/indian-express-malayalam/media/media_files/uploads/2023/10/Nobel-Prize-1-1.jpg)
നോബൽ ഫൗണ്ടേഷൻ നടപ്പിലാക്കേണ്ട ആദ്യത്തേതും ഏറ്റവും നിർണായകവുമായ മാറ്റം നോമിനേഷൻ പ്രക്രിയ പരസ്യമാക്കുക എന്നതാണ്
ഫ്രഞ്ച് എഴുത്തുകാരൻ ഴാങ് പോൾ സാർത്രിന് 1964-ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചപ്പോൾ, പുരസ്കാരം നിരസിച്ച ചരിത്രത്തിലെ രണ്ട് വ്യക്തികളിൽ ഒരാളായി അദ്ദേഹം മാറി. ഒരു ആഗോള സ്ഥാപനത്തിന്‍റെ ബന്ധത്തിലൂടെ തന്‍റെ വായനക്കാരെ സ്വാധീനിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അവർഡ് നിഷേധിച്ച തന്‍റെ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് സാർത്ര് പറഞ്ഞു, 'ഞാൻ സ്വയം ജീൻ പോൾ സാർത്ര് എന്ന് ഒപ്പിടുന്നത് പോലെയല്ല, നൊബേൽ സമ്മാന ജേതാവ് സ്വയം ജീൻ പോൾ സാർത്ര് എന്ന് ഒപ്പിടുന്നത്,' എന്ന് അദ്ദേഹം പറഞ്ഞു.
നിരാകരണം പ്രധാന വാർത്തയായി, എന്നാൽ 1901-ൽ സ്ഥാപിതമായ നൊബേൽ സമ്മാനത്തിനൊപ്പം വിവാദങ്ങളുടെ ചരിത്രവുമുണ്ട്. സാഹിത്യ സമ്മാനത്തിൽ അമേരിക്കൻ വിരുദ്ധ, റഷ്യൻ വിരുദ്ധ പക്ഷപാതം, വംശഹത്യ, കൂട്ടക്കൊല എന്നിവയിൽ കുറ്റാരോപിതരായ വ്യക്തികൾക്ക് സമാധാന സമ്മാനം നൽകിയതിന്, ശാസ്ത്രത്തിൽ അന്തർലീനമായ സഹവർത്തിത്വത്തെ അവഗണിച്ച്, ഓരോ വർഷവും കൃത്യമായി മൂന്ന് വ്യക്തികൾക്ക് അവാർഡ് നൽകുന്നത് - മൊത്തത്തിലുള്ള യൂറോകേന്ദ്രീകമായത് കൂടാതെ - വെളുത്ത, പുരുഷ പക്ഷപാതം, അങ്ങനെയൊക്കെയായി വിവാദങ്ങളിൽ ഉൾപ്പെട്ടതാണ് . 'ഞങ്ങൾക്ക് എല്ലായ്പ്പോഴും വിമർശനം നേരിടേണ്ടി വരും,' എന്ന് ഈ വർഷത്തെ സാഹിത്യ സമ്മാനകമ്മിറ്റി ചെയർപേഴ്‌സൺ ആൻഡേഴ്‌സ് ഓൾസൺ വ്യംഗാത്മകമായി, അഭിപ്രായപ്പെട്ടു,
സമ്മാനത്തിന്‍റെ ചരിത്രത്തിലെ ലിംഗഭേദത്തിന്‍റെയും വംശീയ വൈവിധ്യത്തിന്‍റെയും അഭാവത്തെ കുറിച്ചുള്ള ചോദ്യത്തിന് 2019-ൽ നോബൽ ഫൗണ്ടേഷന്‍റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് വൈസ് ചെയർമാൻ ഗോറാൻ ഹാൻസൺ നിസ്സഹായമായ ആത്മാർത്ഥതയോടെ, സമാനമായ നിലപാട് മുന്നോട്ടു വച്ചു. വിജയികളെ നാമനിർദ്ദേശം ചെയ്യുന്ന കൂടുതൽ സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും അടുത്തിടെ ഉൾപ്പെടുത്തിയതിനെ ഉദ്ധരിച്ച്, വൈവിധ്യവും പ്രധാനമാണ്, എന്നാൽ യഥാർത്ഥത്തിൽ പ്രധാനം ഒരു വ്യക്തിയുടെ സാങ്കേതികമോ അല്ലെങ്കിൽ കലാപരമായോ ഉള്ള നേട്ടമാണ്. സൂചന വ്യക്തമാണ്: ഒരാൾക്ക് അവരുടെ വംശമോ ലിംഗഭേദമോ കാരണം സമ്മാനം നൽകുന്നത് പുരസ്കാരത്തെ ദുർബലപ്പെടുത്തുന്നു.
തീർച്ചയായും അത് ശരിയാണ്. അതു കൊണ്ടാണ് ആരും അത് ആവശ്യപ്പെടാത്തത്. നൊബൽ ഫൗണ്ടേഷന്‍റെ നാമനിർദ്ദേശ പ്രക്രിയയിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനുള്ള ലളിതമായ നടപടികളുടെ ആവശ്യമാണ് ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യം മുതൽ വിമർശകർ ആവശ്യപ്പെട്ടത്. ഇത് പറയുമ്പോൾ ഇതുമായി ബന്ധപ്പെട്ട് ചില കണക്കുകൾ നോക്കാം.
ഇതു വരെയുള്ള 141 സമാധാന പുരസ്‌കാര ജേതാക്കളിൽ 19 പേർ മാത്രമാണ് സ്ത്രീകൾ. 119 സാഹിത്യ ജേതാക്കളിൽ 17 പേർ മാത്രം സ്ത്രീകൾ; 227 മെഡിസിൻ ജേതാക്കളിൽ 13 ഉം; 192 രസതന്ത്ര ജേതാക്കളിൽ എട്ട് പേരും; 224 ഭൗതികശാസ്ത്ര ജേതാക്കളിൽ, നാലു പേരും; 93 സാമ്പത്തിക ശാസ്ത്ര ജേതാക്കളിൽ മൂന്ന് പേർ മാത്രമാണ് സ്ത്രീകൾ.
യുനെസ്‌കോയുടെ 2019ലെ റിപ്പോർട്ട് അനുസരിച്ച്, സ്‌ത്രീകൾക്ക് ഈയിടെ മാത്രമാണ് സയൻസ് , ടെക്നോളജി, എൻജിനിയറിങ് , മാത്സ് (STEM) എന്നീ ഫീൽഡുകളിൽ പ്രവേശനം ലഭിച്ചിട്ടുള്ളതെന്നും അതിനാൽ അവരുടെ സംഭാവനകൾ അവാർഡുകളിൽ പ്രതിഫലിപ്പിക്കാൻ സമയമെടുക്കുമെന്ന ഹാൻസന്റെ വാദം ഭാഗികമായി ശരിയാണ് - 2019 ലെ യുനെസ്‌കോ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഗവേഷകരിൽ 30 ശതമാനത്തിൽ താഴെമാത്രമാണ് സ്ത്രീകളുടെ പ്രാതിനിധ്യം.
2016 ലെ ഒരു പഠനമനുസരിച്ച്, ടെന്യൂയേഡ് പ്രൊഫസർമാർക്ക് ( യൂണിവേഴ്സിറ്റിയിലെ അധ്യാപക ജോലി നഷ്ടപ്പെടാതെ തന്നെ അക്കാദമിക് ഗവേഷണം നടത്താനുള്ള പ്രത്യേകമായ നിയപരവും ഭരണപരവുമായ പ്രത്യേക പദവി) നൊബൽ സമ്മാനം ലഭിക്കുന്നു, കൂടാതെ എല്ലാ വിഭാഗങ്ങലെയും ഉൾക്കൊള്ളുന്ന അമേരിക്കയിലെ കോളേജുകളിൽ പോലും കുറച്ച് ടെന്യൂയേഡ് പ്രൊഫസർഷിപ്പുകൾ മാത്രമാണ് സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും ലഭിക്കുന്നത്. ചരിത്രപരമായി കറുത്ത വംശജരായ ശാസ്ത്രജ്ഞർ വെള്ളക്കാരായ ശാസ്ത്രജ്ഞരേക്കാൾ കുറവ് ഗവേഷണ വിഷയങ്ങളാണ് സ്കോർ ചെയ്തിട്ടുള്ളത്, അതിനാൽ അവർക്ക് ഫണ്ടിങ് കുറവാണ്. ഭൗതികശാസ്ത്രത്തിൽ ബിരുദം നേടുന്നതിൽ 20 ശതമാനവും പി എച്ച് ഡി നേടുന്നതിൽ 18 ശതമാനവും സ്ത്രീകളാണെന്ന് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സ് അഭിപ്രായപ്പെടുന്നു, 1975 മുതൽ 10 ശതമാനത്തിലധികം വർദ്ധനവ് കാണാമെങ്കിലും ഭൗതികശാസ്ത്ര സമ്മാനത്തിൽ ആ അനുപാതം ദയനീയമാണ്
അമേരിക്കൻ നാഷണൽ സയൻസ് ഫൗണ്ടേഷന്റെ 2014-ലെ ഒരു പഠനത്തിൽ മനഃശാസ്ത്രത്തിലും സാമൂഹിക ശാസ്ത്രത്തിലും തൊഴിലെടുക്കുന്നവരുടെ എണ്ണത്തിൽ പകുതിയിലധികം സ്ത്രീകളാണെന്ന് കണ്ടെത്തി. ഈ വിടവ് രേഖപ്പെടുത്തുന്ന നിരവധി പഠനങ്ങൾ ഉണ്ടായിരുന്നിട്ടും - പുരുഷന്മാർ പുരുഷന്മാരെ ഉദ്ധരിക്കാനുള്ള പ്രവണതയാണ് കാണിക്കുന്നത് - സാമൂഹിക മാറ്റങ്ങൾ നൊബേലിന്റെ അംഗീകാരദ്യോതകമായ പ്രവർത്തനങ്ങളെ മറികടന്നു. നോമിനേഷൻ പ്രക്രിയയിൽ ഫൗണ്ടേഷൻ കൂടുതൽ സ്ത്രീകളെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ, എത്ര പേർ, ഏതൊക്കെ പ്രദേശങ്ങളിൽ നിന്ന്, ഏതൊക്കെ സർവകലാശാലകളിൽ നിന്ന്? ഈ വിവരങ്ങൾ ലഭ്യമല്ല.
നൊബൽ ഫൗണ്ടേഷൻ നടപ്പിലാക്കേണ്ട ആദ്യത്തേതും ഏറ്റവും നിർണായകവുമായ മാറ്റം നോമിനേഷൻ പ്രക്രിയ പരസ്യമാക്കുക എന്നതാണ്. നിലവിൽ, നോമിനേറ്റർമാരും നോമിനികളും രഹസ്യമായി തുടരുന്നു, വിജയിയെ പ്രഖ്യാപിച്ച് 50 വർഷത്തിനുശേഷം മാത്രമാണ് രണ്ട് ലിസ്റ്റുകളും പുറത്തുവിടുന്നത്. ഓൺലൈൻ മൊബിലൈസേഷന്റെയും അശ്രാന്തമായ ആവശ്യങ്ങളുടെയും കാലത്ത് - പരിഗണിക്കപ്പെട്ടവരെ വെളിപ്പെടുത്താതെ ഏറ്റവും മികച്ചവരെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു അവാർഡ് മോശം രീതി മാത്രമല്ല, സുഖകരമല്ലാത്ത പബ്ളിക് റിലേഷൻസ് സമീപനവുമാണ്.
രണ്ടാമതായി, മുൻകാല നോമിനികളുടെയും നോമിനേഷനുകളുടെയും ആർക്കൈവുകൾ വെളിപ്പെടുത്തണം. ഈ സാഹചര്യത്തിൽ വൈവിധ്യത്തിന് പ്രസക്തിയുണ്ടാകും. അവാർഡ് പ്രക്രിയ രഹസ്യമാക്കി വെക്കുന്ന കാലം അവസാനിച്ചതിനുശേഷം, പുറത്തുവന്ന വിവരം അനുസരിച്ച്, ഒരിക്കൽ പോലും അവാർഡ് ലഭിക്കാതെ പോയ ഓസ്ട്രിയൻ ഭൗതികശാസ്ത്രജ്ഞയായ ലിസ് മെയ്റ്റ്നർ 48 തവണ നാമനിർദ്ദേശം ചെയ്യപ്പെട്ടതായി കണ്ടെത്തി. 1950-ൽ, സമ്മാനം ആരംഭിച്ച് നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ നൊബേല്‍ സമ്മാനം ലഭിക്കുന്നത്. ആഫ്രിക്കൻ-അമേരിക്കൻ രാഷ്ട്രീയ ശാസ്ത്രജ്ഞനായ റാൽഫ് ബഞ്ചെ ആയിരുന്നു ആദ്യമായി നൊബേലിന് അർഹനായത്, 16 കറുത്തവർഗ്ഗക്കാർ മാത്രമാണ് അദ്ദേഹത്തിന് ശേഷം ഈ അവാർഡ് ലഭിച്ചത്. സമ്മാനാർഹരായ ഏഷ്യക്കാരുടെ എണ്ണം അൽപ്പം മെച്ചപ്പെട്ടതാണ്. എല്ലാ മേഖലകളിലുമായി ആകെ 77 പേർക്ക് പുരസ്കാരം ലഭിച്ചു. എന്നാൽ മൊത്തം 965 സമ്മാന ജേതാക്കളിൽ എട്ട് ശതമാനം മാത്രമാണിത്.
മൂന്നാമതായി, ശാസ്ത്ര സമൂഹത്തിന്റെ ആവശ്യം ശ്രദ്ധിക്കുകയും വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നീ വിഷയങ്ങളിൽ മൂന്ന് വ്യക്തികൾക്ക് മാത്രമായി സമ്മാനങ്ങൾ നൽകുന്ന രീതി ഒഴിവാക്കുക. സാമ്പത്തിക ശാസ്ത്രവും സമാധാന സമ്മാനങ്ങളും സംഘടന/ സ്ഥാപനങ്ങൾക്കും നൽകാറുണ്ട് - എന്തുകൊണ്ട് ശാസ്ത്രത്തിനുള്ള സമ്മാനം അങ്ങനെ നൽകാൻ കഴിയില്ല? 2008-ലെ ഭൗതികശാസ്ത്ര സമ്മാനം ഹിഗ്‌സ് ബോസോൺ കണിക കണ്ടുപിടിച്ചതിന് മൂന്ന് ശാസ്ത്രജ്ഞർക്ക് നൽകിയപ്പോൾ വ്യാപകമായ വിമർശിക്കപ്പെട്ടിരുന്നു, അവരുടെ ഗവേഷണ പ്രബന്ധങ്ങളിൽ 15 പേജുകളിലായി നിരവധി പേരുകൾ രേഖപ്പെടുത്തിയിരുന്നിട്ടും മൂന്ന് പേർക്കായി അവാർഡ് നൽകിയതായിരുന്നു വിമർശന വിധേയമായത്.
"ഒരു നൂറ്റാണ്ട് മുമ്പ് ഒരു പേറ്റന്റ് ഗുമസ്തൻ തന്റെ ഒഴിവുസമയങ്ങളിൽ ആപേക്ഷികതാ സിദ്ധാന്തം തെളിയിച്ചു, ഹിഗ്സ് ബോസോൺ കണ്ടെത്തുന്നതിന് പതിറ്റാണ്ടുകളുടെ ആസൂത്രണവും 6,000 ഗവേഷകരുടെ പ്രയത്നവുമാണ്. ഒരു വ്യക്തിക്കോ - മൂന്നംഗങ്ങൾക്കോ , പോലും - നൈതികമായി ഇതിനുള്ള എല്ലാ ക്രെഡിറ്റും അവകാശപ്പെടാൻ കഴിയില്ല.ഇന്ന് ശാസ്ത്ര കണ്ടുപിടുത്തങ്ങൾക്ക് ഒപ്പമുള്ള , നിരവധി വ്യക്തികളുടെ-ശക്തമായ അന്താരാഷ്ട്ര സഹകരണങ്ങൾക്ക് അടിവരയിട്ട്, സയന്റിഫിക് അമേരിക്കൻ ജേണൽ വാദിക്കുന്നു.
നൊബേൽ നിരസിച്ച് വർഷങ്ങൾക്ക് ശേഷം, തനിക്ക് സമ്മാനം നൽകിക്കൊണ്ട് തന്റെ കൊളോണിയൽ വിരുദ്ധ, മാർക്സിസ്റ്റ് ആക്ടിവിസം "മറച്ചുവെക്കാൻ" നോബൽ സമ്മാനത്തിന്റെ പിന്നിലെ "ബൂർഷ്വാ സ്ഥാപനം" ആഗ്രഹിക്കുന്നുവെന്ന് സാർത്ര് പരിഹസിച്ചു. ഇന്ന്, സാർത്രില്ല, പക്ഷേ, വിയോജിപ്പുകൾക്കപ്പുറം കൂടുതൽ ആശയങ്ങളെ അംഗീകരിക്കാനും പിന്തുണയ്ക്കാനം ഫൗണ്ടേഷൻ അതിവേഗം മുന്നോട്ട് വരേണ്ടതുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.