Latest News

ഇന്ത്യയിലെ 100 വോട്ടർമാരിൽ നികുതിദായകർ ഏഴ് പേർ മാത്രം

ഇന്ത്യൻ ജനത കൂടുതൽ അശരണരും ദരിദ്രരുമായി തീരുന്നുവെന്നതിന്റെ ഉദാഹരണമാണ് സാമ്പത്തിക സർവേ വെളിപ്പെടുത്തന്നത്

Indian Voters, Election

2017 ലെ സാമ്പത്തിക സർവ്വേ പ്രകാരം ഇന്ത്യയിലെ ഏഴ് ശതമാനം മാത്രമേ നികുതിദായകരായിട്ടുള്ളു. നൂറു ശതമാനം വോട്ടർമാരും നികുതിദായകരായിട്ടുള്ള രാജ്യം നോർവേ മാത്രമാണ്. സ്വീഡൻ, നെതെർലാൻഡ്, കാനഡ, ഓസ്ട്രേലിയ, പോർച്ചുഗൽ, ബെൽജിയം, പോളണ്ട് എന്നീ രാജ്യങ്ങളിൽ 70 ശതമാനത്തിനു മുകളിൽ നികുതിദായകരായ വോട്ടർമാരുണ്ട്.

ഈ കണക്കും അസമത്വത്തെ കുറിച്ചുള്ള ഓക്‌സ്  ഫാമിന്റെ റിപ്പോർട്ടും കണക്കിലെടുത്താൽ ഇതിൽ വലിയ അത്ഭുദമൊന്നും ഇല്ല. ഇന്ത്യയിലെ സമ്പത്തിന്റെ 58 ശതമാനം ഒരു ശതമാനം ജനത്തിന്റെ കൈയിൽ ആണ്. ബാക്കി 99 ശതമാനത്തിന്റെ കൈയിൽ 42 ശതമാനം സമ്പത്തെ ഉള്ളു. വേറൊരുതരത്തിൽ പറഞ്ഞാൽ 57 ശതകോടിശ്വരന്മാരുടെ കൈയിൽ താഴേക്കിടയിലുള്ള 70 ശതമാനം ജനത്തിന്റെ കൈയിലുള്ള മൊത്തം ആസ്‌തിയുണ്ട്.

1991 മുതൽ പറഞ്ഞുവന്ന ട്രിക്കിൾ ഡൌൺ തിയറി വെറും വ്യാമോഹമായിരുന്നുവെന്നതാണ് ഈ കണക്കു കാണിക്കുന്നത്. സമ്പദ് വ്യവസ്ഥയിലെ കുറച്ചു പേരുടെ വരുമാനവും സമ്പത്തും പിന്നെയും പിന്നെയും കൂടുന്നത് കൊണ്ട് വലിയൊരു ജനത ദരിദ്രരും അശരണരും ആവുകയാണ്. ദാരിദ്യ്ര നിർമാർജന പരിപാടികളിലെ ചോർച്ച മൂലമാണ് ഈ വിടവ് കൂടുന്നതെന്നതാണ് സാമ്പത്തിക സർവേയുടെ കണ്ടെത്തൽ. ചോർച്ചയില്ലാതാക്കാനുള്ള വഴിയായി കാണുന്നത് സാർവ്വ ജനികാ അടിസ്ഥാന വരുമാന പരിപാടിയാണ്. എല്ലാ സബ്സിഡികളെയും കൂട്ടികുഴച്ച് കുറച്ചു പേർക്ക് നൽകുന്ന പരിപാടി. അത് വഴി പതിനഞ്ചു ലക്ഷം അക്കൗണ്ടിൽ എന്നത് കുറച്ചു പേരുടെ അക്കൗണ്ടിൽ ആയിരമായി എത്തും.

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Opinion union budget india voter tax ubi economic survey

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express