നവംബർ 20ന് ഇന്ത്യൻ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിൽ ടിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര റാവുവിന്റെ മകൾ കൽവകുന്തള കവിത പറയുകയുണ്ടായി “ഇവിടെ കനത്ത പോരാട്ടമായിരിക്കും എന്ന് പല നേതാക്കളും പ്രഖ്യാപിച്ചിരുന്നു, എന്നാൽ വോട്ടെണ്ണൽ ദിനത്തിൽ നിങ്ങൾക്ക് മനസിലാകും കെസിആർ തരംഗമെന്താണെന്ന്. ഇത് തന്നെയാണ് എന്റെ  അച്ഛന്‍ ഇപ്പോഴും പറയാറുള്ളത്.” വോട്ടെണ്ണുമ്പോൾ മനസ്സിലായി കവിത പറഞ്ഞത് ശരിയെന്ന്.

നിയമസഭയുടെ കാലാവധി തീരാൻ ഒൻപത് മാസം ബാക്കി നിൽക്കുമ്പോൾ സഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പിനെ നേരിടുന്ന കെസിആറിന്റെ തീരുമാനത്തെ പലരും വിമർശിച്ചിരുന്നു. കെസിആറിന്റെ ധാർഷ്ട്യമാണെന്നും ബിജെപിയുമായി സഖ്യം ചേരാനുള്ള നടപടിയാണെന്നും ആരോപണം ഉയർന്നിരുന്നു.

പല പദ്ധതികളും പൂർത്തിയാക്കിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുമ്പോൾ ആത്മവിശ്വാസം നഷ്ടപ്പെട്ട നിലയിലായിരുന്നു ടിആർഎസ് നേതൃത്വം. അതിനാൽ തന്നെ തെലുങ്ക് വികാരം തുടങ്ങിയ കാര്യങ്ങളാണ് പ്രചരണത്തിനായി ഉപയോഗിച്ചിരുന്നത്.

ടിആർഎസിനകത്തും ചില ഊഹാപോഹങ്ങൾ ഉടലെടുത്തിരുന്നു. ടിആർഎസിന്റെ പ്രവർത്തകരുടെ അഭിപ്രായത്തിൽ 2014ലെ തെരഞ്ഞെടുപ്പിൽ നേടിയതിന്റെ 60 സീറ്റുകളെ നേടു എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ടിആർഎസ് കൊണ്ടു വന്ന പദ്ധതികൾ ജനങ്ങളിലേക്ക് എത്തിയിരുന്നു. ടിആർഎസിന്റെ പദ്ധതികളുടെ ഗുണഭോക്താക്കളാകാത്തവർ  വരെ ചന്ദ്രശേഖരറാവുവിന് എതിരെ  വോട്ടു ചെയ്തില്ല എന്നാണ് ഫലം സൂചിപ്പിക്കുന്നത്. വോട്ടർമാരിൽ ഒരുവിഭാഗം നിലവിൽ ലഭിച്ചിരുന്ന സൗകര്യങ്ങൾ തുടർന്നും അനുഭവിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. അതിന് പുറത്തുണ്ടായിരുന്ന നിരാശരായിരുന്നവർ കാത്തിരിക്കാനും തങ്ങൾക്കും  അതിന്റെ ഗുണഫലങ്ങൾ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.   കൂടാതെ തെലങ്കാന സംസ്ഥാന രൂപികരണത്തിനായി പ്രവർത്തിച്ച നേതാവിനെ അവിശ്വസിക്കാൻ തെലുങ്ക് ജനത വിസമ്മതിച്ചു.

ടിആർഎസിന്റെ പതനം പ്രവചിച്ചിരുന്നത് പ്രതിപക്ഷവും, രാഷ്ട്രീയ നിരീക്ഷകരും, സാമുഹിക പ്രവർത്തകരും മാത്രമാണ്.

തുടർച്ചയായി ഒരേ സീറ്റിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന നേതാക്കൾക്കെതിരെ ഭരണവിരുദ്ധ വികാരം ഉണ്ടാകുമെന്ന ഭയം ചന്ദ്രശേഖരറാവുവിനുണ്ടായിരുന്നു. കൂടാതെ വിമതഭിഷണിയും ടിആർഎസിനെ ഭയപ്പെടുത്തിയിരുന്നു. കൊണ്ട വിശ്വേശർ റെഡ്ഡി ചന്ദ്രശേഖര റാവുവിന്റെ ഏകാധിപത്യമാണ് ടിആർഎസിലെന്ന് ആരോപിച്ച് കോൺഗ്രസിൽ ചേര്‍ന്നതും പ്രചരണ സമയത്ത് തിരിച്ചടിയായിരുന്നു.

തെരഞ്ഞെടുപ്പിന് ഒരാഴ്ച്ച മുന്നേ പ്രചരണ വേദിയിൽ ‘ഡൽഹിയുടെ അടിമകളായ’ പ്രതിപക്ഷത്തിന്റെ കൈയിൽ ഭരണം ഏൽപ്പിക്കരുതെന്ന ചന്ദ്രശേഖര റാവുവിന്റെ ആഹ്വാനം അദേഹത്തിന്റെ മകൾ സൂചിപ്പിച്ച തരത്തിലെ ആത്മവിശ്വാസം തെരഞ്ഞെടുപ്പ് വേളയിൽ ഉണ്ടായിരുന്നില്ല എന്നതിന് തെളിവാണ്.

എന്നാൽ ടിആർഎസ് അവതരിപ്പിച്ച ജനക്ഷേമ പദ്ധതികൾ ജനങ്ങൾക്കിടയിൽ ചന്ദ്രശേഖര റാവുവിന് പ്രീതി നേടി കൊടുത്തിരുന്നു. കൂടാതെ തെലുങ്ക് വികാരം കോൺഗ്രസ് നേതൃത്വം നൽകിയ മഹാകൂടമി സഖ്യത്തിന് തിരച്ചടിയായി. തെലുങ്കാന എന്ന സംസ്ഥാന രൂപികരണത്തെ എതിർത്ത കോൺഗ്രസ് , തെലങ്കാന ജനസമിതി(ടിജെഎസ്), സിപിഐ എന്നിവയുടെ മുഖ്യമന്ത്രിയെ കുറിച്ച് ജനങ്ങളുടെ മനസ്സിൽ സംശയം ഉണ്ടാക്കാൻ ചന്ദ്രശേഖര റാവുവിനായി. ചന്ദ്രശേഖര റാവും മകൻ കെ.ടി.രാമ റാവു, മകൾ കവിത എന്നിവർ കോൺഗ്രസ് നേതാക്കൾ തങ്ങളുടെ സ്ഥാനാർത്ഥി പട്ടിക ആദ്യം ചന്ദ്രബാബു നായ്ഡുവിനെ കാണിക്കുവാനായി അമരാവതിയിലേക്ക് പറന്നു എന്ന് ആരോപണം തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഉയർത്തിയിരുന്നു. കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ നിർണയിക്കുന്നത് നായ്ഡുവാണോ, നായ്ഡു തെലുങ്കാന എന്ന വികാരത്തിന് തന്നെ എതിരാണ് എന്നാണ് കവിത അഭിമുഖത്തിൽ പറയുന്നത്.

എന്നിരുന്നാലും ടിഡിപി സഖ്യത്തിൽ കോൺഗ്രസ് മുന്നിട്ടു നിന്നു. ടിഡിപി 14 സീറ്റുകളിലും, എട്ടു സിറ്റ് ടിജിഎസിനും , മൂന്ന് സീറ്റ് സിപിഐക്കും നൽകി കൊണ്ട്  കോൺഗ്രസ്  93 സീറ്റുകളിലും മത്സരിച്ചു. ഇതിനാൽ ടിആർഎസിന് ഫലം അനുകൂലമാക്കാൻ സാധിച്ചു.

തെലുങ്കാനയുടെ ഫലം ദക്ഷിണേന്ത്യയുടെ പൊതുവിലെ രാഷ്ട്രീയ സാഹചര്യം കൂടി വെളിപ്പെടുത്തുന്നവയാണ്. ഇതിനാൽ തന്നെ ദക്ഷിണേന്ത്യയിൽ ബിജെപിക്ക് വേരോട്ടം ഉണ്ടാക്കണമെങ്കിൽ  നന്നായി വിയർപ്പൊഴുക്കേണ്ടി വരും. മുമ്പ് ഉണ്ടായിരുന്ന അഞ്ച് സീറ്റാണ്. അതിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻപോലും ബിജെപിക്ക് ആയിട്ടില്ലെന്ന് ഫലങ്ങൾ വ്യക്തമാക്കുന്നു. മാത്രവുമല്ല “മോദി തരംഗം” തെലുങ്കാനയിൽ ഏശിയിട്ടില്ല എന്നതും വസ്തുതയാണ്. ഇതിനാൽ തന്നെ 2019ലെ ലോകസഭ തെരഞ്ഞടുപ്പിൽ ദക്ഷിണേന്ത്യ ബിജെപിക്ക് ബാലികേറാ മലയാകും എന്നാണ് ഈ ഫലം സൂചിപ്പിക്കുന്നത്.

Election Results 2018 LIVE: Rajasthan | Madhya Pradesh | Chhattisgarh | Mizoram | Telangana Election Result 2018

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook