scorecardresearch

വികസന ഫണ്ട് ദേവാലയങ്ങളിലേയ്ക്ക് ഒഴുകുമ്പോൾ

ആത്മീയ അന്വേഷണത്തെ വെറും തീർത്ഥാടന വിനോദ സഞ്ചാരമാക്കി വർഗീയ ശക്തികൾക്ക് പുത്തൻ വീര്യം നൽകാൻ എന്തിനാണ് സർക്കാർ സഹായം? നവനിർമാണ പ്രവർത്തനങ്ങൾക്കായി സംവാദങ്ങളും പ്ലാനുകളും നിർമിക്കുന്ന സമയത്തു, ഇത്തരം നിർദോഷകരമെന്ന തരത്തിലെ, ഒരു പ്രത്യേക കാര്യ ലക്ഷ്യത്തോടെ വിഭാവനം ചെയ്തിട്ടുള്ള സ്കീമുകളെ, കുറച്ചു കോടി രൂപയ്ക്ക് വേണ്ടി ഉത്തരവാദിത്ത ബോധമുള്ള ഒരു സംസ്ഥാന സർക്കാർ കണ്ണടച്ച് സ്വീകരിക്കുന്നത് എത്ര മാത്രം ശരിയാണ്?

വികസന ഫണ്ട് ദേവാലയങ്ങളിലേയ്ക്ക് ഒഴുകുമ്പോൾ

ഒരു മഹാ ദുരന്തത്തെ പുനർനിർമാണത്തിനായുള്ള അവസരമാക്കി മുന്നേറാൻ കേരളം ശ്രമിക്കുന്ന സമയമാണ്. സംസ്ഥാനത്തെ ആദ്യ സർക്കാർ മുതൽ തന്നെ പുരോഗമന ബഹുജന വിദ്യാഭ്യാസത്തിലൂന്നിയ ശാസ്ത്രബോധവും, തൊഴിലധിഷ്ഠിതവുമായ വികസന മാതൃകകളുമാണ് പിന്തുടർന്നത്. 2005 ൽ അബ്‍ദുൾ കലാം പോളിടെക്‌നിക്കുകൾ എങ്ങനെ ഭാവിയിലേക്കുള്ള വാതിൽ ആവുമെന്ന് പറയുമ്പോൾ, ഇങ്ങു കേരളത്തിൽ 1957 ലെ ആദ്യ സർക്കാർ മുതൽ പോളിടെക്‌നിക്കുകളും, ITC, ITI കളും വ്യാപകമാക്കി ആരംഭിച്ച് തൊഴിലിലൂന്നിയ ജാതിവ്യവസ്ഥയെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ ഇല്ലായ്മ ചെയ്യാനുളള ശ്രമം നടത്തി കാലമേറെ കഴിഞ്ഞിരുന്നു. ആ ദീഘവീക്ഷണവും ഭാവിയെ കുറിച്ചുള്ള യുക്തിഭദ്രതയോടെയുളള കരുതലും, കേരളത്തിന്റെ വികസന മോഡലിന്റെ പ്രത്യേകതകൾ ആണ്.

കേരളം ഒരിക്കലും കേന്ദ്ര സർക്കാരിന്റെ വികസന ഉപദേശങ്ങളെ അതു പോലെ നടപ്പിലാക്കിയിട്ടില്ല, പകരം നമ്മുടെ വികസന മോഡലിനെ പകർത്താനുള്ള ഉപാധിയായിട്ടേ വളർത്തിയിട്ടുള്ളു. കുടുംബശ്രീ മുതൽ, ആരോഗ്യ ഇൻഷുറൻസ്, വിവിധ ക്ഷേമനിധികൾ ഒക്കെ ഇതിന് ഉദാഹരണം ആണ്. യുക്തിബോധം ആയിരുന്നു നമ്മുടെ സാമ്പത്തിക-സാമൂഹിക വികസന അജണ്ടയെ നയിച്ചത്. അല്ലാതെ ആത്മീയത കൊണ്ട് വികസിക്കാമെന്ന ഒരു യുക്തിയും അജണ്ടയും കേരളത്തിന്‌ ഒരിക്കലും ഉണ്ടായിരുന്നില്ല. ആത്മീയതയെ പൊതുബോധം നിർണയിക്കുന്ന അവസ്ഥ പുരോഗമനം അല്ല എന്ന് മനസിലാക്കിയാണ് നാം ഇത്ര കാലം മുന്നോട്ട് പോന്നത്. യുക്തിബോധവും ദീർഘവീക്ഷണവും ഉള്ള പ്ലാനിങ് കമ്മീഷന് പകരം ലക്ഷ്യബോധം പോലുമില്ലാത്ത ‘നീതി ആയോഗ്’ വന്നപ്പോൾ, യുക്തിക്ക് പകരം ആത്മീയതയിലൂന്നിയ വികസന പദ്ധതികൾക്കായി വിഭവങ്ങൾ വിന്യസിക്കാൻ തുടങ്ങി. കേന്ദ്ര സർക്കാർ 2015 ൽ പ്രഖ്യാപിച്ച സ്വദേശ്‌ ദർശൻ സ്‌കീം അത്തരത്തില്‍ ഒന്നാണ്.

കേരള പുനര്‍നിര്‍മ്മാണം, rebuilding kerala, resmi bhaskaran, funds for temple construction, funds for temple, raise funds for temple, swadesh darshan, swadesh darshan scheme, swadesh darshan scheme in kerala, swadesh darshan scheme tourist circuit, narendra modi in kerala, സ്വദേശ് ദര്‍ശന്‍, സ്വദേശ് ദര്‍ശന്‍ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം, സ്വദേശ് ദര്‍ശന്‍ നരേന്ദ്ര മോദി, സ്വദേശ് ദര്‍ശന്‍ തുക, സ്വദേശ് ദര്‍ശന്‍ കേരളം, ആത്മീയ ടൂറിസം, ആത്മീയ യാത്ര, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ‘സ്വദേശ് ദര്‍ശന്‍’ സ്‌കീം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നു

മൂന്നാമത്തെ ആത്മീയ/ തീർത്ഥാടന വിനോദ സഞ്ചാര സർക്യൂട്ടിന്റെ ഭാഗമായി കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ചിരിക്കുന്നത് 91.72 കോടി രൂപ ആണ്. ഒരു വർഷം 100 സ്കൂളുകളെ മോഡൽ സ്കൂളുകൾ ആക്കാൻ കേരള സർക്കാർ വകയിരുത്തിയിട്ടുള്ള തുകയ്ക്ക് തുല്യം. വികസനത്തിനായി ആത്മീയതയെ ഉപകരണമാക്കുന്നത് കേരളം ഇതു വരെ പിന്തുടർന്ന് വന്ന വികസന ബോധത്തിന്റെയും ദീർഘ വീക്ഷണത്തിന്റെയും സാമൂഹിക സാമ്പത്തിക കരുതലുകളുടെയും കടയ്ക്കൽ കത്തി വെക്കുന്നതാണ്. ഈ പദ്ധതി പ്രകാരം കേരളത്തിലങ്ങോളമിങ്ങോളമുള്ള വിവിധ മതസ്ഥരുടെ 147 ആരാധനാലയങ്ങൾക്ക് 5.50 ലക്ഷം മുതൽ 2.18 കോടി രൂപ വരെ ലഭിക്കും. ഇതു പ്രളയാനന്തര കേരളത്തിലെ പുനർനിർമ്മിതിയുടെ ഭാഗമാണെന്ന് കരുതിയാൽ തെറ്റി. നിർലോഭ സഹായം കിട്ടിയ നല്ലൊരു ശതമാനം ദേവാലയങ്ങളും ദുരിത മേഖലയിലല്ലെന്ന് മാത്രമല്ല വളരെ ഒറ്റപ്പെട്ടവയും തീർത്തും പ്രാദേശിക പ്രാധാന്യം മാത്രമുള്ളവയും ആണ്.

കേരളത്തിലെ ആദ്യത്തെ രണ്ട് ആത്മീയ വിനോദ സഞ്ചാര സർക്യൂട്ടുകൾ 100 കോടി രൂപയുടെ എരുമേലി-പമ്പ-സന്നിധാനം (2016) സർക്യൂട്ടും, 70 കോടി രൂപയുടെ നാരായണഗുരു ആത്മീയ വിനോദ സഞ്ചാര സിർക്യൂട്ടും ആണ്. പാർക്കിങ്, താമസം, മറ്റ് യാത്ര സൗകര്യങ്ങൾ അടക്കമുള്ള അടിസ്ഥാന സൗകര്യ നിർമാണമാണ്‌ ഇതിലെ പ്രധാന കർമ്മ പരിപാടികൾ. ശബരിമല പദ്ധതി അത്യാവശ്യമാണ്, കാരണം തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ തീർത്ഥാടകർ വരുന്ന സ്ഥലമാണത്.

എന്നാൽ ഏണസ്റ്റ് ആൻഡ് യങ് സമർപ്പിച്ച മൂന്നാമത്തെ ആത്മീയ/ തീർത്ഥാടന സ്‌കീമിന്റെ പ്രൊപ്പോസൽ പ്രകാരം മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ വ്യാപിച്ചുകിടക്കുന്ന 147 ആരാധനാലയങ്ങളുടെ ചുറ്റുമതിൽ, ശൗചാലയം, അന്നദാനപ്പുര, കമ്മ്യൂണിറ്റി ഹാൾ, വിശ്രമമുറി, പാർക്കിങ്, ദീപാലങ്കാരം, ചവറ്റുകൊട്ട, ദേവാലയത്തിന് ചുറ്റുമുള്ള റോഡ്, ഇവയൊക്കെ നിർമ്മിക്കാനാണ് പണം വകയിരിത്തിയിരിക്കുന്നത്.

കേരള പുനര്‍നിര്‍മ്മാണം, rebuilding kerala, resmi bhaskaran, funds for temple construction, funds for temple, raise funds for temple, swadesh darshan, swadesh darshan scheme, swadesh darshan scheme in kerala, swadesh darshan scheme tourist circuit, narendra modi in kerala, സ്വദേശ് ദര്‍ശന്‍, സ്വദേശ് ദര്‍ശന്‍ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം, സ്വദേശ് ദര്‍ശന്‍ നരേന്ദ്ര മോദി, സ്വദേശ് ദര്‍ശന്‍ തുക, സ്വദേശ് ദര്‍ശന്‍ കേരളം, ആത്മീയ ടൂറിസം, ആത്മീയ യാത്ര, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
ഏണസ്റ്റ് ആന്‍ഡ്‌ യംഗ് റിപ്പോര്‍ട്ടില്‍ നിന്നും

സമകാലിക കേരളത്തിൽ/ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ളതും എളുപ്പത്തിൽ വിൽക്കാൻ കഴിയുന്നതുമായ വസ്തു ആത്മീയത ആണ്, വ്യക്തമായി പറഞ്ഞാൽ ഭക്തി. ഇതിൽ ജാതി മത ഭേദം ഒന്നും ഇല്ല. തൽപ്പരകക്ഷികൾക്ക് കുറഞ്ഞ നിക്ഷേപത്തിൽ വലിയ ലാഭം കൊയ്യാൻ പറ്റുന്ന ഒരു വ്യവസായം ആണ്. നവലിബറലിസ കാലഘട്ടത്തിൽ ഒരുപക്ഷേ, ആരാധനാലയങ്ങളുടെ വളർച്ച മൊത്തം സാമ്പത്തിക മേഖലയുടേതിനേക്കാളും വളരെ വളരെ മുകളിലാണ്. ഇതിനൊപ്പം ഓർക്കേണ്ടത്, സമീപകാല ഇന്ത്യൻ രാഷ്ട്രീയ ചരിത്രം നമ്മെ പഠിപ്പിക്കുന്നത് ആത്മീയതയും അതിന്റെ വിൽപ്പന കേന്ദ്രങ്ങളായ ആരാധനാലയങ്ങളും മനുഷ്യ ദൈവങ്ങളും ആത്മീയതക്കൊപ്പം വിൽക്കുന്നത്, വർഗീയതയും, വർഗീയത കലർന്ന രാഷ്ട്രീയവുമാണെന്നാണ്.

ആത്മീയ വിനോദ സഞ്ചാരം കേരളത്തിന് പുതിയതൊന്നും അല്ല. കഴിഞ്ഞ മുപ്പതു വർഷത്തിൽ കേരളത്തിൽ ഒരുപാട് ദേവാലങ്ങൾ ആത്മീയ വിനോദ സഞ്ചാരത്തിന്റെ പാതയിൽ വളർന്നു വന്നിട്ടുണ്ട്, അതിൽ ഹിന്ദു ക്ഷേത്രങ്ങളും, ക്രിസ്ത്യൻ/മുസ്‌ലിം പള്ളികളും ഉൾപെടും.

2012 ൽ, FICCI യും YES Bank ഉം ചേർന്ന് ആത്മീയ വിനോദസഞ്ചാരത്തിന്റെ സാധ്യതകളും അത് എങ്ങനെ 12-ആം പഞ്ചവത്സര പദ്ധതിക്കാലത്ത് നടപ്പിലാക്കണം എന്നും പറഞ്ഞു ഒരു റിപ്പോർട്ട് കൊണ്ടു വന്നു. ആത്മീയ വിനോദ സഞ്ചാരത്തെ അത് നിർവ്വചിച്ചിരിക്കുന്നത് ആത്മീയതയുടെ അല്ലെങ്കിൽ ഭക്തിയുടെ വിവിധ രീതികളും, അതിൽ നിന്നുള്ള ഉൽപ്പന്നങ്ങളായ കലാരൂപങ്ങളെ, തനതു സാംസ്കാരിക/ അനുഷ്ടാന പ്രത്യേകതകളെ, വാസ്തുശില്പത്തിനെ ഒക്കെ അനുഭവിച്ചും പഠിക്കാനുമുള്ള യാത്രയെന്നാണ്.

വിവിധ മതസ്ഥരുടെ, പ്രധാനപ്പെട്ട ആരാധനാലയങ്ങളും ആത്മീയ കേന്ദ്രങ്ങളും തിരഞ്ഞെടുത്തു അവയെ പ്രത്യേക ടൂറിസം സർക്യൂട്ട് ആയി വികസിപ്പിക്കണം. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലെ അടിസ്ഥാന സൗകര്യ നിർമാണം, അനുബന്ധ ഗവേഷക കേന്ദ്രങ്ങള്‍, മാലിന്യ നിർമ്മാർജ്ജനത്തിനുള്ള സൗകര്യം, ആരാധനാലയങ്ങളുടെ, ആത്മീയ കേന്ദ്രങ്ങളുടെ ട്രസ്റ്റുകളെ മോണിറ്റർ ചെയ്യാനുള്ള സംസ്ഥാന തലത്തിലെ നിയമ നിർവഹണം, ഇതൊക്കെയാണ് ഈ പദ്ധതി പ്രകാരം നടക്കേണ്ടത്.

കേരള പുനര്‍നിര്‍മ്മാണം, rebuilding kerala, resmi bhaskaran, funds for temple construction, funds for temple, raise funds for temple, swadesh darshan, swadesh darshan scheme, swadesh darshan scheme in kerala, swadesh darshan scheme tourist circuit, narendra modi in kerala, സ്വദേശ് ദര്‍ശന്‍, സ്വദേശ് ദര്‍ശന്‍ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം, സ്വദേശ് ദര്‍ശന്‍ നരേന്ദ്ര മോദി, സ്വദേശ് ദര്‍ശന്‍ തുക, സ്വദേശ് ദര്‍ശന്‍ കേരളം, ആത്മീയ ടൂറിസം, ആത്മീയ യാത്ര, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

സ്വദേശ് ദർശൻ സ്‌കീമിന്റെ ഒന്നും രണ്ടും ഘട്ടത്തിലെ പ്രൊജക്റ്റുകൾ ഈ ലക്ഷ്യത്തിലൂന്നിയവയാണ്. എന്നാൽ, മൂന്നാം ഘട്ടത്തിലെ 91.72 കോടി രൂപയുടെ പ്രോജക്ടിന്റെ ഘടന ചില സംശയങ്ങൾ തോന്നിപ്പിക്കുന്നു. ഒരു മഹാ പ്രളയത്തിന് ശേഷം ഉയർത്തെഴുന്നേൽക്കാൻ ക്ലേശിക്കുന്ന ഒരു ജനതയുടെ ന്യായമായ ആവശ്യങ്ങൾ തള്ളിക്കളഞ്ഞ കേന്ദ്ര സർക്കാർ, ദേവാലയങ്ങളെ ലാക്കാക്കിയുള്ള ഒരു സ്‌കീമും കൊണ്ട് വരുമ്പോൾ ചെറുതല്ലാത്ത ആശങ്ക തോന്നുന്നു. ഇതാണോ മുൻഗണന പ്രകാരം ഉത്തരവാദിത്വമുളള ഭരണകൂടം ചെയ്യേണ്ടത്?

ആത്മീയതയൊക്കെ ആവശ്യമാണെങ്കിലും, അതിന് നല്ല മാർക്കറ്റ് ഉണ്ടെങ്കിലും, ഈ സ്‌കീമിനെ അത്ര നിഷ്കളങ്കവുമായ ഒന്നായി കാണുക സാധ്യമാകുന്നില്ല. അതിനുളള കാരണങ്ങളിവയാണ്. ഒന്ന് ഇതിന്റെ അവതരണ സമയം. ഒരുപക്ഷേ അത് യാദൃശ്ചികം ആവാം. എന്നിരുന്നാലും തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയിരിക്കുന്ന സമയത്ത്, വളരെ പ്രാദേശിക പ്രാധാന്യം മാത്രമുള്ള ദേവാലയങ്ങളെ തിരഞ്ഞെടുത്ത് ഒരു നല്ല തുക നൽകുന്നത് എന്തിനാണെന്ന് ആരും ചോദിച്ചു പോകും.

ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുളള 80 ശതമാനം ദേവാലയങ്ങളും, തീർത്തും പ്രാദേശികവും, വളരെ ചെറുതും ആണ്. അവയെ വളർത്തി വലുതാക്കി അത് വഴിയുള്ള വിനോദ സഞ്ചാര സാധ്യതകൾ വിപുലീകരിക്കാനാണ് ലക്ഷ്യമെങ്കിൽ, ഈ തുക കൊണ്ട്, അന്നദാന പുരകളും, ദീപാലങ്കാരവും ആണോ നിർമ്മിക്കേണ്ടത്? ചുറ്റുമതിൽ കെട്ടുന്നതൊക്കെ നല്ലത്. പക്ഷേ, അവസാനം അവിടെ പൊതു വഴിയുണ്ടെങ്കില്‍ അതിലൂടെ ആര് നടക്കണം, നടക്കണ്ട എന്ന് തീരുമാനിക്കുന്ന വിധത്തിലുള്ള ആരാധനാലയ വിപുലീകരണത്തിൽ എത്തിച്ചേരുമോ എന്ന ആശങ്ക സമീപകാല കേരളത്തിലെ മത തീവ്രത വളർച്ച കാണുന്നവർക്ക് തള്ളിക്കളയാൻ ആവില്ല.

ആത്മീയ-തീർത്ഥാടന വിനോദസഞ്ചാരത്തിന്റെ പേരിൽ, അന്നദാന പുരകളും, ദീപാലങ്കാരങ്ങളും ചെയ്യുന്നതിന് പകരം ഈ പ്രദേശങ്ങളിൽ, ഖര മാലിന്യ സംസ്കരണ പ്ലാന്റുകളോ, മഴവെള്ള സംഭരണികളോ, ജല ശുദ്ധീകരണ പ്ലാന്റുകളോ നിർമിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ എന്ത് നന്നായിരുന്നു.

കേരള പുനര്‍നിര്‍മ്മാണം, rebuilding kerala, resmi bhaskaran, funds for temple construction, funds for temple, raise funds for temple, swadesh darshan, swadesh darshan scheme, swadesh darshan scheme in kerala, swadesh darshan scheme tourist circuit, narendra modi in kerala, സ്വദേശ് ദര്‍ശന്‍, സ്വദേശ് ദര്‍ശന്‍ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം, സ്വദേശ് ദര്‍ശന്‍ നരേന്ദ്ര മോദി, സ്വദേശ് ദര്‍ശന്‍ തുക, സ്വദേശ് ദര്‍ശന്‍ കേരളം, ആത്മീയ ടൂറിസം, ആത്മീയ യാത്ര, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ഈ സ്‌കീമിൽ പറയുന്ന കാര്യങ്ങൾ ചുറ്റുമതിലും, ദീപാലങ്കാരവും, ചവറ്റുകൊട്ടയും ശുചിമുറികളും കമ്മ്യൂണിറ്റി ഹാളുകളും ഒക്കെ, ഒട്ടുമിക്ക ദേവാലയങ്ങൾക്കും നടപ്പിലാക്കാവുന്നതേ ഉള്ളു. പല സ്ഥലത്തെയും ദേവാലയ പുനർനിർമാണ ബജറ്റ് എന്നത് ലക്ഷങ്ങൾ അല്ല, കോടികളാണ്.

വിനോദ സഞ്ചാരത്തിനു അത്യാവശ്യം വേണ്ട താമസ സൗകര്യം, വാഹന ഗതാഗതത്തിനായുള്ള സൗകര്യങ്ങൾ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളും ആയുള്ള കണക്റ്റിവിറ്റി, ഇതൊക്കെ ആണ് സർക്കാരിന്റെ സ്‌കീമിൽ മുൻഗണന സ്ഥാനത്തു വരേണ്ടത്.

ഏണസ്റ്റ് ആൻഡ് യങ് സമർപ്പിച്ച ഈ റിപ്പോർട്ട് പ്രകാരമുള്ള സാമ്പത്തിക സഹായം പ്രാദേശിക തലത്തിലെ വർഗീയ ശക്തികളെ സ്വാധീനിക്കാനുള്ളതാണെന്ന് തോന്നുന്ന തരത്തിലാണ് വിഭാവന ചെയ്തിരിക്കുന്നത്. ദേശീയ തലത്തിലെ അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ ലഘൂകരിച്ച്, പ്രാദേശിക തലത്തിൽ കൈയടി കിട്ടാൻ പാകത്തിലാണ് പരുവപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, എന്ത് മാനദണ്ഡം ഉപയോഗിച്ചാണ് ഈ ദേവാലയങ്ങളെ തിരഞ്ഞെടുത്തതെന്ന് പറയാൻ സർക്കാർ ബാധ്യസ്ഥരാണ്. അല്ലാതെ ഒരു കോർപ്പറേറ്റ് കൺസൾട്ടൻസി നൽകിയ റിപ്പോർട്ടിൻ പ്രകാരമുള്ള ദേവാലയങ്ങളെ എന്തിനാണ് വർഗീയ ശക്തികളുടെ സമ്മർദ്ദത്തിൽ ഒരു മഹാ പ്രളയത്തെപ്പോലുള്ള ദുരന്തത്തെ മറികടക്കാൻ ശ്രമിക്കുന്ന ഒരു സർക്കാർ അതു പോലെ വിഴുങ്ങുന്നത്?

ആത്മീയ അന്വേഷണത്തെ വെറും തീർത്ഥാടന വിനോദ സഞ്ചാരമാക്കി വർഗീയ ശക്തികൾക്ക് പുത്തൻ വീര്യം നൽകാൻ എന്തിനാണ് സർക്കാർ സഹായം? നവനിർമാണ പ്രവർത്തനങ്ങൾക്കായി സംവാദങ്ങളും പ്ലാനുകളും നിർമിക്കുന്ന സമയത്തു, ഇത്തരം നിർദോഷകരമെന്ന തരത്തിലെ, ഒരു പ്രത്യേക കാര്യ ലക്ഷ്യത്തോടെ വിഭാവനം ചെയ്തിട്ടുള്ള സ്കീമുകളെ, കുറച്ചു കോടി രൂപയ്ക്ക് വേണ്ടി ഉത്തരവാദിത്ത ബോധമുള്ള ഒരു സംസ്ഥാന സർക്കാർ കണ്ണടച്ച് സ്വീകരിക്കുന്നത് എത്ര മാത്രം ശരിയാണ്?

സ്വദേശ് ദർശൻ സ്കീമിൽ മോടി പിടിപ്പിച്ച പത്മനാഭ സ്വാമി ക്ഷേത്രം ചിത്രങ്ങള്‍ക്ക് കടപ്പാട് : പിഐബി

സംസ്ഥാന സർക്കാരിന് ഈ സ്‌കീമിൽ മാറ്റങ്ങൾ വരുത്താമായിരുന്നു, ദേവാലയങ്ങൾക്കായി നൽകുന്ന തുകയുടെ ഒരു നല്ല പങ്കുപയോഗിച്ചു പ്രാദേശിക തലത്തിൽ ഒരു സത്രമോ, അശരണർക്കുള്ള താമസ കേന്ദ്രമോ പണിയിക്കാൻ കൊടുക്കുമായിരുന്നു. അതിന്റെ അത്രയും പുണ്യം വേറൊന്നിനില്ല. ഒപ്പം പ്രാദേശിക തലത്തിൽ തീർത്ഥാടനത്തിനായോ അല്ലാതെയോ യാത്ര ചെയ്യുന്നവർക്കായി വളരെ ചെലവ് കുറഞ്ഞ താമസ സൗകര്യം നൽകാമായിരുന്നു. അതൊക്കെയല്ലേ വിനോദ സഞ്ചാരം വികസിക്കാൻ അത്യാവശ്യമായത്?

ഒന്നു കൂടി, പ്രളയനാന്തര കേരളത്തിന് അത്യാവശ്യമായത് ദേവാലയങ്ങളാണോ അതോ, പ്രളയം തകർത്ത ജീവിതാവസ്ഥയുടെ പുനർ നിർമ്മാണമാണോ? പലയിടങ്ങളും ഇപ്പോഴും പ്രളയത്തെ അതിജീവിച്ചിട്ടില്ല. സ്കൂളുകൾ മാത്രം ഉദാഹരണമായെടുത്താൽ, പലയിടത്തും കെട്ടിടങ്ങൾക്കുള്ള കേടുപാടുകൾക്കൊപ്പം നാശമായ സയൻസ് ലാബുകൾ, ലൈബ്രറികൾ, ഇരിപ്പിടങ്ങളും, മറ്റു ഇലക്ട്രോണിക് ഉപകാരണങ്ങളുമൊക്കെ വീണ്ടെടുക്കാൻ പ്രാദേശിക തലത്തിൽ നല്ല ബുദ്ധിമുട്ടാണ്. കാരണം, ദൈവങ്ങൾക്ക് കൈയയച്ചു സംഭാവന നൽകുന്നവർ സാമൂഹിക ഉന്നമനത്തിനായുള്ള കാര്യങ്ങൾ വരുമ്പോൾ കൈ പിൻവലിക്കുന്ന കാഴ്ചയാണ് നാം കണ്ടിട്ടുള്ളത്.

ഈ അമ്പല-പള്ളി കമ്മിറ്റിക്കാരെ സുഖിപ്പിച്ചത് കൊണ്ട് പ്രാദേശിക സമ്പദ്‌വ്യവസ്ഥക്കു പ്രത്യേകിച്ചു ലാഭമൊന്നും ഇല്ലായെന്ന് മാത്രമല്ല, അത് വിഭാഗീയത വർധിപ്പിക്കാൻ മാത്രമേ സഹായിക്കുകയുളളൂ.

കേരള പുനര്‍നിര്‍മ്മാണം, rebuilding kerala, resmi bhaskaran, funds for temple construction, funds for temple, raise funds for temple, swadesh darshan, swadesh darshan scheme, swadesh darshan scheme in kerala, swadesh darshan scheme tourist circuit, narendra modi in kerala, സ്വദേശ് ദര്‍ശന്‍, സ്വദേശ് ദര്‍ശന്‍ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം, സ്വദേശ് ദര്‍ശന്‍ നരേന്ദ്ര മോദി, സ്വദേശ് ദര്‍ശന്‍ തുക, സ്വദേശ് ദര്‍ശന്‍ കേരളം, ആത്മീയ ടൂറിസം, ആത്മീയ യാത്ര, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

മനുഷ്യ പുരോഗതിക്കു അത്യാവശ്യം ആയ ശാസ്ത്ര-മാനവിക വിഷയങ്ങളുടെ ഗവേഷണങ്ങൾക്കുള്ള തുക വർഷാവർഷം കുറയ്ക്കുകയും, ഇത്തരം മേഖലകൾക്ക് യാതൊരു ലോഭവും ഇല്ലാതെ തുക നല്‍കുകയും ചെയ്യുമ്പോള്‍ ആശങ്ക മാത്രമല്ല, ദുഖവും ഉണ്ട്. വികസിത രാജ്യങ്ങളിൽ ദേവാലയങ്ങൾ പൊതു ആശുപത്രികളും, പോസ്റ്റ് ഓഫീസ് പോലുള്ള പൊതു സ്ഥലങ്ങളും ആയി, മാറുമ്പോൾ, പൊതു മുതൽ ഉപയോഗിച്ച്, ആളുകളെ വിഭാഗീയമാക്കി മാറ്റുകയല്ലേ നമ്മള്‍?

വിനോദ സഞ്ചാരം വളരാൻ ഏറ്റവും അത്യാവശ്യം സുരക്ഷയും സമാധാനവുമുള്ള ഒരു സാമൂഹിക സാമ്പത്തിക അന്തരീക്ഷം ആണ്. ആത്മീയയുടെ കച്ചവടവൽക്കരണം മൂലം ജനതയുടെ സമാധാനവും സുരക്ഷയും നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിൽ അതിനെ വളർത്തുന്ന മേഖലകളെ വീണ്ടും കേന്ദ്ര സർക്കാർ കൈയ്യയച്ച് സഹായിക്കുകയും കേരള സർക്കാർ അത് കൈനീട്ടി സ്വീകരിക്കുകയും ചെയ്യുന്നത് കാണുമ്പോൾ ഉയരുന്ന ചോദ്യം, എന്താണ് നമ്മുടെ ആത്യന്തിക ലക്ഷ്യം, പുരോഗതിയോ അതോ ആത്മീയതയോ? രണ്ടും ഒരിക്കലും ഒന്നിച്ചു പോകുന്നവയല്ല എന്ന അടിസ്ഥാനപരമായ വിവരം കേന്ദ്ര ആസൂത്രകർക്ക് നഷ്ടപ്പെട്ടിട്ട് കുറച്ചു കാലമായി, പക്ഷേ കേരളത്തിലെ ആസൂത്രകർക്കോ?

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Swadesh darshan scheme spiritual tourism rebuilding kerala