക്കയിലെയും യൂറോപ്പിലെയും രാഷ്ട്രീയ പാർട്ടികൾ ദുർബലമായിരിക്കുന്നു, ഇപ്പോൾ സാഹസികർക്ക് അവ ഏറ്റെടുക്കാൻ കഴിയും. 2016 ൽ ട്രംപ് അവരുടെ പഴയ വരേണ്യവർഗത്തെ പുറത്താക്കി പാർട്ടി ഏറ്റെടുത്തപ്പോൾ റിപ്പബ്ലിക്കൻമാർക്ക് സംഭവിച്ചത് ഇതാണ്. മറ്റിടങ്ങളിൽ, ആദരിക്കപ്പെട്ടിരുന്ന പാർട്ടികളുടെ തകർച്ചയും പുതിയവയുടെ സൃഷ്ടിയും ഏതാണ്ട് ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നത് നമുക്ക് കാണാൻ കഴിയും, ഫ്രാൻസ് ഈ പ്രക്രിയയുടെ ഒരു നല്ല ഉദാഹരണമാണ്. അതേസമയം, പതിവ് പാർട്ടി രാഷ്ട്രീയത്തിൽ നിന്ന് അകന്നു നിൽക്കുന്നതായി തോന്നുന്ന, വോട്ടർമാർക്കിടയിൽ വർദ്ധിച്ചുവരുന്ന സ്വീകാര്യതയുള്ള തീവ്ര വലതുപക്ഷം പൊതുജനാഭിപ്രായത്തിന്റെ വികലമായ ദർശനങ്ങൾ അവതരിപ്പിക്കുന്നു.
ഈ സംഭവവികാസങ്ങളുടെ പരിസമാപ്തിയെ പ്രതിനിധീകരിക്കുന്ന ട്രംപ്, തന്റെ സുഹൃത്തുക്കൾ, ബന്ധുക്കൾ, സെൻസർഷിപ്പിന്റെ ഒരു പുതിയ രൂപമായ അൽഗോരിതങ്ങൾ വഴി പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്ന ടെക് പ്രഭുക്കന്മാർ എന്നിവരെ ശാക്തീകരിക്കാൻ വേണ്ടി മാത്രം വിശ്വാസം നഷ്ടപ്പെട്ട "ഡീപ് സ്റ്റേറ്റ്", "മുഖ്യധാരാ മാധ്യമങ്ങൾ" എന്നിവയ്‌ക്കെതിരെ ആഞ്ഞടിക്കുന്നു. ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കുക, ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുക തുടങ്ങിയ ദീർഘകാലമായി ആവശ്യമായ രാഷ്ട്രീയ ആവശ്യങ്ങളെ അദ്ദേഹം ഏറ്റവും മോശമായ രീതിയിൽ കൈകാര്യം ചെയ്യുന്നു, ഒരു സ്ഥലം വംശീയമായി ശുദ്ധീകരിക്കാനും മറ്റൊരിടത്തെ ധാതു അവകാശങ്ങൾ നേടാനുമുള്ള നീക്കങ്ങളുമായി. അതേസമയം തന്നെ, ഈ അധികാര പ്രകടനം അമേരിക്കയുടെ രാഷ്ട്രീയ വ്യവസ്ഥയെപ്പോലെ തന്നെ അതിന്റെ സ്വന്തം ദൗർബല്യത്തെയും അദൃശ്യമാക്കുന്നു.
ഭീകരതയ്‌ക്കെതിരായ യുദ്ധത്തിനുശേഷം ഓരോ ഭരണകൂടവും പ്രസിഡന്റിനുള്ള അധികാരത്തിൽ വരുത്തിയ ക്രമാനുഗതമായ വർദ്ധനവിൽ നിന്ന് ട്രംപ് പ്രയോജനം നേടിയിട്ടുണ്ടെങ്കിലും, കോൺഗ്രസിനെതിരെ അദ്ദേഹം നേരിട്ട് അത് പ്രകടിപ്പിച്ചത്, രാജവാഴ്ചയെക്കുറിച്ചുള്ള കാഴ്ചപ്പാടുമായി താരതമ്യപ്പെടുത്തുമ്പോൾ ,പതിനെട്ടാം നൂറ്റാണ്ടിലെ വെസ്റ്റ്മിൻസ്റ്റർ മാതൃകയിലുള്ള യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച പാർലമെന്ററി ജനാധിപത്യം എത്രത്തോളം മികച്ചതാണെന്ന് നമുക്ക് കാണിച്ചുതരുന്നു. പുതിയ അമേരിക്കൻ സാമ്രാജ്യത്തിനായുള്ള തന്റെ മാതൃകയായി വില്യം മക്കിൻലിയെ സ്വീകരിച്ചുകൊണ്ട് ട്രംപിനെ പിന്തുടരാനാണ് നിരീക്ഷകർ ശ്രമിക്കുന്നതെങ്കിലും , കൂടുതൽ യാഥാർത്ഥ്യബോധമുള്ള അനുമാനം ആഫ്രിക്കയും ഏഷ്യയും ചേർന്ന് യൂറോപ്പിനെ ഒഴിവാക്കുന്ന ഒരു അർദ്ധഗോളാകൃതിയിലുള്ള ആധിപത്യത്തിൽ നിർമ്മിച്ച അമേരിക്കയുടെ ശക്തിയെക്കുറിച്ചുള്ള ജെയിംസ് മൺറോയും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുമായിരിക്കും.
കാനഡ, മെക്സിക്കോ, പനാമ, ഗ്രീൻലാൻഡ് എന്നിവയെ അമേരിക്കൻ അധികാരത്തിന് കീഴ്പ്പെടുത്താനുള്ള ട്രംപിന്റെ ശ്രമങ്ങൾ, നേരത്തെ പറഞ്ഞതുപോലെ അമേരിക്കൻ സഹായത്തിന് പ്രത്യേക അവകാശവാദമൊന്നുമില്ലാത്ത ലോകത്തേക്ക് യൂറോപ്പിനെ കൈയ്യൊഴിഞ്ഞുകൊണ്ട് പടിഞ്ഞാറൻ അർദ്ധഗോളത്തിനായുള്ള പുതിയ മൺറോ സിദ്ധാന്തം രൂപീകരിക്കുന്നത് പോലെയാണ് തോന്നുന്നത്. മൺറോ സിദ്ധാന്തം അമേരിക്കയുടെ ഉയർച്ചയെ സൂചിപ്പിച്ചിരുന്നെങ്കിലും, അതിന്റെ ആവർത്തനം അതിന്റെ തകർച്ചയുടെ ഒരു പ്രകടനമാണ്. ഇന്ത്യ, റഷ്യ, ചൈന എന്നിവയ്ക്ക് ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നിവയേക്കാൾ കൂടുതൽ അനുകൂല പരിഗണന ലഭിക്കാൻ സാധ്യതയുള്ള ലോകത്തിന്, യുഎസ് ആധിപത്യം എന്ന പാശ്ചാത്യ ആശയം അതോടൊപ്പം ഇല്ലാതാകുന്നു. അമേരിക്കയുടെ എതിരാളികളാകാൻ കഴിയുന്നില്ലെങ്കിൽ, അമേരിക്കയുടെ സാമന്തരാജ്യ പദവിക്ക് യൂറോപ് ഇപ്പോൾ വലിയ വില നൽകേണ്ടിവരും.
ട്രംപ് ഭരണകൂടം ആരംഭിച്ച നയങ്ങൾക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെങ്കിലും അവ വിജയിക്കാൻ സാധ്യതയില്ല.
ആഗോളവൽക്കരണം പാശ്ചാത്യലോകത്തിന് പുറത്തുള്ള ലോകത്ത് പുതിയ സാമ്പത്തിക, സൈനിക ശക്തികളുടെ ആവിർഭാവത്തിന് കാരണമായിട്ടുണ്ട്, യൂറോപ്പ് ആയിരുന്നതുപോലെ അമേരിക്കയുടെ സഖ്യകക്ഷികളായി സേവിക്കാൻ പുതിയ ശക്തികളെ നിർബന്ധിക്കാൻ കഴിയില്ല. അമേരിക്കയിലും യൂറോപ്പിലും തീവ്ര വലതുപക്ഷത്തിന്റെ ശക്തി, പടിഞ്ഞാറിന്റെ പതനത്തെ അവർ തിരിച്ചറിയുന്നതിനെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ അത് ആ പതനത്തിന്റെ ഒരു ലക്ഷണം കൂടിയാണ്, മാത്രമല്ല അത് ആ വളർച്ചയെ ത്വരിതപ്പെടുത്തുകയേ ഉള്ളൂ. പക്ഷേ, അത് ആ അധഃപതനത്തിന്റെ ഒരു ലക്ഷണം കൂടിയാണ്, അത് തകർച്ചയെ വേഗത്തിലാക്കുക മാത്രമേ ചെയ്യൂ. വംശം, മതം, നാഗരികത എന്നിവ പടിഞ്ഞാറിനെ നിർവചിക്കാൻ തുടങ്ങിയിരിക്കുന്നു, അതിനാൽ അവർക്ക് ഇനി അന്താരാഷ്ട്ര ക്രമത്തിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയില്ല; പകരം അത് അതിനെ നശിപ്പിക്കാൻ തീരുമാനിച്ചു.
ഓക്സ്ഫോഡ് സർവകലാശാലയിലെ ഇന്ത്യൻ ചരിത്ര പ്രൊഫസറാണ് ലേഖകൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.