Latest News

“ആ ” ദിവസങ്ങളിൽ വിശ്രമിക്കൂ…

അന്തസ്സോടെ നല്ല ആഹാരം കഴിച്ച് ,ശുചിയായി വിശ്രമിച്ച് ഇഷ്ട പുസ്തകം വായിച്ചോ പാട്ടു കേട്ടോ ആ വേദനിപ്പിക്കുന്ന അസ്വസ്ഥ ദിവസങ്ങൾകഴിക്കണം.മാനസികമായും വിശ്രമിക്കണം.വേദനാ സംഹാരി കഴിച്ചു തലവേദനയോടെ ജോലിക്ക് പോകേണ്ടതില്ല.

vm girija, malyalam poet,menstrual hygiene,menstrual pain,vishnuram,

സ്ത്രീകളുടെ ആർത്തവകാല പ്രശ്നങ്ങളിൽ ഇന്ന് ഏറ്റവും വലിയത് സാനിറ്ററി പാഡുകളുടെ നശിപ്പിക്കലാണ്. ഇതേക്കുറിച്ച് അടുത്തിടെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരു ലേഖനം വന്നിരുന്നു.. ഞങ്ങളുടെ എല്ലാം കുട്ടിക്കാലത്തു കനപ്പിടിച്ചിയായ തുണിക്കഷണങ്ങളാണ് ഈ സമയത്തുള്ള ‘രക്തച്ചൊരിച്ചിലി’നെതിരെ ഉപയോഗിച്ചിരുന്നത്.സ്‌കൂളിലേക്ക് പോകുമ്പോൾ അന്നൊക്കെ എത്രയോ കിലോമീറ്റർ നടക്കണമായിരുന്നു.ഈ തുണി തുടകളിൽ ഉരഞ്ഞു പൊട്ടി നടക്കുന്നതും പിന്നെ കുളിക്കുന്നതും ഒക്കെ ഏറ്റവും വേദനാകരമായ അനുഭവമായിരുന്നു. തുണികൾ ധാരാളം ഇല്ലാത്ത ആ കാലത്ത് തുണി കിട്ടുവാനും ബുദ്ധിമുട്ടായിരുന്നു. പാവപ്പെട്ട മത്സ്യത്തൊഴിലാളി സ്ത്രീകളും മറ്റും മണൽ വാരി പൊത്തിയിരുന്നുവത്രെ, തുണി ഇല്ലാത്ത കാരണം.പ്രശസ്ത പത്രപ്രവർത്തകയും എന്റെ കൂട്ടുകാരിയുമായ എം.സുചിത്ര ഇതേ കുറിചു പഠനങ്ങൾ എഴുതിയിട്ടുണ്ട്.അതിന് അവാർഡുകളും കിട്ടീട്ടുണ്ട്.

Read More: ഞാന്‍ പൂത്തുമറിയുന്ന അഞ്ചു ചോപ്പു ദിവസങ്ങള്‍

ഞാൻ അനുഭവിച്ചില്ലെങ്കിലും ആർത്തവകാലത്തെ കുറിച്ചുള്ള ഒരു വലിയ കഥ കുട്ടിക്കാലത്ത് തന്നെ എന്നെ സ്പർശിച്ചത് പാഞ്ചാലീ വസ്ത്രാക്ഷേപമാണ്.
‘ തീണ്ടാരിയാം കൃഷ്ണയേ ദുശ്ശാസനൻ തൊട്ട –
തെന്നന്നേ തീർന്നൂ സഞ്ജയാ മേ ജയാശാ
[കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ മഹാഭാരതം ഭാഷ] എന്ന വരി കുട്ടിക്കാലത്തു ചൊല്ലിക്കേട്ടുണ്ട്.പക്ഷെ ഇപ്പോൾ ആ വരി കണ്ടില്ല… പകരം ഇതാണ് വരികൾ.’എന്നോ കേട്ടൂ ഹന്ത തീണ്ടാരിയായ് പ –
ട്ടൊന്നേ ചാർത്തിക്കേണിടും കൃഷ്ണയാളെ .[‘ആദിപർവം അനുക്രമണിക]

menstruation period, vm girija, polet, vishnu ram,art,menstruation
ഞാൻ പറഞ്ഞു വന്നത് ഒറ്റവസ്ത്രത്തെ പറ്റിയാണ്.ഏകവസ്‌ത്രയായിരുന്നു പാഞ്ചാലി എന്നതിന് ഭാരതം ഊന്നൽ കൊടുത്തിട്ടുണ്ട്.പാഞ്ചാലി ദുശ്ശസനനോട് ‘ഒന്നേയുള്ളൂ ചേല മേ മന്ദബുദ്ധേ ‘ എന്ന് പറയുന്നു.ഒറ്റമുണ്ടുടുത്താലെന്താ നഗ്നയായാലെന്താ നീ ദാസിയല്ലേ എന്ന് തിരിച്ചു പറയുന്നു അയാൾ. ഇതിൽ ആർത്തവകാലത്തു സ്ത്രീകൾ എന്ത് ചെയ്തിരുന്നു എന്നതിന്റെ ഒരു സൂചന ഉണ്ടായിരിക്കാം.അരയിൽ ഉടുത്ത വസ്ത്രം തന്നെ ആയിരിക്കാം രക്തം തടുക്കാനുള്ള ശീലയും. അത് ഞൊറികളായി കട്ടിയിൽ വെച്ചിരിക്കയാവും.ആ ദിവസങ്ങളിലെ മുണ്ടു പിന്നെ അലക്കി എടുക്കുമോ?അതോ ഉപേക്ഷിക്കുമോ? വേറെ ഒരു തുണിക്കഷ്ണം വെച്ചാൽ തന്നെ ഒരൊറ്റ മുണ്ടെ ഉടുക്കൂ….അതിനു മുകളിൽ സാധാരണ ഉടുക്കാറുള്ള വസ്ത്രങ്ങൾ ഒന്നും ഉടുക്കാറില്ല.മാറ് മറയ്ക്കുന്ന വസ്ത്രം അന്ന് സ്ത്രീകൾ ഉപയോഗിച്ചിരുന്നു എന്ന് തോന്നുന്നില്ല .നീണ്ട പട്ടു വസ്ത്രങ്ങൾ തന്നെ ചുറ്റി ഉടുക്കലാവും പതിവ്. ഒറ്റപ്പട്ട് ആണ് പാഞ്ചാലി ആർത്തവകാലത്തു ഉടുത്തിരുന്നത് എന്ന് ആവർത്തിച്ചു ഭാരതത്തിൽ പറയുന്നുണ്ട്.അവൾ തന്നെ ദുശ്ശാസനനോടും സദസ്സിനു മുന്പാകെയും ഞാൻ ഒറ്റ വസ്ത്രമേ ഉടുത്തിട്ടുള്ളൂ,തീണ്ടാരിയാണ് എന്ന് പറയുന്നുണ്ട്. ഒരു എട്ടു തവണ എങ്കിലും ഇതേ വാക്കുകൾ പറയുന്നുണ്ട്. ഇതിൽ നിന്ന് സ്ത്രീകൾ ആർത്തവകാലത്തു പുറത്തൊന്നും പോകാതെ നല്ല വസ്ത്രങ്ങൾ അണിയാതെ ഒറ്റ വസ്ത്രവും ഉടുത്തു സ്ത്രീകൾക്കുള്ള കൊട്ടാരക്കെട്ടിൽ താമസിക്കുന്നു എന്നാണു നാം അറിയേണ്ടത് അല്ലേ. ഏതായാലും തീണ്ടാരി ദിവസങ്ങളിൽ അൽപ്പ വസ്ത്രവും അൽപ്പാഹാരവുമായുള്ള വിശ്രമമാണ് സ്ത്രീകൾക്ക് പറഞ്ഞിരിക്കുന്നത്.

menstruation,menstruation cycle,vmgirija,malayalam poet
രജസ്വലകളായ സ്ത്രീകളെ തൊടാൻ പാടില്ല എന്ന രീതി അന്ന് ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. രജസ്വല സ്ത്രീക്ക് ആരെയും തൊടാൻ അന്ന് വിലക്കുണ്ടായിരുന്നു എന്നും തോന്നുന്നില്ല.തൊടാൻ പറ്റാത്ത കാരണമാണ് മലയാളത്തിൽ തീണ്ടാരി എന്ന് പറയുന്നത് എങ്കിലും അന്ന് മഹാഭാരതകാലത്ത് ഉത്തരേന്ത്യയിൽ ആ സമ്പ്രദായം ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നു.രജസ്വലയാണ് എന്ന് പല പാട് പറഞ്ഞിട്ടും അവളെ തൊടാതിരിക്കുന്നില്ലല്ലോ.അല്ലെങ്കിൽ അടിമകളോട് എന്തുമാവാമെങ്കിലും കൂട്ടിതൊട്ടാൽ ആചാര വിരുദ്ധമാണ് എന്നൊരിക്കലെങ്കിലും പരാമർശിക്കാതിരിക്കുമോ? അത് പോട്ടെ. ഭാരത സാംസ്കാരികചരിത്രത്തിൽ ആർത്തവത്തിന്റെ ഒരു തുറന്ന പരാമർശം വൈദ്യത്തിലോ കാമശാസ്ത്രത്തിലോ അല്ലാതെ സാമൂഹികതലത്തിൽ വരുന്നത് മഹാഭാരതത്തിൽ ആണ്. ഞങ്ങളുടെ നാട്ടിൽ എല്ലാം ആർത്തവസമയത്തിനു തീണ്ടാരി എന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നീട് പുറത്താവൽ എന്നായി.

പെണ്ണുങ്ങൾക്ക് വലിയ പങ്കപ്പാടുള്ള കാലമാണ് ഇത്. അഞ്ച് ദിവസം നല്ല പോലെ ചോര പോകും.ചിലർക്കു വയറുവേദന,ചിലർക്ക് തല ചുറ്റൽ ,കൈകാൽ കോച്ചലും പേശി ഉരുണ്ടു കയറലും,ഛർദി,തലവേദന,ക്ഷീണം , ദേഷ്യം ഇവ എല്ലാം ഉണ്ടാകും.ചിലർക്ക് ആദ്യ രണ്ടു ദിവസങ്ങൾ,ചിലർക്ക് രണ്ടും മൂന്നും ദിവസം ഇങ്ങനെ ആണ് വിഷമവും വേദനയും ചോര പോക്കും എല്ലാം. തീണ്ടാരിത്തുണി മാറ്റൽ വലിയൊരു ശിക്ഷയാണ് ഈ സമയത്ത്. അത് കൊണ്ടാണ് സാനിട്ടറി പാഡുകൾക്ക് ഇത്ര വന്പിച്ച സ്വീകാര്യത വന്നത്. ചോരക്കറയുള്ള തുണി കഴുകി വൃത്തിയാക്കലും ഉണക്കലും വലിയ ഒരു വെല്ലുവിളിയാണ്; പ്രത്യേകിച്ച്, മഴക്കാലത്ത്. അതല്ലെങ്കിൽ പോലും ആൾക്കാരുടെ കൺവെട്ടത്ത് ഉണക്കാൻ മടിക്കുന്നതിനാൽ ശരിക്കു ഉണക്കാറില്ല, വെയിൽ തട്ടാത്ത കാരണം അണുവിമുക്തമാവുകയുമില്ല.അത് കൊണ്ട് ധാരാളം രോഗങ്ങൾ ഉണ്ടായിരുന്നു.മാത്രമല്ല ഏറ്റവും അപമാനകരമായ ഒരു കാര്യം ചില സമുദായങ്ങൾക് ഇത്തരം തുണികളും അലക്കി വൃത്തിയാക്കേണ്ടി വന്നിരുന്നു എന്നാണ് .നമ്പൂതിരിമാർക്കും മറ്റും മണ്ണാൻ അഥവാ വേലൻ എന്ന് ഒക്കെ വിളിക്കുന്ന ജാതിയിൽ പെട്ട സ്ത്രീകളാണത്രെ നല്ല വസ്ത്രമാക്കി ഇത് വെളുപ്പിച്ചു കൊടുത്തിരുന്നത് .സാമൂഹ്യമായ ഒരു രോഗം കൂടി ആയിരുന്നു ആർത്തവം എന്നർത്ഥം.അതിൽ നിന്നെല്ലാം നാം വിമുക്തരായി.അപ്പോഴും എങ്ങനെ നല്ല വൃത്തിയായും അനായാസമായും സ്വയം അറപ്പു തോന്നാതെയും ഈ തുണികൾ വൃത്തിയാക്കണം എന്നത് വലിയ ഒരു പ്രശ്നമായിരുന്നു.സ്വതവേ ദുർഗന്ധം ഇല്ലെങ്കിലും ദീർഘനേരം വെയ്ക്കുമ്പോൾ ദുർഗന്ധം വമിക്കുന്ന ഈ തുണി ഛർദി വരാതെ അലക്കാൻ വളരെ പാടായിരുന്നു.അതിനെല്ലാം ഒരു പരിഹാരമായി വന്ന സാനിറ്ററി പാടുകളുടെ ഒരു 20 വർഷങ്ങൾ എങ്കിലും കടന്ന് പോയിരിക്കുന്നു.എന്നാൽ മിക്ക പരിഷ്കാരങ്ങളെയും പോലെ ഇതും ചീത്ത വശങ്ങൾ ഇല്ലാത്തതല്ല .

മുൻപ് പലരും ചൂണ്ടിക്കാട്ടിയ പോലെ ഭൂമിക്ക് വലിയ ഒരു ഭാരവും ഗർഭാശയമുഖ ക്യാൻസറിന്റെ കാരണവുമാണ് ഇന്ന് ഇറക്കുന്ന സാനിറ്ററി പാഡുകൾ. അതിന്റെ വില ആണെങ്കിലോ താങ്ങാൻ പറ്റാത്ത അത്ര വലുതാണ്.പ്രാദേശികമായി ഇതിനൊരു പരിഹാരം കാണേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
സ്ത്രീകളെ പുരുഷന്മാരോട് തുല്യമാക്കാനും നഷ്ടമായ’ ആ മൂന്നു/ അഞ്ച് ദിവസങ്ങൾ തിരിച്ചു കൊടുക്കാനുമാണത്രെ ഈ പാഡുകൾ വന്നത്. ക്രിക്കറ് കളിക്കാം,ഓടാം,പരീക്ഷ എഴുതാം,പ്രണയിക്കാം …സ്ത്രീകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു സാനിറ്ററി പാഡുകൾ.എന്നാൽ ഇപ്പോൾ പരിസ്ഥിതി നാശം കണക്കാക്കാത്തവർക്കു പോലും സ്വന്ത ആരോഗ്യത്തെ ക്യാൻസർ സാധ്യതയെ മറക്കാൻ വയ്യല്ലോ..കുട്ടികളുടെയും രോഗികളുടെയും ഡയപ്പറുകളും മറ്റൊരു ഭീഷണിയാണ്.
പുതിയ പെൺകുട്ടികളെ ആണിന് തുല്യരാക്കാനാണ് ഇത് അവതരിച്ചത്.പല കാരണങ്ങളാലും തൊട്ടുകൂടായ്മയും അവസാനിച്ചു. മിക്കവാറും സ്ത്രീകൾ പൂജാമുറിയിൽ അല്ലാതെ എല്ലായിടത്തും കേറുന്നു ഇപ്പോൾ ആർത്തവസമയത്ത്. പണ്ട് പല ആണുങ്ങളും പാചക കല പഠിച്ചത് അമ്മമാർ തീണ്ടാരി ആയി മാറി ഇരിക്കുമ്പോഴാണ്.ഇപ്പോൾ നിരോധനം നീങ്ങിയ സ്ത്രീകൾ തന്നെ ആ ദിവസങ്ങളിലും എല്ലാ വീട്ടു ജോലിയും ചെയ്യുന്നു. മുമ്പ് സ്ത്രീകൾക്ക് കിട്ടുന്ന മൂന്നു ഒഴിവു ദിവസങ്ങൾ ആയിരുന്നു അവ. പണിയിൽ നിന്നും ആണുങ്ങളിൽ നിന്നും ഉള്ള മൂന്നേ മൂന്നു ഒഴിവു ദിവസങ്ങൾ.

ഇന്ന് ആലോചിക്കുമ്പോൾ ഈ വിശ്രമ ദിവസങ്ങൾ സ്ത്രീകൾക്ക് അത്യാവശ്യമായി തിരിച്ചു കിട്ടണം എന്നാണു എനിക്ക് പറയാനുള്ളത്.എന്തിനാണ് കഷ്ടപ്പെട്ട് നാം പുരുഷന്മാരെ പോലെ ആവുന്നത്? വിശ്രമം വേണ്ട സമയത് വിശ്രമിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന മാനസികവും ശാരീരികവും ആയ അസ്വസ്ഥതകൾ ഭീകരമാകും.ജോലി സ്ഥാപനങ്ങൾ സ്ത്രീകൾക്ക് ഈ ഒരു ആർത്തവ പരിഗണന കൊടുക്കയും വേണം.അത് സ്ത്രീകൾ മറ്റു കാര്യങ്ങൾക്കല്ലാതെ വിശ്രമത്തിനായി തന്നെ ഉപയോഗിക്കുകയും വേണം. സഹസ്രാബ്ദങ്ങൾക്ക് മുൻപേ തുറന്ന രാജ സദസ്സിൽ ഞാൻ രജസ്വലയാണ് എന്ന് പാഞ്ചാലിക്ക് പറയാമെങ്കിൽ പുതിയ കുട്ടികൾക്കും പറയാമല്ലോ. തുറന്നു സംസാരിക്കേണ്ട ഒരു വിഷയമാണിത്.

vmgirija,malaalam poet,menstrual issues,
ഇനി ഉള്ളത് ,വളരെ പ്രധാനമായത് തീണ്ടാരിത്തുണി ആണ്.പാഡുകൾ ഉപേക്ഷിക്കേണ്ട; യാത്രയിൽ മാത്രം എന്ന് ചുരുക്കുക. നല്ല പട്ടു പോലുള്ള അധികം കറ നിൽക്കാത്ത പട്ടു പോലെ മൃദുവായ പരുത്തി തുണികൾ ഉപയോഗിക്കുക.എന്നിട്ട് അവ വലിച്ചെറിഞ്ഞു കളയാതെ കഴുകി വെയിലത്തിട്ടുണക്കി വീണ്ടും ഉപയോഗിക്കുക. വേദനിക്കാത്ത വിധം മൃദു ആയിരിക്കണം.പട്ടു സാരികൾക്കല്ല നല്ല വില കൊടുക്കേണത് പട്ടു പോലുള്ള ഈ തുണിക്കാണ്.ചോര പരന്നു പുറത്തു കറ കാണുമോ.,നനയുമോ.സീറ്റിലൊക്കെ പടരുമോ എന്ന പേടി പെണ്ണുങ്ങൾക്ക് ഉണ്ട്.കട്ടിയുള്ള പ്ലാസ്റ്റിക് ,ആവർത്തിച്ചുപയോഗിക്കാവുന്നത് കൊണ്ട് എന്തെങ്കിലും ഒരു തടയൽ സംവിധാനം ഉണ്ടാക്കാൻ പറ്റില്ലേ. പറ്റണമല്ലോ. സ്വർണമല്ല പെണ്ണുങ്ങൾക്കാവശ്യം നല്ല തീണ്ടാരിത്തുണിയും രോഗം സമ്മാനിക്കാത്ത സംവിധാനങ്ങളും നല്ല ടോയ്‌ലറ്റുകളുമാണ്.ഓരോ കുടുംബാംഗവും ഇത് പ്രധാനമാണ് എന്ന് മനസ്സിലാക്കണം. അല്ലാതെ ഒളിപ്പിച്ചു വെക്കുകയോ കണ്ടില്ല എന്ന് നടിക്കുകയോ ചെയ്യരുത്.
ആ മൂന്നോ അഞ്ചോ ദിവസങ്ങൾ അഭിമാനപൂർവം തിരിച്ചെടുക്കുക, ഉറക്കെ പറയുക.’.എനിക്കൊന്നു വിശ്രമിക്കണം.ആർത്തവദിവസങ്ങളാണ്’…. വലിയ വിലയില്ലാത്ത, പ്രകൃതിക്കോ ആരോഗ്യത്തിനോ വിഘാതമാകാത്ത പാഡുകൾ തദ്ദേശീയമായി നിർമിക്കുക ഒരു അത്യാവശ്യ കാര്യമാണ്.ആർത്തവം സ്ത്രീയുടെ മോശം കാര്യം ആയി ആത്മീയതയ്ക്ക് പോലും അവകാശമില്ലാത്ത കാര്യമായി പറഞ്ഞിരുന്ന ആ പഴയ കാലത്തു പോലും വിശ്രമം കിട്ടിയിരുന്നു.പലർക്കും ശുചിത്വവും നല്ല ഭക്ഷണവും കിട്ടിയിരുന്നുമില്ല.

menstrual days, vm girija,malayalam poet, vishnu ram,

ഇന്നു അന്തസ്സോടെ നല്ല ആഹാരം മിതമായി കഴിച്ച്, ശുചിയായി, വിശ്രമിച്ച്, ഇഷ്ട പുസ്തകം വായിച്ചോ പാട്ടു കേട്ടോ ആ വേദനിപ്പിക്കുന്ന അസ്വസ്ഥ ദിവസങ്ങൾകഴിക്കണം.മാനസികമായും വിശ്രമിക്കണം.വേദനാ സംഹാരി കഴിച്ചു തലവേദനയോടെ ജോലിക്ക് പോകേണ്ടതില്ല.എന്താണ് വേണ്ടത്,എന്താണ് ഉള്ളത്,അതിന്റെ പിന്നിലെ രാഷ്ട്രീയ സാമൂഹിക ആരോഗ്യപര അർത്ഥതലം എന്ത് ,നല്ലതോ ചീത്തയോ എന്നെല്ലാം നോക്കി മാത്രം ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. എന്തിനാണ് വല്ലാത്ത വേദനയുള്ളപ്പോഴും ചിരിച്ചു ജോലിക്ക് പോകുന്നത്?
ആരുടെയോ നിയമങ്ങൾ അറിയാതെ അനുസരിക്കാത്തവരാകണോ നാം?

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Period poverty lack of access to sanitary products coping with menstrual stress taboos vm girija

Next Story
പൊറമ്പോക്കിലെ റ്റി.എം.കൃഷ്ണ
The moderation of comments is automated and not cleared manually by malayalam.indianexpress.com