scorecardresearch
Latest News

എന്റെ സ്വകാര്യത, എന്റെ ജന്മാവകാശം

സ്വകാര്യതയെന്നത് ആധാറിന്റെയോ ഡാറ്റാ പ്രൊട്ടക്ഷന്റെയോ മാത്രം പ്രശ്നമല്ല, വ്യക്തികളുടെ തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യത്തിന്റേതുകൂടിയാണ് അലോക് പ്രസന്ന കുമാർ എഴുതുന്നു.

എന്റെ സ്വകാര്യത, എന്റെ ജന്മാവകാശം

ഇന്ത്യയിൽ സ്വകാര്യതയെ കുറിച്ച് സംസാരിക്കുമ്പോൾ അറിയേണ്ട ആദ്യത്തെ കാര്യം ഈ​വാക്കിനെ ഭൂരിപക്ഷവും ഉൾക്കൊണ്ടിരിക്കുന്നത് ശരിയായ അർത്ഥത്തിലല്ല എന്നതാണ്. അപമാനം സങ്കോചാം ലജ്ജ എന്നൊക്കെയുള്ള അർത്ഥങ്ങള്‍ക്കൊണ്ട് ആശയക്കുഴപ്പത്തിലാക്കിയാണ് സ്വകാര്യതയെ ഭൂരിപക്ഷം ഇന്ത്യ കാണുന്നത്. അതുപോലെ തന്നെ എന്താണ് ശരിയെന്ന നമ്മുടെ അവബോധത്തിന്‍റെ അളവുകോലുകളില്‍ ഗണിക്കാന്‍ സാധിക്കുന്നില്ലെന്നതിനാല്‍ വൈകാരികമായ ആശയക്കുഴപ്പത്തിലാഴ്ത്തുന്നതും കൂടിയാണിത്. ആധുനിക ഇന്ത്യൻ ഭാഷകളിലും സ്വകാര്യതയുടെ യഥാർത്ഥ അർത്ഥം ഗ്രഹിക്കുന്ന വാക്ക് കാണാൻ സാധ്യമാകുന്നില്ല. പലപ്പോഴും ഒറ്റപ്പെടൽ, അടുപ്പം അല്ലെങ്കിൽ രഹസ്യം എന്നീ വാക്കുകളുമായി ബന്ധപ്പെടുത്തുന്നു. ഇത് ഈ ആശയക്കുഴപ്പത്തിന്‍റെ ആഴംകൂട്ടുന്നതാണ്. ഇതു കാരണമാണ് നിരവധിപേര്‍ എന്തിനാണ് സ്വകാര്യതയെ കുറിച്ച് ഇത്രയധികം ആശങ്കപ്പെടുന്നത് എന്നും തങ്ങൾക്കും സര്‍ക്കാരിൽ നിന്നും ഒരുതരത്തിലും ഒന്നും മറച്ചുവെയ്ക്കാനില്ല എന്നും പറയുന്നത്.

എന്തൊക്കയായലും സ്വകാര്യതയെന്നാൽ എന്തെങ്കിലും രഹസ്യമാക്കിവെയ്ക്കുന്നതോ ഒളിപ്പിക്കുന്നതോ അല്ല, അത് ആത്യന്തികമായി നിരാകരിക്കാനുളള അവകാശമാണ്. ഇതിനർത്ഥം ഒരാൾ സമൂഹത്തിൽ നിന്നും പിൻവാങ്ങുന്നുവെന്നല്ല. മറ്റുളള​വരെ ഹനിക്കാത്തിടത്തോളം സമൂഹം ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പുകളിലേയ്ക്ക് (ചോയിസുകളിലേയ്ക്ക്) തലയിടുന്നില്ല എന്ന വിശ്വാസമാണ്. ഇതർത്ഥമാക്കുന്നത് മറ്റുളളവർക്കിടയിൽ ഒരാള്‍ എന്തുകഴിക്കണമെന്നും എന്തു കുടിക്കണമെന്നുമുളള അവകാശം. പ്രണയിക്കാനും ആരെ വിവാഹം കഴിക്കണമെന്നും എന്ത് വേഷം ധരിക്കണമെന്നും തിരഞ്ഞെടുക്കാനുമുളള അവകാശം. ഇതിലൊന്നും ഭരണകൂടങ്ങൾക്ക് ഇടപെടാൻ അവകാശമില്ലായെന്നാണ്.

privacy, supreme court verdict on privacy, aadhar,

പ്രായപൂർത്തിയായവർ പലപ്പോഴും സ്വതന്ത്രമായി ഇത്തരം തിരഞ്ഞെടുക്കലുകൾ നടത്താത്ത ഒരു സമൂഹത്തിൽ ( കുടുംബത്തിന്റെയോ ജാതിയുടെയോ സാമൂഹികമായ സമ്മർദ്ദങ്ങളാലോ) സ്വകാര്യത എന്നത് പരിധികളിൽ ഉൾപ്പെടുത്തി നിർവചിക്കപ്പെടുന്ന ഒന്നാകുന്നു എന്നത് സ്വാഭാവികമാണ്. മറ്റാരെങ്കിലും നിശ്ചയിക്കുന്നത് അനുസരിച്ച് കാര്യങ്ങൾ നടക്കുന്ന ഒരു സമൂഹത്തിലാണ് നിങ്ങൾ വളരുന്നത് എങ്കിൽ ആജ്ഞലംഘനങ്ങൾക്ക് നൽകേണ്ടി വരുന്നത് വലിയ വിലയായിരിക്കും. അത്തരം സാഹചര്യങ്ങളിൽ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സ്വാതന്ത്ര്യം എന്നത് ഭ്രമാത്മകമായ ഒന്നായി അനുഭവപ്പെടും. അതുപോലെ തന്നെ സമ്പദ് സമൃദ്ധമല്ലാത്ത ഇന്ത്യ സ്വകാര്യത എന്നത് അറിയാത്തവരോ അല്ലെങ്കിൽ അതിനെപ്പറ്റി ജാഗരൂഗരോ അല്ലായെന്നത് മറ്റൊരു പൊതുവായ തെറ്റിദ്ധാരണയാണ്. ലക്ഷക്കണക്കിന് പുരുഷന്മാരും സ്ത്രീകളുമാണ് ദിവസേന സമൂഹവും കുടുംബവും നടപ്പാക്കുന്ന അടിച്ചമർത്തലുകൾക്കെതിരെ , അവരുടെ തിരഞ്ഞെടുകലുകൾക്കുുളള സ്വാതന്ത്ര്യത്തിനായി എതിർപ്പുകളുയർത്തുന്നത്. ഒരുപക്ഷേ അവർക്ക് അതിനെ നിര്‍വചിക്കാന്‍ കൃത്യമായ ഒരു വാക്കുണ്ടാകില്ല, എന്നാൽ അവർ അവരുടെതായൊരു ഇടം സൃഷ്ടിച്ചെടുക്കുന്നുവെന്നത് സ്വകാര്യതതായെന്ന അവകാശത്തിന്‍റെ അഭ്യാസമാണ്.

ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് സ്വകാര്യതയ്ക്കുളള അവകാശത്തെ കുറിച്ചുളള സുപ്രീം കോടതിയില്‍ നടന്ന വാദങ്ങളെ മനസ്സിലാക്കേണ്ടത്. ആധാർ കേസിന്റെ നിർദ്ദിഷ്ട സാഹചര്യത്തിൽ ഭരണഘടനാനുസൃതമായി സ്വകാര്യത മൗലികാവകാശമാണോ എന്ന് തീരുമാനിക്കാനായി രൂപീകരിച്ച ഒമ്പതംഗ ബഞ്ചിന്റെ വിധിന്യായങ്ങളിലേത് സ്വകാര്യ വിവരങ്ങളുടെ സംരക്ഷണമോ ഭരണകൂടത്തിന്‍റെ നിരീക്ഷണമോ മാത്രമല്ല അതിനു വിവിധങ്ങളായ മാനങ്ങമുണ്ട്. സ്വകാര്യതയ്ക്കുളള മൗലികാവകാശം ഭരണഘടനപരാമായി സംരക്ഷിക്കപ്പെടുന്നു എന്നത് എല്ലാ വ്യക്തികൾക്കും , ആവശ്യമായി വരാത്തിടത്തോളവും നീതിപൂർവ്വകവും യുക്തിസഹവും ന്യായവുമായ നിയമത്താൽ അല്ലാതെയുളള ഭരണകൂടത്തിന്റെ അതിക്രമിച്ചു കയറൽ നിഷേധിക്കാനുളള അവകാശമാണ്.
വിവിധങ്ങളായ വിധിന്യായങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് സ്വകാര്യതയ്ക്കുളള അവകാശം എന്നത് പൊതു നിയമമാക്കണം എന്നത് അനിവാര്യമായി വരുന്നുവെന്നതിനാലാണ് ഇത് പരിശോധിക്കാന്‍ ഒമ്പതംഗ ബഞ്ച് ആവശ്യമാവുന്നത്. സര്‍ക്കാരിനെതിരെ ഇത്തരം അവകാശങ്ങള്‍ ഉയര്‍ത്താമോ എന്നുമുള്ള സംശയങ്ങളും ഉയരുന്നുണ്ട്. തീർച്ചയായും, ഭരണഘടന “സ്വകാര്യത” എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. അതിനാല്‍ തന്നെ സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനാപരം ആവുമോ ?

ഇതിന്‍റെ ഉത്തരം ലഭിക്കാന്‍, മൗലികാവകാശം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ് എന്ന ചോദ്യത്തിലേക്ക് ആഴത്തില്‍ ചെല്ലേണ്ടതുണ്ട്. അതിന്റെ കാതലായ അർത്ഥതത്ിൽ ഇത്തരം അവകാശങ്ങൾ എന്നത് സർക്കാരിന്റെ നടപടികൾക്കുളള അതിരുകൾ എന്നതുമായി ബന്ധപ്പെട്ട് ഭരണഘടന വരച്ചിട്ടുളള ലക്ഷ്മണരേകഖകളും അതു മറികടക്കാനുളള​ സർക്കാർ നടപടികളുമാണ്.
പരാതിക്കാരുടെ അഭിഭാഷകർ വാദിച്ചതുപോലെ വ്യക്തികളുടെ സ്വകാര്യതയുടെ ചോയിസുകളുടെയും കാര്യത്തിൽ ഭരണകൂടത്തിന് ഇടപെടൽ ആവശ്യമില്ലെന്നതാണ് ഈ ലക്ഷ്മണരേഖകൾ തീർച്ചയായും അർത്ഥമാക്കുന്നത് 1954 ലെ എം പി ശർമ്മയും സതീഷ് ചന്ദ്രയും തമ്മിലളു കേസിലും ഖരക് സിങും യു പി സർക്കാരും തമ്മിലുളള 1962 ലെ കേസിലും നിയമത്തിനെ വിശാലവീക്ഷണത്തോടെ കാണാതെ സൂചിക്കുഴയിലൂടെ കാണുന്ന വിധികളെ സൂപ്രീ കോടതി നിഷേധിച്ചതും അവർ ചൂണ്ടിക്കാണിച്ചു.

privacy, sc verdict on privacy, aadhar,
കേന്ദ്ര സർക്കാർ വാദിച്ചത് സ്വകാര്യത എന്നത് ഭരണഘടനാപരമായ അവകാശമല്ലെന്നും സ്വകാര്യതയ്ക്കുളള അവകാശം മൗലികാവകാശം അല്ലെന്നുമാണ്. ഇതൊരു ഭരണഘടനാപരമായ അവകാശമല്ലെന്നും ഒരു പൊതുഅവകാശ നിയമത്തിന്റെ ഭാഗമായി മാത്രം സംരക്ഷിക്കപ്പെടുന്നതാണെന്നുമായിരുന്നു അറ്റോണി ജനറലായ കെ . കെ. വേണുഗോപാലിന്റെ വാദം. കേന്ദ്രത്തിന്റെ അവകാശ വാദങ്ങളും അഥിനെ പിന്തുണയ്ക്കുന്ന സംസ്ഥാന സർക്കാരുകളും ഭരണഘടയുടെ “യഥാതഥ” (ഒറിജിനലിസ്റ്റ്) വ്യാഖ്യാനമായാണ് ഇതിനെ അനുമാനിച്ചത്. ഭരണഘടനയുടെ ഇടുങ്ങിയ വ്യാഖ്യാനങ്ങളിൽ നിന്നും വേർപ്പെട്ട് സാഹചര്യം ആവശ്യപ്പെടുന്നത് അനുസിച്ചുളള സമീനമാണ് സുപ്രീം കോടതി അടുത്തിടെയായി സ്വീകരിക്കുന്നത്. ഒരുവേള, ഇതൊരുപക്ഷേ അത്രയധികം ജുഡീഷ്യൽ അനുകൂല നിലപാട് ആയിരിക്കില്ല.

സുപ്രീം കോടതിയുടെ ഒമ്പതംഗ ബഞ്ച് ഭരണഘടന വിഭാവനം ചെയ്യുന്ന സ്വകാര്യതയ്ക്കുളള അവകാശം ഉയർത്തിപ്പിടിച്ചിരിക്കുന്നു. എങ്കിലും അത് ഒരു വിഷയം മാത്രമാണ് പരിഹരിക്കുന്നത്. – അതായത് ഭരണകൂട ഇടപെടലിൽ നിന്നും സ്വകാര്യതയ്ക്കുളള അവകാശം സംരക്ഷിക്കുന്നത് . എന്നാൽ ഇത് ഏതറ്റംവരെ അവകാശപ്പെടാം എന്നത് സാഹചര്യങ്ങൾക്കനുസരിച്ചാവും ഭരണൂടങ്ങൾക്ക് സ്വകാര്യതയിലേയ്ക്ക് അതിക്രമിച്ചു കയറാം എന്നത് നിർണയിക്കപ്പെടുക. ഇതൊരിക്കലും മുൻകൂട്ടികാണാവുന്ന എല്ലാത്തിനുമുളള നിയമപരമായ നിർദ്ദേശമായി കാണാൻ കഴിയില്ല, അങ്ങേയറ്റം, ഒരു ജുഡീഷ്യൽ റിവ്യൂ നടപ്പിൽ വരുത്താനുളള അടിസ്ഥാനമുള ഒരു രൂപരേഖ മാത്രമാണ് ഈ കോടതി വിധി.

അവസാനവിധി എന്തായാലും, ഇതിന്റെ ഫലം ആധാർ പദ്ധതിക്കും നിയമത്തിനും അപ്പുറത്ത് പ്രസക്തിയുള്ളതാണ്. സ്വകാര്യത സംബന്ധിച്ച സുപ്രീംകോടതി വിധി ഗേ അവകാശങ്ങൾ, പ്രത്യുൽപ്പാദന അവകാശങ്ങൾ, ബീഫ് നിരോധനം, മദ്യനിരോധനം തുടങ്ങി സമൂഹത്തിന്റെ ഒരു വിഭാഗവുമായി ഭരണകൂടം നിരന്തരം മല്ലടിക്കുന്ന നിരവധി വിഷയങ്ങളിൽ ദൂരവ്യാപകമായ ഫലമുള്ളതാണ്.
ബെംഗളൂരു കേന്ദ്രമായ വിധി സെന്റർ ഫോർ ലീഗൽ പോളിസിയിലെ സീനിയർ റസിഡന്റ് ഫെല്ലോയാണ് ലേഖകൻ


സ്വകാര്യത സംബന്ധിച്ച വിധി വരുന്നതിന് മുമ്പ് എഴുതിയതാണ് ഈ​ ലേഖനം. ബെംഗളൂരു കേന്ദ്രമായ വിധി സെന്റർ ഫോർ ലീഗൽ പോളിസിയിലെ സീനിയർ റസിഡന്റ് ഫെല്ലോയാണ് ലേഖകൻ

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Right to privacy fundamental right aadhaar card data privacy