scorecardresearch
Latest News

പുല്‍വാമ ഭീകരാക്രമണം: പാക്കിസ്ഥാനെ ശിക്ഷിക്കാന്‍ ഇന്ത്യയ്ക്കുള്ള ഓപ്ഷനുകള്‍

മോസ്റ്റ് ഫെവേർഡ് നേഷൻ (MFN) സ്ഥാനം അസാധുവാകുന്നത് പ്രതീകാത്മക മൂല്യം മാത്രമേയുണ്ടാക്കുകയുള്ളു. പാക്കിസ്ഥാനെ അത് ഒരുതരത്തിൽ ബാധിക്കുന്നില്ല കാരണം, പാക്കിസ്ഥാന്റെ ആഗോള കയറ്റുമതിയുടെ വെറും രണ്ടു ശതമാനം മാത്രമാണ് ഇന്ത്യയിലേക്കുള്ള കയറ്റുമതി

പുല്‍വാമ ഭീകരാക്രമണം: പാക്കിസ്ഥാനെ ശിക്ഷിക്കാന്‍ ഇന്ത്യയ്ക്കുള്ള ഓപ്ഷനുകള്‍

മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശിവ ശങ്കർ മേനോൻ, Choices — Inside the Making of India’s Foreign Policy, എന്ന തൻ്റെ പുസ്തകത്തിൽ, നവംബർ 26 -ന് നടന്ന മുംബൈ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ എന്തുകൊണ്ട് പാക്കിസ്ഥാനെതിരെ സൈനിക നടപടി എടുത്തില്ല എന്നതിന്റെ കാരണം വ്യക്തമാക്കുന്നുണ്ട്. അത്തരമൊരു പ്രലോഭനത്തിലേക്ക് വീഴാതിരിക്കുന്നതാണ് ഇന്ത്യ എന്ന രാജ്യത്തിന് കൂടുതൽ നേട്ടം എന്ന അറിവു തന്നെയായിരുന്നു കാരണം.

ആദ്യം തന്നെ, ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാൽ മുംബൈയിൽ അക്രമം നടത്തിയ ഭീകരവാദികളിൽ നിന്നും ശ്രദ്ധമാറി ലോകം രണ്ട് ആണവായുധ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമെന്ന കാഴ്ചയിൽ മുഴുകും. ഇത് ഭീകരപ്രവർത്തനത്തിന്റെ ഉത്തരവാദിത്വം പാക് മണ്ണിൽ നിന്നും മാറ്റപ്പെടുന്നതിനു കാരണമാകും. രണ്ടാമതായി, അത്തരമൊരു നീക്കം പാക്കിസ്ഥാനിലെ സാധാരണ പൗരന്മാരെ അവിടുത്തെ പട്ടാളത്തിനെ പിന്തുണയ്ക്കാൻ പ്രേരിപ്പിക്കും.  ബേനസീർ ഭൂട്ടോയുടെ വധത്തോടെ വർധിച്ചു വരുന്ന രോഷവും, പടിപടിയായി താഴേക്ക് പോകുന്ന പാക്കിസ്ഥാന്റെ ജനാധിപത്യ കാഴ്ചപ്പാടുമെല്ലാം ഇതിനെ പ്രോത്സാഹിപ്പിക്കും.

ക്ഷയിച്ചുകൊണ്ടിരിക്കുന്ന ആഭ്യന്തര കാലാവസ്ഥയെ ഏകോപിപ്പിക്കാൻ പാക്കിസ്ഥാന് ആവശ്യവും ഇന്ത്യയുമായുള്ളൊരു യുദ്ധമായിരുന്നു. ഇത്തരമൊരു സന്ദർഭത്തിൽ പാക്കിസ്ഥാന്റെ ആവശ്യം നിറവേറ്റാൻ ഒരു കാരണമാകാതെ നിലകൊണ്ടത്, ഇന്ത്യയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പാക്കിസ്ഥാന്റെ ഭീകരവാദത്തിന്റെ ആന്തരികഘടനയെ ലോകശ്രദ്ധയിലേക്ക് എത്തിക്കാൻ സാധിച്ചു. നവംബർ മാസം 26-നു മുൻപ് അമേരിക്കയ്ക്ക് തങ്ങളെ ലക്ഷ്യം വയ്ക്കുന്ന പാക്കിസ്ഥാനിലെ താലിബാന്‍ സംഘടനകളെയും, ഒസാമ ബിൻ ലാദനെയും പിടികൂടണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ, മേനോൻ പറയുന്നു.

പാക്കിസ്ഥാനിൽ നിന്നും  മറ്റൊരു ആക്രമണം കൂടെ ഉണ്ടാവുകയാണെങ്കിൽ -സർക്കാരിന്റെ അറിവോടെയോ അല്ലാതെയോ- ഇന്ത്യ ഇതേ തീരുമാനം തന്നെ എടുക്കണമെന്നില്ല. പ്രത്യേകിച്ചും മുംബൈ ഭീകരാക്രമണം നടത്തിയവർക്കെതിരെ നടപടിയെടുക്കാൻ പാക്കിസ്ഥാൻ കാണിക്കുന്ന വിമുഖതയുടെ പശ്ചാത്തലത്തിൽ. 2008 ലെ സാഹചര്യങ്ങൾ ഇപ്പോൾ നിലനിൽക്കാത്തതും, ഭാവിയിൽ അത്തരമൊരു സാഹചര്യം ആവർത്തിക്കാന്‍ സാധ്യതയില്ല എന്നതുകൊണ്ടും, അദ്ദേഹം താക്കീത് എന്ന നിലയിൽ തന്നെ പറഞ്ഞു. തിരിച്ചടിയിൽ നിന്നും പ്രത്യക്ഷ നേട്ടങ്ങള്‍ ഒന്നും ലഭിക്കാനില്ല.

കഴിഞ്ഞ ആഴ്ച കശ്മീരിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ചാവേർ ആക്രമണത്തിൽ 40 ജവാന്മാർ കൊല്ലപ്പെട്ടത് മുംബൈ ആക്രമണം പോലെതന്നെ ഇന്ത്യയെ ഒട്ടാകെ നടുക്കിയിരിക്കുകയാണ്. മേനോൻ താക്കീത് നൽകിയതുപോലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ പത്തുവർഷത്തിനു മുൻപിലത്തെ സാഹചര്യങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ്. “ശക്തനായ” നേതാവെന്ന പ്രതിച്ഛായയുള്ള ഒരാളുടെ നേതൃത്വത്തില്‍ രാജ്യം ഭരിക്കുന്ന ബിജെപി, തിരഞ്ഞെടുപ്പ് നടക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, സൈനിക നടപടി തന്നെ സ്വീകരിക്കാനുള്ള ആഭ്യന്തര വാഗ്‌വാദങ്ങൾ നടത്തുന്നുണ്ട്. പാക്കിസ്ഥാന്റെ സിവിലിയന്‍ ഭരണകൂടം ദുർബലമാണെന്ന് കണക്കാക്കേണ്ട ബാധ്യത ഇന്ത്യയ്ക്കില്ല. പാക് സൈന്യവും സർക്കാരും ഒരേ നിലപാടുകളിൽ നിൽക്കുകയാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും മറ്റു മന്ത്രിമാരും പറയുന്നുണ്ട്.

എന്നിരുന്നാലും, ഇന്ത്യയിലെ മാറിയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലും, പാക്കിസ്ഥാനും ലോകവുമായുള്ള ബന്ധത്തിലും, ഇന്ത്യയുടെ തന്ത്രപ്രധാന തീരുമാനങ്ങൾ എടുക്കുന്ന ആർക്കും തന്നെ ഇത്തരമൊരു തിരിച്ചടി വലിയ സംഘർഷങ്ങളിലേക്ക് നയിച്ചില്ലെങ്കിലും, ഇന്ത്യൻ ജനതയെ ബോധ്യപ്പെടുത്താൻ പാകത്തിന് ഒരു ഫലമുണ്ടാക്കുമോയെന്നു ഉറപ്പില്ല. നിലവിലെ സാഹചര്യങ്ങൾ വിചാരിച്ചതിലും വേഗത്തിൽ മുൻപോട്ട് പോയാൽ അത് സൈനിക നടപടി ആയാൽ കൂടെ സർക്കാരിന് ഒരു തിരിച്ചടി നേരിടാൻ സാധ്യതയുണ്ട്. ഇനി അഥവാ സൈനിക നടപടി തന്നെയാണ് തീരുമാനമെങ്കിൽ 2016 സെപ്റ്റംബർ മാസത്തിൽ ഉറി സൈന്യത്തിന്റെ ആസ്ഥാനം ആക്രമിച്ചതിന് ജെയ്ഷെ മുഹമ്മദിന് നൽകിയതിനേക്കാൾ വലിയൊരു ആക്രമണമാണെങ്കില്‍  മാത്രമേ അതൊരു സൈനിക നടപടി നടത്തിയതിന്റെ വൻ വിജയമായി രാഷ്ട്രീയ നേതാക്കൾക്ക് കൊട്ടിഘോഷിക്കാൻ സാധിക്കുകയുള്ളൂ.

പുൽവാമ ഭീകരാക്രമണം നടന്ന സ്ഥലത്തുനിന്നുളള കാഴ്ച. എക്സ്പ്രസ് ഫൊട്ടോ: ഷൊയ്ബ് മസൂദി

മോദി സർക്കാരിന് തന്റെ അനുയായികളുടെ ഇടയിൽ മതിപ്പ് വർധിപ്പിച്ച, ഒരുപാട് പ്രചാരം നൽകിയ സർജിക്കൽ സ്ട്രൈക്ക് എന്നാൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ പെരുമാറ്റത്തിൽ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല എന്നുള്ളതാണ്. ഒരു സൈനിക നടപടിയുടെ വിജയവും പരാജയവും അളക്കുന്നത് അതിന്റെ തന്ത്രപരമായ ലക്ഷ്യം അത് കൈവരിച്ചോ ഇല്ലയോ എന്നുള്ളതിനെ അടിസ്ഥാനപ്പെടുത്തിയാണ്. പ്രതികാരം ഒരു തന്ത്രപരമായ ലക്ഷ്യമല്ല. യുഎസ് നടത്തിയതുപോലൊരു വ്യോമ ആക്രമണം ബഹൽവപുരിലെ ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്തോ, മുറീഡ്കെയിലെ ലഷ്കറെ തയിബ  ആസ്ഥാനത്തോ നടത്തി വിജയിപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമോ? താലിബാന്‍ കേന്ദ്രങ്ങളിലുള്ള യുഎസ് ഡ്രോൺ ആക്രമണങ്ങൾ വഴി അവര്‍  മനസിലാക്കിയത് എന്തെന്നാൽ, ഇത്തരം ആക്രമണങ്ങൾ വിജയകരമാണെങ്കിൽ കൂടിയും  പാക്കിസ്ഥാനിലെ ഭീകരാന്തരീക്ഷം ഇല്ലാതാക്കാൻ ഇവയ്‌ക്കൊന്നും സാധിക്കില്ല എന്നതാണ്. ഒരുപക്ഷേ ഇത്തരം ആക്രമണങ്ങൾ പാക്കിസ്ഥാൻ അവർക്കു നൽകുന്ന പിന്തുണ വർധിപ്പിക്കുകയേയുള്ളൂ. ഇത്തരം നടപടികള്‍  സാധാരണ ജനങ്ങളെയും  ബാധിക്കുമെന്നുള്ളതാണ് മറ്റൊരു കാര്യം.

എത്രത്തോളം സമ്മര്‍ദം ചെലുത്താന്‍ സാധിക്കും?

ഇതിനു മുൻപും ഇന്ത്യ പലതവണ ഇത്തരമൊരു ഘട്ടത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. കഴിഞ്ഞ പതിനെട്ടു വർഷമായി യുദ്ധം ഒഴികെ ബാക്കിയെല്ലാ രീതിയിലും പാക്കിസ്ഥാന്റെ പെരുമാറ്റത്തിൽ മാറ്റം കൊണ്ടുവരാൻ ഇന്ത്യ കഴിയുന്നത്ര അധികാരം ഉപയോഗിച്ചുതന്നെ ശ്രമിച്ചിട്ടുണ്ട്. പക്ഷെ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടെങ്കിലും അവയെല്ലാം താൽക്കാലികമായിരുന്നു.

2001-2002 വർഷത്തിൽ ജെയ്ഷെ നടത്തിയ പാർലമെന്റ് ആക്രമണത്തിനെ തുടർന്നു, ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തി പ്രദേശത്തു അഞ്ചു ലക്ഷത്തോളം സൈനിക വൃന്ദത്തെ ഇന്ത്യ വിന്യസിച്ചിരുന്നു, 1971-നുശേഷമുള്ള ഏറ്റവും വലിയ തയ്യാറെടുപ്പായിരുന്നു അത്. പാക്കിസ്ഥാന് നേരെ ഒരു വ്യോമാക്രമണം ഇന്ത്യ ഗൗരവമായി പരിഗണിച്ചതാണ്, എന്നാൽ അന്നത്തെ പാക്കിസ്ഥാൻ സൈനിക ഭരണാധികാരിയായ പർവേസ് മുഷറഫ് 2002 ജനുവരി മാസം പന്ത്രണ്ടാം തീയതി നടത്തിയൊരു പ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ, പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെ ആ തീരുമാനത്തിൽ നിന്നും പിന്മാറാൻ  യുഎസ് പ്രേരിപ്പിച്ചു. മുഷറഫ് തന്റെ പ്രസംഗത്തിൽ, ഇന്ത്യയിൽ നടന്നതൊരു ഭീകരാക്രമണം ആണെന്നും, പാക്കിസ്ഥാനിലെ ഭീകരാന്തരീക്ഷം ഉൻമൂലനം ചെയ്യുമെന്നും വാക്ക് നൽകിയിരുന്നു. എന്നാൽ ഇന്ത്യ-പാക്കിസ്ഥാൻ സൈന്യം 2002-ലുടനീളം പരസ്പരം കൊമ്പുകോർക്കുകയും, ഇന്ത്യ മറ്റൊരു ആക്രമണത്തിനു അടുത്തുവരെ എത്തുകയും ചെയ്തു. മെയിൽ കാലുചക് സൈനിക ക്യാമ്പിൽ സൈനികരുടെ കുടുംബങ്ങളിലെ 34 പേരെ കൊലപ്പെടുത്തിയ ഫിദ്യയീൻ അക്രമം ഉണ്ടായപ്പോഴാണ് അത് സംഭവിച്ചത്. രാജ്യാന്തര സമൂഹത്തിൽ നിന്നും ലഭിച്ച ഉറപ്പിന്റെ ഭാഗമായി ഇന്ത്യ പിന്നെയും അത്തരം നടപടികളിൽ നിന്നും പിന്മാറി.

2017-ൽ പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, 2002 ജൂലൈ മാസത്തിന്റെ അവസാനം,  കെൽ പ്രദേശത്തെ  ലൈൻ ഓഫ് കൺട്രോളിലെ പാക്കിസ്ഥാൻ ബങ്കറുകളിൽ ഇന്ത്യ, വ്യോമാക്രമണങ്ങൾ നടത്തിയെന്ന് പറയുന്നുണ്ട്. കാർഗിൽ യുദ്ധത്തിന് ശേഷം വ്യോമസേന നടത്തുന്ന ആദ്യത്തെ ഓപ്പറേഷൻ ആയിരുന്നു അത്.

2001 ഡിസംബർ മാസം അവസാനം, ഇന്ത്യയുടെ പാക്കിസ്ഥാനിലെ ഹൈകമ്മിഷണറായ വിജയ് നമ്പ്യാറിനെ തിരികെ വിളിക്കുകയുണ്ടായി. അതുപോലെ തന്നെ ഡൽഹിയിലെ പാക്കിസ്ഥാൻ ഹൈകമ്മിഷണറോട് ഓഫീസർമാരുടെയും സ്റ്റാഫുകളുടെയും എണ്ണം വെട്ടിച്ചുരുക്കി അമ്പതു ശതമാനത്തിലേക്ക് എത്തിക്കണമെന്ന് അറിയിച്ചിരുന്നു. ഇന്ത്യയുടെ വായുമണ്ഡലത്തിൽ നിന്നും പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ  വിമാനങ്ങൾ ബാൻ ചെയ്തു. ഇസ്‌ലാമാബാദിലെ ഇന്ത്യൻ നയതന്ത്ര സാന്നിധ്യം പകുതിയായി വെട്ടിക്കുറയ്ക്കുകയും, പാക്കിസ്ഥാൻ വ്യോമമണ്ഡലത്തിൽ ഇന്ത്യൻ വിമാനങ്ങൾ  നിരോധിച്ചുകൊണ്ടും  പാക്കിസ്ഥാനും തിരിച്ചടിച്ചു. 2002 മെയ് മാസത്തിൽ പാക്കിസ്ഥാൻ ഹൈകമ്മിഷണറായ അഷ്‌റഫ് ജഹാൻഗീർ ഖാസിയോട് ഇന്ത്യ വിടാൻ സർക്കാർ ആവശ്യപ്പെട്ടു.

മോസ്റ്റ് ഫെവേർഡ് നേഷൻ (MFN) എന്ന പദവിയിൽ നിന്നും ഇന്ത്യ പിന്മാറുന്ന കാര്യം  പരിഗണിച്ചിരുന്നു (ഇപ്പോൾ എടുത്ത തീരുമാനം). ഇൻഡസ് ജല ഉടമ്പടി റദ്ദു ചെയ്യുന്നതും പരിഗണിച്ചിരുന്നു. എന്നാൽ രണ്ടും വേണ്ടായെന്നു പിന്നീട് തീരുമാനിക്കുകയായിരുന്നു. കാരണം, ദീർഘകാല അടിസ്ഥാനത്തിൽ ഇവയെല്ലാം ഇന്ത്യയുടെ താൽപര്യങ്ങൾക്ക് തിരിച്ചടി ആകാനും, ഇതൊരു കീഴ്‌വഴക്കത്തിന് ഇട നൽകിയാൽ അത് രാജ്യാന്തര സമൂഹത്തിൽ ഇന്ത്യയ്ക്ക് എതിരായ അഭിപ്രായം രൂപപ്പെടുത്താനും സാധ്യതയുണ്ട്.

ഇടപെടാതിരിക്കുക എന്ന തന്ത്രം

പാക്കിസ്ഥാനുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍, ബലാൽകാരമായ നയതന്ത്രത്തിനു പുറമെ പിൻവാതിൽ സന്ധിസംഭാഷണങ്ങളും നടത്തിപോന്നിരുന്നു. പൂർണമായ അളവിൽ നയതന്ത്ര ബന്ധം ഉണ്ടാവാൻ ഒരു വർഷം വേണ്ടി വന്നു. 2003 മെയ് മാസം ഇന്ത്യ ശിവശങ്കർ മേനോനെ പാക്കിസ്ഥാൻ ഹൈകമ്മിഷണറായി നിയമിച്ചയയ്ക്കുകയും, അസീസ് അഹമ്മദ് ഖാൻ ഇന്ത്യയിലേക്കുള്ള പാക്കിസ്ഥാന്റെ ഹൈകമ്മിഷണർ ആയി വരികയും ചെയ്തു. വാജ്പേയ്- മുഷറഫ് ഉച്ചകോടിയുടെ ഭാഗമായി വന്ന, 2004 ജനുവരി മാസത്തിലെ സംയുക്ത പ്രഖ്യാപനം, പാർലമെന്റ് ആക്രമണ സമയത്തെ ഇന്ത്യയുടെ ശക്തമായ നിലപാടിന്റെ ഭാഗമായി വന്നതാണെന്ന് ചിലർ പറയുന്നു. അന്ന് മുതൽ ഇന്ത്യയുടെ പ്രധാന ആയുധം ഇടപെടാതെ ഇരിക്കുക അല്ലെങ്കില്‍ സമ്പർക്കം ഇല്ലാതെ ഇരിക്കുക എന്നതാണ്.

2006 ജൂലൈ മാസത്തിൽ, ലഷ്‌കറെ തയിബ മുംബൈയിലെ ഏഴു ട്രെയിനുകളിൽ ബോംബാക്രമണം നടത്തിയതിൽ 209 പേർ മരിച്ചപ്പോൾ, പാക്കിസ്ഥാനുമായി നടന്നുപോരുന്ന സംയോജന സംവാദങ്ങൾക്ക് ഒരു ഇടവേള നൽകുകയാണെന്ന് ഇന്ത്യ അറിയിച്ചു. തീവ്രമായ നിലപാടുകൾ എടുത്തിട്ട് തിരിച്ചു സംവാദങ്ങളിലേക്കു പോകുന്നതിൽ അർത്ഥമില്ലെന്നു ഇന്ത്യയുടെ ഔദ്യോഗിക വൃത്തങ്ങളിൽ ഉള്ള ചിലർ ഓഫ് റെക്കോർഡ് ആയി പറഞ്ഞിരുന്നു. പാക്കിസ്ഥാനെ അവർ ചെയ്യുന്നതിന്റെ ഫലം അറിയിക്കുന്നതുവരെ എല്ലാ ഹിതങ്ങളും സ്വാതന്ത്രമായിത്തന്നെ ഇരിക്കട്ടെയെന്നും അവർ പറഞ്ഞു. ഇസ്‌ലാമാബാദിനെ സംബന്ധിച്ച് ഇന്ത്യയെ സംവാദങ്ങളിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു പ്രധാനം. എന്നാൽ പാക്കിസ്ഥാനെ ഇന്ത്യ എങ്ങനെ പ്രതികരിക്കുമെന്നത് ഓർത്തു തലപുകയ്ക്കാൻ വിടുന്നതുതന്നെ അവർക്കുള്ളൊരു ശിക്ഷയായിട്ടാണ് ന്യൂഡൽഹി കണ്ടത്. സംയോജന സംവാദങ്ങൾ പിന്നെയും തുടങ്ങിയത്, നാം (NAM) കൂടിക്കാഴ്ചയ്ക്ക് ഒപ്പം 2006 ഒക്ടോബർ മാസം നടന്ന മുഷറഫ്- മൻമോഹൻ സിങ് ഹവാന ഉച്ചകോടിയിലാണ്.

2008 നവംബർ 26-നു നടന്ന മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പിന്നെയും  സംവാദങ്ങൾക്ക് വിരാമം ഇട്ടു. അതിനു ശേഷം പലപ്പോഴായി സംവാദങ്ങൾ നടത്തി ബന്ധം ശരിയാക്കാന്‍  ശ്രമിച്ചുവെങ്കിലും എന്തിനെച്ചൊല്ലി തുടങ്ങണമെന്ന ആശയക്കുഴപ്പം കാരണം ഒന്നും വിജയം കണ്ടില്ല. ഇത്തരം സംവാദങ്ങളിൽ എല്ലാം തന്നെ ഇന്ത്യയ്ക്ക് സംസാരിക്കാനുളളത് അതിർത്തിക്ക് പുറത്തുനിന്നുള്ള ഭീകരതയെ കുറിച്ചായിരുന്നു, എന്നാൽ പാക്കിസ്ഥാന് കശ്മീർ വിഷയവും ചർച്ച ചെയ്യണമെന്നുണ്ടായിരുന്നു. 2004-2008 നടത്തിയ സംവാദങ്ങളിലേക്കു രണ്ടു രാജ്യങ്ങളും മടങ്ങി പോകണമെന്ന പാക്കിസ്ഥാന്റെ വാദത്തെ ഇന്ത്യ തള്ളിക്കളഞ്ഞു. കാരണമെന്തെന്നാൽ, ആ സംവാദത്തിലെ ഇസ്‌ലാമാബാദിന്റെ ലക്ഷ്യം മുംബൈ ആക്രമണം ഒഴിവാക്കണമെന്നതായിരുന്നു. അന്ന് പാക്കിസ്ഥാനെ ഒറ്റപ്പെടുത്താൻ ഇന്ത്യ എടുത്ത തീരുമാനം ഫലവത്തായിരുന്നു. ആ തീരുമാനം കാരണമാണ് ലഷ്‌കറെ തയിബയെയും, ഹാഫിസ് സായിദിനെയും യുഎന്‍ തീവ്രവാദികളായി പ്രഖ്യാപിച്ചത്. പക്ഷെ ഇതിനപ്പുറം ലോകം പാക്കിസ്ഥാനുമായി ഇടപെടുന്നതില്‍നിന്നും പിന്മാറിയില്ല. അഫ്‌ഗാനിസ്ഥാനിലെ യുദ്ധങ്ങൾക്ക് ഇസ്‌ലാമബാദ്  ഒരു മുതൽക്കൂട്ടാണ് എന്ന ധാരണ നിലനിൽക്കുന്നതുകൊണ്ട്.

2016 ജനുവരി മാസത്തിലെ പഠാൻകോട്ട് ആക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക്കിസ്ഥാൻ  ചർച്ചകളില്‍നിന്നും ഇന്ത്യ പിന്മാറി. നേരത്തെ തീരുമാനിച്ചിരുന്ന വിദേശകാര്യ മന്ത്രിമാരുടെ ചർച്ചകൾ ഇമ്രാൻ ഖാൻ പാക് പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോൾ മതിയാക്കിയതും ഒരു രീതിയിലേക്ക് വഴിതെളിച്ചു. ഉറി ഭീകരാക്രമണത്തിന് ശേഷം നടത്തിയ സർജിക്കൽ സ്ട്രൈക്ക് ശക്തികൊണ്ടുള്ളൊരു പ്രതികരണമാണെന്ന് രാജ്യത്തോട് പ്രഖ്യാപിച്ചെങ്കിലും, അതിനു വലിയ മാറ്റങ്ങൾ ഒന്നും തന്നെ കൊണ്ടുവരാൻ സാധിച്ചില്ല.

കശ്മീരിൽ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടപടികൾക്കുള്ള വഴികൾ പരിഗണിക്കുമ്പോൾ, എല്ലാ നടപടികൾക്കും മുൻപ് ഇതേ പ്രക്രിയയിലൂടെ കടന്നു പോയൊരു പ്രതീതി ഉളവാക്കാൻ സാധിക്കും. പാക്കിസ്ഥാൻ മുൻ ഹൈകമ്മിഷണറായ ശരത് സബർവാളിന്റെ അഭിപ്രായത്തിൽ മോസ്റ്റ് ഫെവേർഡ് നേഷൻ (MFN) സ്ഥാനം അസാധുവാകുന്നത് പ്രതീകാത്മക മൂല്യം മാത്രമേയുണ്ടാക്കുകയുള്ളൂ. പാക്കിസ്ഥാനെ അത് ഒരുതരത്തിൽ ബാധിക്കുന്നില്ല കാരണം, പാക്കിസ്ഥാന്റെ ആഗോള കയറ്റുമതിയുടെ വെറും രണ്ടു ശതമാനം മാത്രമാണ് ഇന്ത്യയിലേക്കുള്ള കയറ്റുമതി.

മാർച്ചിൽ കർത്തർപുർ ഇടനാഴി സംഭാഷണം ഒഴിവാക്കുക എന്നത് നല്ലൊരു ഉപാധിയാണ്. എന്നാൽ ഈ രംഗത്തെ ബുദ്ധിമുട്ടുകൾ കാരണം, ഇന്ത്യ ഇതുവരെ അതിനെക്കുറിച്ച് സംസാരിച്ചിട്ട് പോലുമില്ല.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Pulwama terror attack punishing pakistan indias options