scorecardresearch

റിമോട്ടും കീയും വരിക്കാരുടെ കൈവശമാണ്

ട്രായിയുടെ (TRAI) പുതിയ നിയമപ്രകാരം പ്രക്ഷേപകർ ഓരോ ചാനലുകളായി ഉപഭോക്താവിന് നൽകണം. ഇത് വരിക്കാരന് ഒരു ചാനൽ മാത്രം തിരഞ്ഞെടുക്കാൻ പോലുമുള്ള സ്വാതന്ത്ര്യം നൽകുന്നു

നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് നിറവും നിങ്ങൾക്ക് തിരഞ്ഞെടുക്കാം, അത് കറുത്ത നിറമാകുന്നിടത്തോളം- ഹെൻറി ഫോർഡ്, ഫോർഡ് മോഡൽ റ്റിയെ കുറിച്ച് പറഞ്ഞത്.

ഉപഭോക്താവ് രാജാവാണ്. രാജാവിന് നല്ല ജീവിതം ലഭിക്കുന്നത് അയാൾക്ക് ഭരിക്കാൻ സാധിക്കുമ്പോഴാണ്. നിർഭാഗ്യവശാൽ പ്രക്ഷേപണ മേഖല ഇത്രയും കാലം പ്രക്ഷേപകരും, വമ്പൻ വിതരണ വേദികളും, തദ്ദേശ കേബിൾ ദാതാക്കളുമാണ് ഭരിച്ചിരുന്നത്, ഓരോരുത്തരും അവരവരുടെ മേഖലയിലെ ഉന്നതരെപോലെ.

പ്രക്ഷേപണ നിയന്ത്രകരായ ട്രായ് (TRAI) അടുത്തിടെ സ്വീകരിച്ച തീരുമാനങ്ങൾ, ഉപഭോക്താവിന് അധികാരം കൊടുക്കുന്ന തരത്തിലുള്ളതും, മാർക്കറ്റിൽ സുതാര്യതയും, സൗജന്യവും, ഉത്തമവുമായ മത്സരം കൊണ്ടുവരികയും ചെയ്യുന്നതാണ്. ഇത് വരിക്കാരന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നൽകി.

സെറ്റ് ടോപ് ബോക്സിന്റെ റിമോട്ട് ആദ്യമേ തന്നെ ഉപഭോക്താവിന്റെ കയ്യിലായിരുന്നു എന്ന് നിങ്ങൾക്ക് പറയാം. സത്യം തന്നെയാണ്, എന്നാൽ അതിലെ ചാനലുകൾ മറ്റൊരാളാണ് നിശ്ചയിച്ചിരുന്നതെങ്കിലോ. അത് ശരിയായ തിരഞ്ഞെടുപ്പല്ല? അതോ ആണോ?

പ്രക്ഷേപണവും അതിന്റെ വിതരണവും, ഒരു റസ്റ്ററന്റും അവിടെ ഭക്ഷണം വിതരണം ചെയുന്ന രീതിയുമായി താരതമ്യം ചെയ്ത് നമുക്ക് മനസിലാക്കാം. ഒരു റസ്റ്ററന്റ്, ഏതാനും വിഭവങ്ങൾ മാത്രം തിരഞ്ഞെടുത്തു കഴിക്കാൻ സാധിക്കുന്ന, ഒരു വലിയ ബുഫേ നൽകാം. ശരാശരി മനുഷ്യരെല്ലാം കഴിക്കുന്നത് ഒരുപോലെയായിരിക്കും. അതിനാൽ തന്നെ ഈ ആശയം നല്ല രീതിയിൽ നടക്കും. ഇതുകാരണം റസ്റ്ററന്റിന് കാര്യങ്ങൾ വേഗത്തിലാക്കാം, കാരണം ഓരോരുത്തർക്കായി ഭക്ഷണം വിളമ്പുന്ന പണം ലഭിക്കാമല്ലോ.

നേരത്തെ തീരുമാനിച്ചൊരു മെനു റസ്റ്ററന്റുകൾ നിങ്ങൾക്ക് നൽകാം, അതിൽ ചില സാധനങ്ങൾ മാത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്ക് തരികയും, അതിന്റെ മൊത്തമായ വില, ആ മെനുവിലെ ഓരോ സാധനങ്ങളുടെ വിലയുടെ മൊത്തം തുകയേക്കാൾ കുറവുമായിരിക്കും. ഇതും പ്രാവർത്തികമാണ്, കാരണം ആ മെനുവിൽ ഉൾപ്പെടുത്തിയിട്ടുള്ള മിക്ക സാധനങ്ങളും നിങ്ങൾ കഴിക്കും. പക്ഷേ ആ മെനുവിലുളള ഏഴ് സാധനങ്ങളിൽ നിങ്ങൾക്ക് രണ്ടെണ്ണം മാത്രം മതിയെങ്കിൽ അത് മാത്രം കഴിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്ക് ഉണ്ടാവുകയും വേണം, കൂടാതെ നേരത്തെ തീരുമാനിച്ചു നൽകിയ മെനുവിന് നൽകുന്ന പണത്തേക്കാൾ അത് കൂടുകയും ചെയ്യരുത്.

ട്രായിയുടെ (TRAI) പുതിയ നിയമപ്രകാരം പ്രക്ഷേപകർ ഓരോ ചാനലുകളായി ഉപഭോക്താവിന് നൽകണം. ഇത് വരിക്കാരന് ഒരു ചാനൽ മാത്രം തിരഞ്ഞെടുക്കാൻ പോലുമുള്ള സ്വാതന്ത്ര്യം നൽകുന്നു. ഇന്നത്തെ കാലത്തേ ഡിജിറ്റൽ സെറ്റ് ടോപ് ബോക്സ് ഈ സംവിധാനത്തിന് ഉതകുന്ന വിധത്തിലാണ് നിർമിച്ചിരിക്കുന്നത്. പിന്നെന്തുകൊണ്ട് ഉപഭോക്താവിന് ആ സ്വാതന്ത്ര്യം നൽകിക്കൂടാ. ഇതാണ് ട്രായിയുടെ (TRAI) പുതിയ നിയമങ്ങളുടെ കാതൽ.

ഇനി നിങ്ങൾ റസ്റ്ററന്റിൽ നിന്നും ഭക്ഷണം എത്തിക്കാൻ, ഭക്ഷണം വീട്ടിൽ എത്തിക്കുന്ന ഒരു സംവിധാനം ഉപയോഗിച്ചു എന്ന് കരുതുക. അവർ പൊതുവായി ഭക്ഷണം വീട്ടിലെത്തിക്കുന്നതിന് ചെറിയൊരു തുക ഈടാക്കും.

ഓരോ വിഭവങ്ങൾ നൽകുന്നതിന് പകരം റസ്റ്ററന്റിന് ഒരിക്കലും അവരുടെ പ്രാതലിനു വിളമ്പിയ എല്ലാ വിഭവങ്ങളും നമ്മളെ അടിച്ചേൽപ്പിക്കാൻ സാധിക്കില്ല. അത് അസംബന്ധമായിരിക്കും. അതുകാരണം ട്രായ് തങ്ങളുടെ നിയമത്തിൽ, ഈ ചാനലുകൾ ഉപഭോക്താവിലേക്ക് എത്തിക്കാനായി ചെറിയൊരു തുക ഈടാക്കാൻ (നെറ്റ്‌വർക്ക് കപ്പാസിറ്റി ഫീ അല്ലെങ്കിൽ NCF), അനുവാദം നൽകുന്നുണ്ട്. എന്നാൽ ആ തുക ഉടമ്പടിയിൽ പറയുന്ന തുകയിൽ നിന്നും അധികമാകാനും പാടില്ല എന്നതും വ്യക്തമാക്കിയിട്ടുണ്ട്. അതിനു ശേഷം അവർക്ക് ഓരോ ചാനലുകൾ, പ്രക്ഷേപകർ നൽകുന്ന ചാനൽ ഗണം അല്ലെങ്കിൽ അവർ തന്നെ നൽകുന്ന ചാനലുകളുടെ കൂട്ടം, ഉപഭോക്താവിനായി നൽകണം. അങ്ങനെ തിരഞ്ഞെടുക്കാനുള്ള എല്ലാ മാർഗങ്ങളും ഉപഭോക്താവിന് ലഭിക്കണം.

തങ്ങൾക്ക് ഏതാണോ ഏറ്റവും നല്ലത്, അത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താവിന് നൽകും. ഡെലിവറി വിതരണ ശൃംഖലയിലുള്ള ഓഹരി ഉടമകൾക്കും, അവരുടെ “അപ്പ്സ്ട്രീം, ഡൗൺസ്ട്രീം” പങ്കാളികളുമായി വിവേചനരഹിതമായ രീതിയിൽ വ്യാപാര കരാറുകളെ കുറിച്ച് ധാരണ ഉണ്ടാക്കാനുള്ള സ്വതന്ത്ര്യവുമുണ്ട്

പുതിയ പദ്ധതി ആവശ്യമില്ലാത്ത സങ്കീർണതകൾ ഒഴിവാക്കി ഉപഭോക്താവിന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുക മാത്രമല്ല, തിരഞ്ഞെടുത്ത പദ്ധതികളിൽ നിന്നും മാത്രം ആവശ്യമുള്ളത് വാങ്ങാനുള്ള രീതിയും നൽകിയിരിക്കുന്നു. പ്രക്ഷേപകരും, വിതരണ വേദികളും സൗജന്യമാണ്; ജനപ്രീതിയാർജ്ജിച്ച ഉള്ളടക്കത്തിന്മേലുള്ള അധികാരം കാരണം ഉപഭോക്താവിനെ ചൂഷണം ചെയ്യുക എന്നൊരു സാധ്യതയല്ലാതെ മറ്റൊരു രീതിയിലും അവർക്ക് ഉപഭോക്താവിനെ ചൂഷണം ചെയ്യാന്‍ സാധിക്കില്ല.

എന്തുകൊണ്ടാണ് ഈ മാറ്റം ആവശ്യമായത്, അതും ഇപ്പോൾ?

ഭക്ഷണം വിതരണം ചെയ്യുന്ന ഉദാഹരണത്തിലേക്ക് നമുക്ക് തിരികെ പോകാം. വീട്ടിൽ ഭക്ഷണം എത്തിക്കുന്നത് ദശാബ്ദങ്ങളായി നിലനിന്നിരുന്നെങ്കിലും, അയല്‍ പ്രദേശങ്ങളിൽ ഭക്ഷണം എത്തിച്ചുകൊടുത്തുകൊണ്ട് അത് ചെയ്തിരുന്നത് റസ്റ്ററന്റ് തന്നെയാണ്. സാങ്കേതിക വിദ്യ അത് മാറ്റി. സ്മാർട്ഫോണുകളുടെ വരവും, അതിലെ ആപ്പുകളുടെ ഉപയോഗവും, ഉപഭോക്താവിന് ഇഷ്ടമുളള ഭക്ഷണം മാത്രം ഓർഡർ ചെയ്യാനുളള അവസരമൊരുക്കി. ഇത് മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നൊരു മാതൃകയാണ്. ആവശ്യമുള്ളത് തിരഞ്ഞെടുത്ത്, അത് ഓർഡർ ചെയ്ത്, പണം നൽകി, വീടിന്റെ ശരിയായ മേൽവിലാസം നൽകി, മറ്റു ഉപഭോക്താക്കളുമായി ഭക്ഷണത്തിന്റെ നിലവാരം പങ്കുവയ്ക്കാൻ വലിയ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ലാതെ സാധിക്കുന്ന ഒരു സംവിധാനമാണ്.

സാങ്കേതിക വിദ്യ, ഭക്ഷണം വിതരണം ചെയ്യുന്ന സേവനം മാത്രമല്ല നൽകിയത്, മറിച്ചു റസ്റ്ററന്റുകളുടെ ബിസിനസും വർധിപ്പിച്ചു. ഇപ്പോൾ ഒരുപാട് പേർ ഭക്ഷണം ഓർഡർ ചെയ്യുന്നു, കാരണം അവർക്കാവശ്യമുള്ളത് അവർക്ക് തിരഞ്ഞെടുക്കാൻ സാധിക്കുന്നു. റസ്റ്ററന്റ് സേവനം ഇഷ്ടപ്പെടാത്ത ഉപഭോക്താക്കൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന പാചകശാലകൾ തുറന്നിരിക്കുന്നു. ഉപഭോക്താക്കളുടെ സംതൃപ്തി ഈ വ്യവസായത്തിന്റെ വളർച്ചയെ സഹായിക്കുകയും ചെയ്തു.

പ്രക്ഷേപണ മേഖലയിലെ സാങ്കേതിക വിദ്യയും മാറിയിരിക്കുന്നു. അനലോഗിൽ നിന്നും ഡിജിറ്റൽ വിലാസങ്ങളിലേക്ക് (Digital Address System) മാറ്റാനുള്ള നിയമം പാർലമെന്റ് 2012-ലെ കേബിൾ ടിവി ഭേദഗതി നിയമ പ്രകാരം നടപ്പിലാക്കിയിരുന്നു. സിഗ്നലുകൾ സ്രോതസിൽ നിന്ന് തന്നെ മറ്റുള്ളവർക്ക് മനസിലാക്കാൻ കഴിയാത്ത ഒരു പ്രത്യേക കോഡിന്റെ മാതൃകയിൽ ആയിരിക്കും അയക്കുക, ഈ കോഡുകൾ തിരിച്ചറിഞ്ഞു സ്രോതസിലെ സിഗ്നലുകളായി മാറ്റാൻ സാധിക്കുന്ന സെറ്റ് ടോപ് ബോക്സിലേക്ക് മാത്രമേ ഇവ സഞ്ചരിക്കുകയുള്ളൂ. ഇത് കാരണം ഉപഭോക്താവ് എന്ത് കാണാൻ ആഗ്രഹിക്കുന്നുവോ അതിനു മാത്രം പണം നൽകിയാൽ മതി. 2017 മാർച്ചിൽ ഡിജിറ്റൽ അഡ്രസുകളുടെ നാല് ഘട്ടങ്ങളും പൂർത്തിയായപ്പോഴാണ് എല്ലാ ഉപഭോക്താവിലേക്കും ഈ സംവിധാനം എത്തിയത്.

ആദ്യമായി, ഉപഭോക്താവിന് ആവശ്യമായത് മാത്രം വിതരണം ചെയ്യാനുള്ള ശേഷി നമുക്ക് ലഭിക്കുകയും, ഉപഭോക്താക്കളുടെ എണ്ണം നൽകുന്നതുവഴി ആദായത്തിലെ നഷ്ടം നികത്താൻ സാധിക്കുകയും ചെയ്തു. ഇത് ഉപഭോക്താവിന് മാത്രമല്ല പ്രക്ഷേപകർക്കും, വിതരണക്കാർക്കും പൂർണമായ സുതാര്യതയും, നിയന്ത്രണവും നൽകുന്നു. അതുപോലെ തന്നെ ഈ പദ്ധതി ഗവൺമെന്റിന്റെ സുതാര്യമായ ആദായ ശേഖരണത്തിനും വഴി വയ്ക്കുന്നു

സാധ്യമായ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്ന ചരക്കുകളും സേവനങ്ങളും ഉൽപ്പാദിപ്പിക്കുന്നതിന്, ഒരു പ്രവർത്തന സജ്ജമായ മാർക്കറ്റ്, സ്വപ്രേരിതമായി വിഭവങ്ങൾ നിർദേശിക്കുമെന്നത് സാമ്പത്തിക ശാസ്ത്രത്തിന്റെ നല്ല അടിത്തറയുള്ളൊരു തത്വമാണ്. ഇതിൽ കൂടുതൽ എന്താണ് ഒരാൾക്ക് ആവശ്യപ്പെടാൻ കഴിയുക?

പിന്നെ ചോദിക്കാൻ സാധിക്കുന്നത് ഉത്പന്നങ്ങളും, സേവനവും സൗജന്യമായി ലഭിക്കണമെന്നതാണ്, അത് സാധ്യമാകുന്നത് നിർമാണ ചിലവുകൾ പരസ്യങ്ങൾ വഴിയും സബ്‌സിഡി വഴിയും കൈകാര്യം ചെയ്യാൻ സാധിക്കുമ്പോഴാണ്. എന്നാൽ, ഉപഭോക്തൃ വിപണിയിൽ വിലയുടെ സിഗ്നലിങ് പവർ പരസ്യങ്ങൾ കുറയ്ക്കുന്നു. പരസ്യങ്ങൾ വഴിയുള്ള പണം എത്രത്തോളം കൂടുന്നുവോ, അത്രത്തോളം ഉപഭോക്താവിന്റെ സ്വാതന്ത്ര്യം കുറയുന്നു. ഒടുവിൽ, പരസ്യങ്ങളുടെ അതിപ്രസരം, ഉൽപ്പന്നത്തിന്റെ പട്ടിക തയ്യാറാക്കൽ, യെല്ലോ പേജുകളുടെ സൗജന്യ നിർമാണം എന്നിവയിലേക്ക് നയിക്കും.

പരമ്പരാഗതമായി, പരസ്യങ്ങൾക്ക് ചിലവാക്കുന്ന തുകയുടെ ഒരു വലിയ ഭാഗം ടെലിവിഷൻ സംഭരിക്കാറുണ്ട്. ഈ ആദായം ഒരു പരിധിവരെ വരിക്കാരുടെ എണ്ണത്തിന് അനുസരിച്ചിരിക്കും. അതുകൊണ്ട് തന്നെ പ്രക്ഷേപകർ അവരുടെ വരിക്കാരുടെ എണ്ണം കൂട്ടാനും, പ്രതിയോഗികളെ ഇല്ലാതാക്കാനും വില കുറയ്ക്കുകയോ അല്ലെങ്കിൽ മറ്റുപാധികൾ സ്വീകരിക്കുകയോ ചെയ്യുമെന്നത് നിങ്ങൾ ഓർക്കുക. വലിയ പ്രവേശന തടസങ്ങളുള്ള ഒരു സങ്കീർണമായ വ്യവസായ മേഖലയാണ് പ്രക്ഷേപണം, അതിനാൽ ഓഹരി ഉടമകൾക്ക് മത്സരബുദ്ധിയുള്ള പെരുമാറ്റങ്ങൾ പല രീതിയിൽ സ്വീകരിക്കാം. സുപ്രീം കോടതി വരെ ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്, “ഓരോ ചാനലുകൾക്കും, ചാനലുകളുടെ കൂട്ടങ്ങൾക്കും പല രീതിയിലുള്ള വിലയിടൽ നടക്കുന്നുണ്ട്. ഇതു മുഖാന്തിരം ജനങ്ങൾ ആവശ്യമില്ലാത്ത ചാനലുകൾക്ക് പണം നൽകുകയും, അതുവഴി ആവശ്യമുള്ളതും നല്ലതുമായ ചാനലുകൾ ലഭിക്കാതാവുകയും, വരിക്കാരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുകയും ചെയ്യുന്നു”.

പരസ്യ വ്യവസായം ഈ മേഖലയുടെ പ്രധാന ആശയമായി തന്നെ നിലനിൽക്കുമ്പോഴും, മത്സരബുദ്ധിയുള്ള പെരുമാറ്റവും, വിലയിലെ ക്രമക്കേടുകളും അഭിസംബോധന ചെയ്യാവുന്നതാണ്. സുതാര്യതയും, സൗജന്യവും ഉത്തമവുമായ മത്സരത്തെ ിപിന്തുണയ്ക്കുന്നത് വഴി പുതിയ നിയമങ്ങൾ ഇതാണ് ലക്ഷ്യം വയ്ക്കുന്നത്; മത്സരം ശരിയായി വരാൻ കുറച്ചു സമയമെടുക്കുമെങ്കിലും.

വ്യവസ്ഥാപകർ പൂർണമായ രീതിയിൽ നൽകേണ്ടത് നൽകിയിട്ടുണ്ട്. ഉപഭോക്താവാണ് ഇപ്പോൾ ഡ്രൈവറുടെ ഇരിപ്പിടത്തിലുള്ളത്. ഗിയർ മാറ്റിയത് കാരണമുണ്ടായ ശബ്ദം മാത്രമാണ് നിങ്ങൾ കേട്ട ആ ബഹളം. നല്ല കാഴ്ചകൾ പ്രദാനം ചെയ്യുന്ന ശുഭ യാത്ര ആശംസിക്കുന്നു.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Telecom regulatory authority of india regulations tv channels subscriber