നരേന്ദ്രമോദി സർക്കാരിന്റെ സാമ്പത്തിക രംഗത്തെ പ്രകടനത്തിനെതിരെ ആർ എസ് എസ് ഉന്നയിച്ച രൂക്ഷമായ വിമർശനം രാഷ്ട്രീയമായ സോഫ്ടാനാത്മകമാണ്. ആർഎസ്എസിന്റെ സർസംഘചാലക് പദവിയുടെ അനന്തരാവകാശിയായ, ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയിൽ നിന്നാണ് നരേന്ദ്ര മോദി സർക്കാരിനതിരെ അതിരൂക്ഷമായ വിമർശനം ഉണ്ടായത്. എന്തുകൊണ്ടാണ് സംഘപരിവാറിന്റെ ഒരു മുതിർന്ന നേതാവിന്റെ പെട്ടെന്നുള്ള ഈ പൊട്ടിത്തെറി, അതും 2024 ലെ ദേശീയ തിരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തി നിൽക്കുമ്പോൾ?
കോടിക്കണക്കിനു സാധാരണ വോട്ടർമാരെ ഗുരുതരമായി ബാധിച്ച, കേന്ദ്ര സർക്കാരിന്റെ പ്രധാന പരാജയങ്ങൾ ഹൊസബലെ അക്കമിട്ട് പറഞ്ഞു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 കോടി ജനങ്ങൾ, 40 ദശലക്ഷം തൊഴിൽരഹിതർ, വരുമാനത്തിന്റെയും സമ്പത്തിന്റെയും അസമത്വവും വർദ്ധിച്ചുവരുന്നു “ദാരിദ്ര്യത്തിന്റെ രാക്ഷസനെ ഇനിയും വധിച്ചിട്ടില്ലെന്ന്” അദ്ദേഹം പറഞ്ഞു. “രാജ്യത്തിന്റെ വലിയൊരു ഭാഗത്ത് ഇപ്പോഴും ശുദ്ധജലവും പോഷകാഹാരവും ലഭ്യമല്ല” എന്നും അദ്ദേഹം പറഞ്ഞു, ഈ അവസ്ഥയ്ക്ക് “സർക്കാരിന്റെ കാര്യക്ഷമതയില്ലായ്മ”യെ കുറ്റപ്പെടുത്തി.
ബി.ജെ.പിയും ആർ.എസ്.എസും തമ്മിലുള്ള സംഘർഷത്തിന് നീണ്ട ചരിത്രമുണ്ട്. യുവ നേതാക്കൾക്ക് വേണ്ടി വാജ്‌പേയിയെയും അദ്വാനിയെയും സ്ഥാനമൊഴിയാൻ ആർഎസ്എസ് മേധാവി ആവശ്യപ്പെട്ടപ്പോൾ, കെ എസ് സുദർശനുമായുള്ള വാജ്‌പേയിയുടെ അഭിപ്രായ ഭിന്നത മൂർധന്യത്തിലെത്തി.
എന്നിരുന്നാലും, 2014-ലെ മോദിയുടെ വിജയത്തിനു ശേഷം പ്രശ്നങ്ങൾ താൽക്കാലികമായി പരിഹരിച്ചു. ആർഎസ്എസും ബിജെപിയും തമ്മിലുള്ള തടസ്സമില്ലാത്ത ആശയവിനിമയത്തിനും തർക്ക പരിഹാരത്തിനും ഒരു സ്ഥിരം സംവിധാനം രൂപീകരിച്ചതായി തോന്നുന്നു. രാജ്യത്തുടനീളമുള്ള ശാഖകൾക്കും ഭാരതീയ മസ്ദൂർ സംഘ് (ബിഎംഎസ്), ഭാരതീയ കിസാൻ സംഘ് (ബികെഎസ്), അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) തുടങ്ങിയ സംഘടനകൾക്കും തഴച്ചുവളരാൻ രാഷ്ട്രീയ സംരക്ഷണത്തിന്റെ സ്ഥിരമായ സംവിധാനം ഉണ്ടാക്കുക എന്നതായിരുന്നു അഭിപ്രായഭിന്നത ഒഴിവാക്കാനുള്ള ആർഎസ്എസിന്റെ സ്വാർത്ഥ താൽപ്പര്യത്തിന് പിന്നിൽ. അതുപോലെ, ആർഎസ്‌എസിന്റെ (പ്രചാരക്‌മാരും വിസ്താരകുമാരും) സമർപ്പിതരായ പ്രവർത്തകരെ പാർട്ടിക്ക് വേണ്ടി താഴെത്തട്ടിൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുക എന്നതായിരുന്നു ബി.ജെ.പിയുടെ സ്വാർഥതയുടെ പിന്നിൽ.
ഈ പുതിയ സമന്വയ ശൈലിയിലുള്ള പ്രവർത്തനം വളരെ സൗകര്യപ്രദമായിരുന്നു, ഹൊസബലെ പുതിയ നിലപാട് മുന്നോട്ടുവച്ചു: “എല്ലാ സംസ്ഥാന തിരഞ്ഞെടുപ്പുകളിലും ബിജെപി വിജയിക്കണമെന്ന് ഞങ്ങൾ (ആർഎസ്എസ്) ആഗ്രഹിക്കുന്നു, കാരണം, എന്നാൽ മാത്രമേ ഈ രാജ്യത്ത് സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ കാര്യമായ മാറ്റങ്ങൾ മാത്രമേ സംഭവിക്കൂ… 2014 ലെ തിരഞ്ഞെടുപ്പ് വിജയം. ഒരു ദീർഘകാല ദൗത്യത്തിന്റെ തുടക്കമായി കാണണം.”
ബിജെപിയുടെ പണവും പേശീബലവും “ഏജൻസി” യുടെ പിൻബലവും അനുഭവസമ്പത്തുള്ള ആർഎസ്എസുകാരുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രചാരകരെ ബംഗാളിൽ ഉടനീളം നിയമിച്ചിട്ടും 2021 ൽ മമതാ ബാനർജി അതിശയകരമായ വിജയമാണ് നേടിയത്. ഇതോടെ പ്രതിപക്ഷ-മുക്ത “ഏകകക്ഷി ജനാധിപത്യം” എന്ന ആശയത്തിന്‍റെ വാട്ടർലൂ ആയി മാറി.
അതിനുശേഷം മോദി ആർഎസ്എസിന്റെ രണ്ട് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റി: രാമജന്മഭൂമി ക്ഷേത്രം (അദ്വാനിയുടെ രഥയാത്രയ്ക്കും സുബ്രഹ്മണ്യൻ സ്വാമിയുടെ നീണ്ട കോടതിയുദ്ധങ്ങൾക്കും മതിപ്പൊന്നും നൽകാതെ). കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കണമെന്ന ആർഎസ്എസിന്റെ ദീർഘകാലമായുള്ള ആവശ്യവും അദ്ദേഹം നടപ്പാക്കി. അദ്ദേഹം സംഘപരിവാറിന്റെ ഭൂരിപക്ഷ വിശ്വാസങ്ങളുടെ അനുയായിയാണ്, മാത്രമല്ല, വംശഹത്യ, ആൾക്കൂട്ടക്കൊലകൾ, മറ്റ് ഭിന്നിപ്പിക്കുന്ന പ്രവർത്തനങ്ങൾ എന്നിവയ്‌ക്ക് വേണ്ടിയുള്ള ആഹ്വാനങ്ങളിൽ മൗനം പാലിക്കുകയും ചെയ്യുന്നു.
പിന്നെന്തിനാണ് ഹൊസബാലെയുടെ ഈ പെട്ടെന്നുള്ള പൊട്ടിത്തെറി?
“…ഒരു നേതാവ്, അതെത്ര വലിയ നേതാവണെങ്കിലും ഈ രാജ്യത്തിന് മുന്നിലുള്ള എല്ലാ വെല്ലുവിളികളെയും പരിഹരിക്കേണ്ടതില്ല… ” എന്നആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവതിന്റെ 2022 ആഗസ്റ്റ് 8-ന് മുനവച്ചുള്ള അഭിപ്രായ പ്രകടനം എന്നത് ഇതുപോലെ തന്നെ ഗൗരവപൂർവ്വം ശ്രദ്ധിക്കേണ്ട ഒന്നാണ്.
മോദിയുടെ സാമ്പത്തിക മാതൃകയെയും സർക്കാരിന്റെ ഒറ്റയാൾ നിയന്ത്രണത്തെയും സംഘപരിവാറിലെ രണ്ട് പ്രധാന നേതാക്കൾ പരസ്യമായി വിമർശിക്കുന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിച്ചത് എന്താണ്?
വോട്ടർമാരിൽ ആഴത്തിലുള്ള അസംതൃപ്തി സൃഷ്ടിക്കുന്ന തൊഴിലില്ലായ്മയെയും ദാരിദ്ര്യത്തെയും കുറിച്ച് ആർഎസ്‌എസിന് അതിന്റെ ശാഖകളിൽ നിന്ന് അസ്വസ്ഥജനകമായ വിവരങ്ങൾ ലഭിക്കുന്നുണ്ടായിരിക്കണം.
കൂടാതെ, ആർഎസ്എസിന്റെ നിയന്ത്രണത്തിലുള്ള ഏറ്റവും വലിയ സംഘടനയായ ബിഎംഎസും മോദി സർക്കാരിന്റെ തൊഴിൽ “പരിഷ്കാര” നിയമങ്ങൾക്കെതിരെയും വിഭവ സമൃദ്ധവും ലാഭമുണ്ടാക്കുന്നതുമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിനെതിരെയും പ്രക്ഷോഭം നടത്തുന്നുണ്ട്. അതുപോലെ, മോദിയുടെ കാർഷിക “പരിഷ്കാര” അജണ്ടയിൽ ബികെഎസ് അസ്വസ്ഥരാണ്. സംസ്ഥാന തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കർഷകരെ പ്രതികൂലമായി ബാധിക്കുന്ന വൈദ്യുതി നിരക്ക് നയത്തിൽ ഗുജറാത്ത് സർക്കാരിനെതിരെ ബി കെ എസ് പ്രക്ഷോഭം നടത്തുകയാണ്. കഴിഞ്ഞ മാസം ഗാന്ധിനഗറിൽ ബന്ദ് ആഹ്വാനം ചെയ്തിരുന്നു.
ഹൊസബാലെ തന്റെ രാഷ്ട്രീയ ബോംബ് പൊട്ടിച്ച വേദിയും പ്രസക്തമാണ്. രാജ്യാന്തര കുത്തകൾക്കും (എംഎൻസികൾക്കും) ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റർ (എഫ്‌ഐഐ)കൾക്കും ഇന്ത്യൻ വൻകിട ബിസിനസുകൾക്കും അനുകൂലമായ മോദിയുടെ നയങ്ങളിൽ കടുത്ത ആശങ്ക പ്രകടപ്പിക്കുന്ന സ്വദേശി ജാഗരൺ മഞ്ചിന്റെ (എസ് ജെ എം) വേദിയിലാണ് ഹൊസബാലെ ഈ ഈ അഭിപ്രായ പ്രകടനം നടത്തിയത്. ഏറ്റവും വലിയ കോർപ്പറേറ്റ് നികുതി ഇളവ് നൽകിയ മോദിയുടെ വൻകിട കോർപ്പറേറ്റ് മാതൃകയ്ക്ക് വിരുദ്ധമായി, ഗ്രാമീണ സംരംഭകത്വത്തിന്റെയും തൊഴിൽ ലഭ്യമാക്കുന്ന ചെറുകിട ബിസിനസ്സുകളുടെയും മാതൃകയ്ക്കായാണ് എസ്ജെഎം പ്രചാരണം നടത്തുന്നത്.
അടിത്തട്ടിലെ ഈ അകൽച്ചയും അതിന്റെ നിയന്ത്രണത്തിലുള്ള സംഘടനകൾക്കിടയിലെ രോഷവും 2024 ബി.ജെ.പിക്ക് അനായാസ ജയം സാധ്യമാകില്ലെന്നും ആർ എസ് എസിന്റെ സംരക്ഷണ വലയം അപകടത്തിലാകുമെന്നുമുള്ള ഭയം ആർ എസ് എസിൽ രൂപപ്പെട്ടിട്ടുണ്ട്.
മറ്റൊരു സിദ്ധാന്തം, ഈ പൊട്ടിത്തെറികൾ സർക്കാരിലും പാർട്ടിയിലെ തന്ത്രപ്രധാനമായ സ്ഥാനങ്ങളിലും തങ്ങളുടെ കൂടുതൽ ആളുകളെ ഉൾപ്പെടുത്താൻ ആർഎസ്എസ് നടത്തുന്ന സമ്മർദ്ദ തന്ത്രമാണെന്നാണ്. ഈ പംക്തി വായിക്കുന്നവർ സ്വന്തം നിഗമനങ്ങളിലെത്താം.
- പശ്ചിമ ബംഗാൾ മുൻ ധനമന്ത്രിയും നിലവിൽ ബംഗാൾ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവുമാണ് അമിത് മിത്ര